സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/ പ്രകൃതി സ്നേഹം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി സ്നേഹം
പ്രകൃതി സ്നേഹം

പ്രകൃതി നമ്മുടെ മാതാവാണ് .മാ താവ് നമ്മെ സംരക്ഷിക്കുന്നത് പോലെ പ്രകൃതിയെ നാമും സംരക്ഷിക്കണം, സ്നേഹിക്കണം .നാമും പ്രകൃതിയിൽ കാണുന്ന ജീവജാലങ്ങളും നമ്മെ പോലെ തന്നെ പ്രകൃതിയുടെ മക്കളാണ് .പ്രകൃതി നൽകുന്ന ഭക്ഷണവും വായുവും കൊണ്ടാണ് നാം ജീവിക്കുന്നത് അതിനാൽ മാലിന്യങ്ങൾ വലിച്ചെറിയാതെ നന്നായി സംരക്ഷിക്കുക .പ്രകൃതിമാതാവ് നമുക്ക് കനിഞ്ഞരുളിയിരിക്കുന്ന തോടുകൾ, പുഴകൾ, കുളങ്ങൾ എന്നിവയിൽ നിന്നാണ് മനുഷ്യർക്കും നമ്മുടെ ചുറ്റുമുള്ള ജീവജാലങ്ങൾക്കും ശുദ്ധമായ ജലം ലഭിക്കുന്നത് .ഈ ജലാശങ്ങൾ മലിനമാക്കാതെ സൂക്ഷിക്കേണ്ടതുണ്ട് പ്രകൃതിയിലുള്ള മണ്ണും, വായുവും എല്ലാം സംരക്ഷിക്കേണതാണ്. പ്രകൃതി നമ്മെ മാതാവിനെ പോലെ സംരക്ഷിക്കുമ്പോൾ നമുക്കും നമ്മുടെ തലമുറയ്ക്കും വേണ്ടി ആ മാതാവിനെ തിരികെ സ്നേഹിച്ച്, സംരക്ഷിച്ച് നിലനിർത്തേണ്ട അവശ്യകതയും നമുക്കുള്ളതാണ്. ആയതിനാൽ പ്രകൃതിസംരക്ഷണത്തിന് ആവശ്യമായ മരങ്ങൾ വെച്ചുപിടിപ്പിച്ച് പ്രകൃതിയെ സ്നേഹിക്കാം. മനുഷ്യർ നന്നായാൽ പ്രകൃതിയും നന്നാകും

അയന വി എസ്
6 B സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം