സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/ കൊറോണ ഭൂതം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ ഭൂതം


കൊറോണ ഭൂതം ഒരിടത്തു ഒരു ഗ്രാമത്തിൽ ഒരു കർഷകകുടുംബം താമസിച്ചിരുന്നു. മുകുന്ദനും കുടുംബവും. മുകുന്ദന്റെ അപ്പൂപ്പനും അച്ഛനും തലമുറകളായിട്ട് കൃഷിക്കാരാണ്. അവരുടെ ഗ്രാമത്തിലെ എല്ലാ ജനങ്ങളും കൃഷിയും അതുമായി ബന്ധപ്പെട്ട ജോലികളും ചെയ്താണ് ജീവിച്ചിരുന്നത് എല്ലാവരും നല്ല വൃത്തിയും വെടുപ്പുമുള്ളവരായിരുന്നു. അത് കാരണം ആർക്കും ഒരു അസുഖവും ഉണ്ടായിരുന്നില്ല മുകുന്ദന് രണ്ട് മക്കളാണ് അപ്പുവും മിന്നുവും രണ്ടു പേരും പഠിക്കാൻ മിടുക്കരാണ് സ്കൂൾ വിട്ട് വന്നാൽ അച്ഛൻ പറയും രണ്ടു പേരും ദേഹം കഴികിയതിന് ശേഷമേ ഭക്ഷണം കഴിക്കാവൂ. ഇത് രണ്ടു പേരും അനുസരിക്കും. അങ്ങനെയിരിക്കെ നാട്ടിലെല്ലാവർക്കും അസുഖം വരാൻ തുടങ്ങി ചുമയും, പനിയും, തുമ്മലും, ഇത് കൊറോണ ഭൂതത്തിന്റെ ലീലാവിലാസങ്ങളായിരുന്നു. അത് പെട്ടെന്ന് പടർന്നു പിടിച്ചു കുറെ പേർ മരിച്ചു. ആളുകളാരും പുറത്തിറങ്ങാതെയായി. സ്കൂളുകളടച്ചു, വണ്ടി ഒന്നും ഓടാതായി, ആരാധനാലയങ്ങൾ അടച്ചു. അപ്പോഴാണ് ഭൂതത്തിന് ഒരാഗ്രഹം മുകുന്ദന്റെ കുടുംബത്തെയും ആക്രമിക്കണമെന്ന് പക്ഷെ എപ്പോഴും വൃത്തിയായി സൂക്ഷിക്കുന്ന അവരുടെ വീട്ടിലേക്ക് അവന് കയറിപ്പറ്റാനായില്ല. വീട്ടിലെ എല്ലാവരും കൈകൾ സോപ്പും വെള്ളവും കൊണ്ട് കഴുകും അതിന് വീടിന്റെ വാതിൽക്കൽ തന്നെ സോപ്പും വെള്ളവും വെച്ചിട്ടുണ്ട്. അപ്പോഴാണ് ഭൂതം അപ്പുവിനെയും മിന്നുവിനെയും കണ്ടത്. ഇനി ഇവരുടെ ദേഹത്തു കയറാം ഭൂതം വിചാരിച്ചു. പക്ഷെ അവർ മാസ്ക് വെച്ചിരുന്നത് കൊണ്ട് ഭൂതം തോറ്റുപോയി. അങ്ങനെ മുകുന്ദനും കുടുംബവും കൊറോണ ഭൂതത്തിന്റെ പിടിയിൽ നിന്നും രക്ഷപ്പെട്ടു. കൂട്ടുകാരെ എല്ലാവരോടും കൂടി എനിക്ക് പറയാനുള്ളത് ഇതാണ് കൂട്ടുകാർ ആരും കളിക്കാൻ ഒന്നും പോകാതെ വീട്ടിൽ തന്നെ ഇരിക്കുക. നമ്മുക്ക് നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാം അങ്ങനെ ഈ ഭൂതത്തെ നമ്മുടെ നാട്ടിൽ നിന്നും തുരത്താം - എന്ന് നിങ്ങളുടെ കൂട്ടുകാരി

ദേവിക ജീമോൻ
6 B സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - കഥ