സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/ കൊറോണ എന്ന മഹാമാരി.

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന മഹാമാരി

കൊറോണ എന്ന മഹാമാരി ഡിസംബർ 31 വുഹാനിൽ കണ്ടെത്തിയ കൊറോണ എന്ന കുഞ്ഞൻ വൈറസിന്റെ മുന്നിൽ ലോകം ഞെട്ടി വിറച്ചു നില്കുന്നു. കുറഞ്ഞ കാലയളവിനുള്ളിൽ തന്നെ എല്ലാ രാജ്യങ്ങളിലെയും ജനങ്ങൾക്കു മുന്നിൽ വലിയ ഭീഷണി ഉയർത്താൻ ഈ വൈറസിനു സാധിച്ചു .കാലചക്രം തിരിയുന്നതിനേക്കാൾ കൂടുതൽ വേഗത്തിൽ ചലിച്ചുകൊണ്ടിരുന്ന മനുഷ്യജീവിതങ്ങൾ നിശ്ചലമായി .തങ്ങൾക്കു പരിചിതമല്ലാത്ത പുതിയ അവസ്ഥക്ക് മുന്നിൽ ,ഏറെ കഴിവുണ്ടെന്ന് അഹങ്കരിച്ചിരുന്ന മനുഷ്യൻ നിസ്സഹായനായി .ദിനം പ്രതി രോഗബാധിതരായവരുടെ എണ്ണം കൂടി ,മരണനിരക്ക് വർദ്ധിച്ചു .മരിച്ചവരുടെ മൃതദേഹങ്ങൾ സംസ്‌ക്കരിക്കാൻ പോലും ഇടം ലഭിക്കാത്ത അവസ്ഥ . മനുഷ്യരിലും പക്ഷിമൃഗാദികളിലും രോഗമുണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് കൊറോണ വൈറസുകൾ. ശ്വാസനാളിയെയാണ് കൊറോണ വൈറസുകൾ ബാധിക്കുക .ചൈനയിൽ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത് ഇവയിൽ നിന്നും അല്പം വ്യത്യസ്തമായ, ജനിതകമാറ്റം വന്ന പുതിയ തരം കൊറോണ വൈറസാണ് . കൊറോണ വൈറസിന്റെ പുതിയ വകഭേദമായ കോവിഡ് -19 ആണ് ഇന്ന് ലോകത്തിനുമേൽ പിടിമുറുക്കിയിരിക്കുന്നത് . കോവിഡ് -19 കൂടുതലായും ബാധിക്കുക പ്രായമായവരിലും ചെറിയ കുട്ടികളിലുമാണ് .കൊറോണ വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ 14 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ കാണും. ഈ 14 ദിവസമാണ് ഇൻക്യുബേഷൻ പിരിയഡ് എന്നറിയപ്പെടുന്നത് . വൈറസ് പ്രവർത്തിച്ചുതുടങ്ങിയാൽ രണ്ടോ നാലോ ദിവസം വരെ പനിയും ജലദോഷവുമുണ്ടാകും. തുമ്മൽ, ചുമ, മൂക്കൊലിപ്പ് , ക്ഷീണം, തൊണ്ടവേദന എന്നിവയും ഉണ്ടാകും. തുടർന്ന് ന്യുമോണിയ, ബ്രോങ്കൈറ്റിസ് പോലുള്ള ശ്വാസകോശ രോഗങ്ങൾ പിടിപെടും.