സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/ലോക്ക് ഡൌൺ :-.

Schoolwiki സംരംഭത്തിൽ നിന്ന്
ലോക്ക് ഡൌൺ


ലോക്ക് ഡൌൺ :- ലോക്ക് ഡൗണിൽ പെട്ട് വീട്ടിൽ ലോക്കായി ഇരിക്കുന്നു അപ്പുവിനോട് അമ്മ പറഞ്ഞു നീ ഇടക്കിടെ കൈ കഴുകണം ഇല്ലെങ്കിൽ കൊറോണ നിനക്കും വരും അമ്മ അപ്പുവിനെയൊന്ന് പേടിപ്പിച്ചു അപ്പുവാണെങ്കിൽ അത് കേട്ട് പേടിക്കുകയും ചെയ്തു. അപ്പു ഉടൻ ഓടി പോയി കൈ കഴുകി അതിനു ശേഷം വീണ്ടും 2-മിനിറ്റ് കഴിഞ്ഞ് അമ്മ ഇത് ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അമ്മ അവനോട് പറഞ്ഞു ശുചിത്വം പാലിക്കാൻ പറഞ്ഞപ്പോൾ ഇത്രയും വേണ്ടാ ചുമ്മാ വെള്ളം കളയണ്ട ഹാൻഡ് സാനിറ്റൈസർ ഉപയോഗിചാൽ മതി. "പിന്നെ നീ മാത്രം ശുചിത്വം പാലിച്ചാൽ പോരാ നീ ഇരിക്കുന്നിടവും വൃത്തിയുള്ളതാകണം" ഇത് കേട്ടയുടനെ അപ്പു ഓടി ചെന്ന് തന്റെ മുറി വൃത്തിയാക്കാൻ തുടങ്ങി. നേരം ഉച്ചയായി അപ്പുവിനെ അമ്മ ചോറ് കഴിക്കാൻ വിളിച്ചു അപ്പുവിന് നല്ല വിശപ്പുണ്ടായിരുന്നു അതു കൊണ്ട് അവൻ ഓടി ചെന്നു തിരക്കിൽ അവൻ കൈ കഴുകാൻ മറന്നു. ഉടൻ തന്നെ അമ്മ അവനോട് പറഞ്ഞു "അപ്പു ധാരാളം വൈറസ് നിന്റെ കൈലുണ്ടാവും പോയി കൈ കഴുകു" അപ്പു അങ്ങനെ ചെയ്തു. ഭക്ഷണം കഴിഞ്ഞു വീണ്ടും ജോലി തുടങ്ങി അങ്ങനെ അവൻ വൈറസുകളെയെല്ലാം ഓടിച്ചു അപ്പു വിശ്രമിക്കാനായി സോഫയിൽ ചെന്ന് കിടക്കാനൊരുങ്ങി അപ്പോൾ അമ്മ പറഞ്ഞു "ഇപ്പോൾ വൈറസുകളെല്ലാം നിന്റെ ശരീരത്തുണ്ട് പോയി കുളിച്ചിട്ടു വരൂ "അപ്പു അങ്ങനെ ചെയ്തു അതോടെ അവനിൽ നിന്നും വീട്ടിൽ നിന്നും വൈറസുകളെല്ലാം ഓടി പോയി.

നിവേദിത ചന്ദ്രൻ
6 B സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