സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/ അതിജീവനം
അതിജീവനം ------------
അതിജീവനം മനുഷ്യർ അനുവർത്തിക്കേണ്ട ചില ശുചിത്വമാർഗങ്ങളുണ്ട്. അവ കൃത്യമായി നിർവഹിച്ചാൽ ആരോഗ്യകരമായ ജീവിതം നയിക്കാൻ സാധിക്കും. വ്യക്തി ശുചിത്വത്തിലൂടെ കോളറ, വയറിളക്കം തുടങ്ങി സാർസ്, കോവിഡ് വരെയുള്ള രോഗങ്ങളെ ഒരു പരിധിവരെ തടയാൻ കഴിയും. നമ്മുടെ അശ്രദ്ധ കൊണ്ടു തന്നെയാണ് ഇന്ന് നാം നേരിടുന്ന മഹാമാരി എന്ന പേരിലറിയപ്പെടുന്ന കൊറോണ മനുഷ്യരുടെ മേൽ ആധിപത്യം സ്ഥാപിച്ചത്. അത് തകർക്കാൻ ഇനിയും നമ്മൾ ചെയ്തു തീർക്കേണ്ട ചില കാര്യങ്ങളുണ്ട്. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ഒരുപോലെ വേണ്ടതാണെന്ന തിരിച്ചറിവ് നമുക്കുണ്ടാകണം. ഒഴിവുസമയങ്ങളിൽ നമ്മുടെ വീട്ടു പരിസരങ്ങളിൽ കാണുന്ന മലിനമായ കാഴ്ചകളെ മനോഹരമാക്കി മാറ്റണം. ചെറിയ ചിരട്ടകളിലും പാത്രങ്ങളിലും കെട്ടിക്കിടക്കുന്ന ജലവും മറ്റും കമിഴ്ത്തി കളയുന്നതിലൂടെ കൊതുകു വഴി പകരുന്ന രോഗങ്ങളെ തടഞ്ഞു നിർത്താം. വ്യക്തിശുചിത്വനായി ചെയ്യേണ്ട ആദ്യത്തെ പടി ദിവസവും വൃത്തിയായി കുളിക്കുക എന്നതാണ്. നമ്മുടെ ശരീരം എപ്പോഴും ശുദ്ധിയാക്കി മാറ്റേണ്ടത് നമ്മുടെ കടമയാണ്. കൊറോണ ഭീഷണി കാലത്ത് നാം അനുവർത്തിക്കേണ്ട പ്രധാന കാര്യം എപ്പോഴും കൈ കഴുകുക എന്നതാണ്. ഏറ്റവും കൂടുതൽ രോഗപ്പകർച്ച കൈകളിലൂടെ നടക്കും. ആരോഗ്യപ്രവർത്തകർ നിർദ്ദേശിച്ച പോലെ കൈകൾ വൃത്തിയായി കഴുകുക. ഹസ്തദാനം ഒഴിവാക്കുക. നമ്മൾ കാരണം മറ്റൊരാൾക്ക് കൂടി രോഗം ഉണ്ടാകാനുള്ള സാഹചര്യം ഒഴിവാക്കാം. ചു മക്കുമ്പോഴും തുമ്മുമ്പോഴും മാസ്കോ തൂവാലയോ ഉപയോഗിക്കുക. അല്ലാത്ത സന്ദർഭങ്ങളിൽ കൈമുട്ടിനുള്ളിലേക്ക് തുമ്മുക. കണ്ണ്, മൂക്ക്, വായ് എന്നിവിടങ്ങളിൽ കൈകൾ പരമാവധി സ്പർശിക്കാതിരിക്കാൻ സൂക്ഷിക്കണം. ഉപയോഗിച്ച മാസ് ക്കുകൾ നിർദ്ദേശിച്ചിരിക്കുന്ന സ്ഥലങ്ങളിൽ ഉപേക്ഷിക്കുക. പുറംലോകവുമായി സമ്പർക്കം നടന്നെങ്കിൽ ഉടൻ തന്നെ സോപ്പോ ആൽക്കഹോൾ അടിസ്ഥാനമാക്കിയ ഹാൻഡ് സാനിറ്റൈസറോ ഉപയോഗിച്ച് കൈകൾ അണുവിമുക്തമാക്കുക. ആവശ്യമില്ലാത്ത യാത്രകൾ പരമാവധി ഒഴിവാക്കി സമൂഹവുമായുള്ള ബന്ധം കുറയ്ക്കുക. ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ അത് മറച്ചുവയ്ക്കാതെ ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെടുക. ശരീരത്തെ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. നമ്മുടെ ചുറ്റുമുള്ള സൂക്ഷ്മ ജീവികളുടെ വാസസ്ഥലം ആക്കി നമ്മുടെ ശരീരത്തെ മാറ്റരുത്. ആരോഗ്യപ്രവർത്തകർ പറയുന്ന നിർദേശങ്ങൾ കൃത്യമായി പാലിച്ചാൽ ഈ രോഗത്തെ നമുക്ക് നിശ്ശേഷം ഇവിടെനിന്നും കഴുകികളയാം. 2018ലെ നിപ്പയേയും പ്രളയത്തെയും ഒറ്റക്കെട്ടായി നിന്ന് അതിജീവിച്ച നമുക്ക് ഈ മഹാമാരിയെയും അതിജീവിച്ച് നല്ലൊരു പ്രഭാതത്തെ വരവേൽക്കാം. സാമൂഹിക അകലം മാനസിക ഏകത്വം. നമുക്കൊന്നിച്ച് പോരാടാം. നന്ദി
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 01/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം