സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/പിറന്നനാൾ സമ്മാനങ്ങൾ.

Schoolwiki സംരംഭത്തിൽ നിന്ന്
പിറന്നാൾ സമ്മാനങ്ങൾ


പിറന്നാൾ സമ്മാനങ്ങൾ ..................................... കരിയിലക്കിളി ജനാലയിൽ കൊട്ടുന്നത് കേട്ടാണ് ഞാനുണർന്നത്. പതുക്കെയെഴുന്നേറ്റ് ജനാല തുറന്നുനോക്കി പുലരിയെ വരവേൽക്കുന്ന ഒരുപാട് പേരെ എനിക്കവിടെ കാണാൻ സാധിച്ചു. പൂമ്പാറ്റകളും, പൂക്കളും, മരങ്ങളും, ചെടികളും, കിളികളും, ഹോ എന്ത്‌ മനോഹരമായാണ് ദൈവം ഈ പ്രകൃതിയെ സൃഷ്ടിചിരിക്കുന്നത് ഞാനോർത്തു. എന്റെ കലണ്ടറിൽ നിന്നും നാലാം തിയതി വെട്ടിക്കൊണ്ട് ഞാനോർത്തു, അതേ ആ ദിവസമിന്നാണ് ഞാൻ കരയുകയും എന്റെ അമ്മ ചിരിക്കുകയും ചെയ്ത ആ ദിവസം. എന്റെ പിറന്നാൾ. ഞാൻ അടുക്കളയിൽ ജോലി ചെയ്തിരുന്ന അമ്മയുടെ അടുത്തേക്ക് പോയി. അമ്മയെന്നെ കെട്ടിപ്പിടിച്ചു ഒരുമ്മ തന്നിട്ട് പറഞ്ഞു :ജന്മദിനാശംസകൾ ചിത്രാ. അപ്പോൾ ഞാൻ ചോദിച്ചു പായസം വെക്കുമോ അമ്മേ, എനിക്ക് കുറച്ചു മിഠായി വാങ്ങിച്ചു തരുമോ അടുത്തുള്ളവർക്ക് കൊടുക്കാം ! അമ്മ പറഞ്ഞു :അച്ഛനോട് മിഠായി വാങ്ങിച്ചു തരാൻ പറ ചെല്ല് മുറ്റത്തുണ്ട്. ഞാൻ അച്ഛന്റെയടുതേക്ക് പോയി അച്ഛനോട് ചോദിച്ചു :ഇന്നലെ രാത്രി എന്നെ പറഞ്ഞാശിപ്പിച്ചല്ലോ സമ്മാനം എവിടെ. അച്ഛൻ പറഞ്ഞു പോയി കുളിച്ച് അമ്പലത്തിൽ പോയിട്ട് വാ ചിക്കു വിനെയും കൂട്ടിക്കോ. എന്നിട്ട് തരാം സമ്മാനം.ഞാൻ ചിക്കുവിന്റെ മുറിയിലെക്ക് ചെന്നു. അവളവിടെ എന്തോ തപ്പുകയാണ്. ഞാൻ ചോദിച്ചു :എന്താ ചിക്കു തപ്പുന്നത്? എന്റെ തൊപ്പി നോക്കുകയാ അവൾ പറഞ്ഞു. ഞാൻ പറഞ്ഞു :അതൊക്കെ വിട് നമുക്ക് കുളക്കടവിലെക്ക് പോകാം. ഞാൻ അവളുമായി കുളക്കടവിലെക്കോടി. അവളെ തോർത്ത്‌ ഉടുപ്പിച്ചു വെള്ളത്തിലിറങ്ങി. കുളിച്ചിട്ട് വേഗം വീട്ടിൽ ചെന്ന് അലമാര തുറന്നു. അച്ഛൻ വാങ്ങിത്തന്ന പുള്ളിയുടുപ്പും ഇട്ട് ചിക്കുവിന്റെ അടുത്തേക്ക് പോയി അവൾ അവളുടെ വയലറ്റ് ഉടുപ്പ് ആണ് ഇട്ടത്. വീടിനടുത്തു തന്നെയാണ്. അമ്പലവും എന്റെ വീട് കഴിഞ്ഞ് നീലിയുടെയും കിട്ടുവിന്റെയും വീട് കഴിഞ്ഞാൽ അമ്പലമാണ്. ഞങ്ങൾ അമ്പലത്തിലേക്കിറങ്ങിയപ്പോൾ നീലിയും