ഒരുപരിധി കഴിയുമ്പോൾ ഇത് മരണകാരണമാകുന്നു . ശരീര സ്രവങ്ങളിൽ നിന്നാണ് രോഗം പടരുന്നത് . വായും മൂക്കും മൂടാതെ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ഇവ വായുവിലേക്ക് പടരുകയും അടുത്തുള്ളവരിലേക്ക്വൈറസുകൾ എത്തുകയും ചെയ്യും. വൈറസ് സാന്നിധ്യമുള്ളയാളെ സ്പർശിക്കുമ്പോഴോ അയാൾക്ക് ഹസ്തദാനം നൽകുകയോ ചെയ്യുമ്പോഴും രോഗം മറ്റെയാളിലേക്ക് പടരാം. വൈറസ് ബാധിച്ച ഒരാൾ തൊട്ട വസ്തുക്കളിൽ വൈറസ് സാന്നിധ്യം ഉണ്ടാകാം. ആ വസ്തുക്കൾ മറ്റൊരാൾ സ്പർശിച്ച് പിന്നീട് ആ കൈകൾ കൊണ്ട് മൂക്കിലോ കണ്ണിലോ മറ്റോ തൊട്ടാലും രോഗം പടരും. കൊറോണ വൈറസിന് കൃത്യമായ ചികിത്സയില്ല. പ്രതിരോധ വാക്‌സിനും ലഭ്യമല്ല.രോഗം തിരിച്ചറിഞ്ഞാൽ രോഗിയെ മറ്റുള്ളവരിൽ നിന്ന് മാറ്റി ഐസൊലേറ്റ് ചെയ്താണ് ചികിത്സ നൽകേണ്ടത് . പകർച്ചപ്പനിക്ക് നൽകുന്നതു പോലെ ലക്ഷണങ്ങൾക്കനുസരിച്ചുള്ള ചികിത്സയിൽ പനിക്കും വേദനയ്ക്കുമുള്ള മരുന്നുകളാണ് നൽകുന്നത് . രോഗിക്ക് വിശ്രമം അത്യാവശ്യമാണ് . ശരീരത്തിൽ ജലാംശം നിലനിർത്താനായി ധാരാളം വെള്ളം കുടിക്കണം. സർജിക്കൽ മാസ്ക് ഉപയോഗിക്കുന്നതും ,പരിസരം വൃത്തിയായി സൂക്ഷിക്കുന്നതും , വ്യക്തി ശുചിത്വം പാലിക്കുന്നതും, പുറത്തു പോയി വന്നാൽ കൈകാലുകളും ശരീരവും വൃത്തിയാക്കുന്നതും , ഹാൻഡ് സാനിറ്റിസിർ ഉപയോഗിച്ച് കൈകൾ ശുചിയാകുന്നതും, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും സ്രവങ്ങൾ വായുവിൽ പടരാതിരിക്കാൻ മൂക്കും വായും തൂവാല ഉപയോഗിച്ച് മൂടുന്നതും, ജലദോഷം, പനി എന്നീ രോഗങ്ങൾ ഉള്ളവരിൽ നിന്ന് അകലം പാലിക്കുന്നതും ,മറ്റുള്ളവരുമായിട്ടുള്ള സമ്പർക്കം ഇല്ലാതാകുന്നതും , യാത്രകൾ ഒഴിവാക്കുന്നതും വഴി കൊറോണ വൈറസിനെ ഒരു പരിധി വരെ പ്രതിരോധിക്കാൻ സാധിക്കും . നമ്മുടെ രാജ്യമായ ഇന്ത്യയെയും കൊറോണ വൈറസ് ആക്രമിച്ചു .മറ്റു രാജ്യങ്ങളിലേതുപോലെ മരണനിരക്ക് ഉയർന്നില്ലെങ്കിലും രോഗബാധിതരെ ശുശ്രുഷിക്കുന്നതിലും രോഗം പകരാതെയിരിക്കുന്നതിലും കർശനമായ നിയന്ത്രണങ്ങളോടുകൂടി "ഭയമല്ല കരുതലാണ് പ്രധാനം"എന്ന ലക്ഷ്യത്തോടെ സർക്കാരും ജനങ്ങളും ഒന്നിച്ചു കൈകോർത്തതുകൊണ്ടാവാം ഒരുപക്ഷേ ഇതു സാധ്യമാകുന്നത് . കൊറോണയെ നമ്മൾ അതിജീവിക്കുമെന്നു പ്രത്യാശിക്കാം.

ആഷ്ലി കെ ജോൺ
9E സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - ലേഖനം