സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/ ഓർമയിലെ കോറോണകാലം --------------------

Schoolwiki സംരംഭത്തിൽ നിന്ന്
ഓർമയിലെ കോറോണകാലം


ഉറക്കമുണർന്ന ചിന്നുക്കുട്ടി അടുക്കളയിൽ പച്ചക്കറികൾ അരിയുന്ന അമ്മുമ്മയുടെ അരികിൽ ചെന്നു അമ്മുമ്മേ ഒരു കഥ പറ എന്ന് അവൾ പറഞ്ഞു ഈസമയത്തോ എന്ന് അമ്മുമ്മ ചോദിച്ചു കഥ പറയണമെന്ന് അവൾ വാശിപിടിച്ചു അമ്മുമ്മ തന്റെ ജോലി പകുതി വഴി ഇട്ടിട്ട് നമുക്ക് ഉമ്മറത്തേക്ക് പോകാമെന്ന് അമ്മുമ്മ പറഞ്ഞു. അവൾ അമ്മുമ്മയുടെ മടിയിൽ തല വെച്ച് കിടന്നു അമ്മുമ്മ കഥ പറയാൻ തുടങ്ങി. അവൾ അത് കേട്ട് കണ്ണുകൾ അടച്ചുകിടന്നു പണ്ട് ഞാൻ 7ആം ക്ലാസ്സിൽ പഠിക്കുബോൾ കൊറോണ എന്നാ മാരകരോഗം ഇന്ത്യയിൽ പടർന്നേ പിടിച്ചു ഇന്ത്യയിൽ മാത്രമല്ല ലോകം മുഴുവൻ പടർന്നു അത് ചൈനയിൽ നിന്ന് പല രാജ്യത്തേയ്ക്കും ആ രോഗം പടർന്നു സ്കൂളും, കോളേജ്ഉം ഓഫിസും ഒന്നും ഇല്ലാതെ എല്ലാവരും വീട്ടിൽ തന്നെ ഇരുന്നുലോകത്ത് ഒന്നരലക്ഷത്തോളം ആൾകാർ രോഗബാധിതരായി മരിച്ചു അന്നത്തെ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ഒരുപാട് നിർദേശങ്ങൾ നൽകി. എല്ലാ ദിവസവും മുഖ്യമന്ത്രിയുടെ പത്രസമ്മേളനം ഉണ്ടായിരുന്നു. ആ ദിവസം എത്ര രോഗബാധിതർ, രോഗമുക്തിയുള്ളവർ ഇന്നിഗ്‌ഗനെ അറിയാൻ സാധിക്കുമായിരുന്നു 2 പേർ മാത്രമേ കേരളത്തിൽ മരിച്ചുള്ളു. അന്നത്തെ ആൾകാർ പച്ചക്കറികളും പഴങ്ങളും കഴിച്വളർന്നവരാണ്, രോഗപ്രതിരോധ ശക്തിയുള്ളവരായിരുന്നു അവർ വീടുകൾ വൃത്തിയായി സൂക്ഷിച്ചിരുന്നു. അതുകൊണ്ടാണ് ചിന്നുവിനോട് ഞാൻ പറയുന്നത് നല്ലപോലെ ഭക്ഷണം കഴിക്കണഉം രോഗപ്രതിരോധ ശക്തി ഉണ്ടാവണം അതുപേലെ ശുചിത്വവും വീടും പറമ്പും വൃത്തിയായി സൂക്ഷിക്കണം ഇതുപോലുള്ള വൈറസുകൾ ഇനിയും വന്നാൽ നമ്മൾ അതിനെ തുരത്തണം. പ്രകൃതി യോട് ഇണങ്ങി വളരണം..........

പ്രാർത്ഥന എം
7 F സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - കഥ