കിട്ടുവും എനിക്കൊരു പിറന്നാൾ സമ്മാനവുമായി വന്നു. സമ്മാനമെന്തന്നോ, കുഞ്ഞായിരുന്നപ്പോൾ ഞാൻ വേണമെന്ന് പറഞ്ഞു വാശിപിടിച്ചു കരഞ്ഞിരുന്ന പോള പ്പൂക്കൾ. ഹായ് എന്ത് ഭംഗിയാണ്. ഞാൻ അതും വാങ്ങി ചിക്കുവിനെയും കൂട്ടി വീണ്ടും നടന്നു. അപ്പോൾ നീലിയും, കിട്ടുവും പറഞ്ഞു അയ്യോ പോകല്ലേ ഞങ്ങളുമുണ്ട് അമ്പലത്തിലേക്ക്. അപ്പോഴാണ് ഞാനോർത്തത് പൂക്കളിറുക്കാൻ കുട്ടഎടുത്തില്ല ഞാൻ ചിക്കുവിനോട് ഇക്കാര്യം പറഞ്ഞു ചിക്കു പറഞ്ഞു :ഞാനെടുത്തിട്ടുണ്ട് ചേച്ചി. അപ്പോഴാണ് ഞാൻ അവൾ കയ്യിൽ പിടിച്ചിരുന്ന കുട്ട. കുറച്ചു നടന്നപ്പോൾ അമ്പലം എത്തി ഞാൻ പോയി തൊഴുതിട്ട് പൂക്കുട്ടയുമായി പുറത്തേക്ക് ഇറങ്ങി. അപ്പോൾ അതാ നീലിയുടെ അമ്മയും, അനിയത്തിയും വന്നിരിക്കുന്നു. വന്നപ്പോൾ മുതൽ ആ കുട്ടിയുടെ ശ്രദ്ധ എന്റെ കുട്ടയിൽ ആയിരുന്നു. ഞാൻ പൂക്കൾ മുഴുവൻ ആ കുട്ടിക്ക് കൊടുത്തു. പക്ഷേ നീലിയും കുട്ടുവും തന്ന പൂക്കൾ മാത്രം ഞാൻ കൊടുത്തില്ല. അപ്പോൾ നീലിയുടെ അമ്മ എന്റെ നേരെ ഒരു പൊതി നീട്ടി എന്നിട്ട് പറഞ്ഞു :പിറന്നാള്കാരിക്ക് എന്റെ വക ഒരു സമ്മാനം. കൗതുകം തോന്നിയെങ്കിലും അവിടെ വെച്ച് ഞാനത് തുറന്നില്ല. ചിക്കുവിന്റെ കയ്യിൽ പിടിച്ചു വീട്ടിലേക്ക് ഓടി. മുറിയിൽ ചെന്നിരുന്നു ആ പൊതി പൊട്ടിച്ചു നോക്കി ഹായ്, ഒരു ചുമലയും നീലയും ഉടുപ്പ്. ഞാൻ അമ്മയെ വിളിച്ചു കാണിച്ചു കൊടുത്തു. അമ്മ പറഞ്ഞു :ചെന്ന് അച്ഛനെ കാണിക്ക്.ഞാൻ അച്ഛനെ കാണിച്ചപ്പോൾ അച്ഛൻ പറഞ്ഞു :അതൊന്ന് ഇട്ടേ മോളെ ഒന്ന് കാണട്ടെ. ഞാൻ അതുമിട്ട് അച്ഛന്റെ അടുത്തേക്ക് പോയി. അത് കണ്ടപ്പോൾ അച്ഛൻ പറഞ്ഞു :നന്നായി ചേരുന്നുണ്ട്. അച്ഛൻ പറഞ്ഞു :ആ മാവിന്റെ അടുത്ത് വരെ ഒന്ന് പോയിവാ. ഞാൻ മാവിന്റെ അടുത്തേക്ക് ഓടി. അപ്പോഴാണ് ഞാനത് കണ്ടത് ഒരു ഊഞ്ഞാൽ. ഹായ് !ഞാൻ ഓടിചെന്ന് അതിലിരുന്ന് ആടി. ഊഞ്ഞാലിൽ നിന്ന് ഇറങ്ങി. അപ്പോൾ ചിക്കു ഊഞ്ഞാൽ ആടാൻ വന്നു. ഞാൻ ഊഞ്ഞാലിൽ നിന്നിറങ്ങി എന്റെ മുല്ലയിൽ പൂപിടിച്ചോ എന്ന് നോക്കി ഇല്ല നിറയെ മൊട്ടിട്ടിട്ടുണ്ട്. പക്ഷെ ചിക്കുവിന്റെ മുല്ല നിറയെ പൂവാണ്. ഞാനത് അപ്പൂപ്പനോട്‌ പറഞ്ഞു അപ്പൂപ്പൻ എനിക്ക് വേണ്ടി തലയിൽ ചൂടാൻ മുല്ലകൾ കോർക്കാൻ പറിച്ചു. അപ്പോൾ ചിക്കു വന്നു ബഹളം ഉണ്ടാക്കാൻ തുടങ്ങി. അപ്പോൾ ഞാൻ പറഞ്ഞു :ബഹളം ഉണ്ടാക്കല്ലേ ചിക്കു. നിനക്കും കൂടി വേണ്ടിയാണ് അപ്പൂപ്പൻ കോർക്കുന്നത്. അപ്പോഴാണ് അവളൊന്ന് ആശ്വസിച്ചത്. മുല്ലപ്പൂ തലയിൽ ചൂടി ഞാൻ ഉച്ചഭക്ഷണം കഴിക്കാൻ ഇരുന്നു. സദ്യ ആയിരുന്നു. എല്ലാം ഞാൻ ആസ്വദിച്ചു കഴിച്ചു. എന്നിട്ട് സമ്മാനം കിട്ടിയ പോളപ്പൂവെടുക്കാൻ പോയി. അപ്പോൾ അതാ ചിക്കു അത് മുഴുവൻ പിച്ചിഎടുത്തു ആ ഇതളുകൾ വെച്ച് കളിക്കുന്നു. ഞാൻ അതു കണ്ട ഉടനെ അവൾടെ അടുത്തേക്ക് പോയി അവളോട് ചോതിച്ചു, നീ എന്തിനാണ് ചിക്കു എനിക്ക് കിട്ടിയ സമ്മാനം നശിപ്പിച്ചു?, ഞാൻ ചെന്ന് നിനക്ക് മീനു കുട്ടി സമ്മാനം ആയി തന്ന പെൻസിൽ ഓടിച്ചു കളയട്ടെ. അവൾ പറഞ്ഞു ചേച്ചിക്ക് വേണ്ടി ഒരു കുട്ട നിറയെ പോള പൂവ് അന്നു ചേച്ചി തന്നത് വരാന്ത യിലുണ്ട്, അതുകൊണ്ടാണ് ഞാൻ ഇത് വെച്ച് കളിച്ചത് ഞാൻ ചോദിച്ചു എന്ന് വെച്ച് നീലിയും കിട്ടുവും തന്ന സമ്മാനം നശിപ്പിക്കണം എന്നുണ്ടോ ഇനി മേലിൽ എന്റെ ഒരു സാധനത്തിലും തൊട്ടു പോകരുത്. അപ്പോൾ അമ്മ പറഞ്ഞു എന്തിനാ ചിത്ര നീ ചിക്കുവിനെ വഴക്ക് പറയുന്നത് അവൾ കുഞ്ഞല്ലേ രണ്ടെണ്ണം അല്ലേ എടുത്തോളു പകരം നിനക്ക് ഒരു കുട്ട നിറയെ കിട്ടിയില്ലേ. ഞാൻ ഒന്നും മിണ്ടാതെ അകത്തേക്ക് പോയി അപ്പോൾ ആരോ പുറത്ത് നിന്നും എന്നെ വിളിക്കുന്നത് കേട്ടു ചെന്ന് നോക്കിയപ്പോൾ നീതു ചേച്ചിയായണ് ചേച്ചി ഒരു കരടിയുടെ പാവ എനിക്ക് തന്നിട്ട് ജന്മദിനാശംസകൾ പറഞ്ഞു തിരിഞ്ഞു നടന്നു ഞാൻ ചേച്ചിയെ തിരിച്ചു വിളിച്ചിട്ട് അച്ഛൻ വാങ്ങി തന്ന മിട്ടായികളിൽ നിന്നും രണ്ടെണ്ണം എടുത്ത് ചേച്ചിക്ക് കൊടുത്ത് വിട്ടു. ചേച്ചി അതുമായി തിരിച്ചു പോയി ഞാൻ എല്ലാവരെയും എന്റെ പാവയെ കാണിച്ചിട്ട് അതുമായി കളിക്കാൻ തുടങ്ങി സമയം പോയതറിഞ്ഞില്ല വൈകുന്നേരം ആയി കഴിഞ്ഞു. അപ്പോൾ ചിക്കു വന്നു പാവയെ കളിക്കാൻ ചോദിച്ചു ഞാൻ അതും അവൾക്ക് കൊടുത്തിട്ട് ഉടുപ്പു മാറി എന്റെ പുള്ളിയുടുപ്പിട്ടു എന്നിട്ട് എന്റെ മുറിയുടെ ജനാലയിലൂടെ എന്റെ ഊഞ്ഞാലിലേക്ക് നോക്കികൊണ്ട് ഞാൻ ആലോചിച്ചു ഇനി ഈ സന്തോഷകരമായ ദിവസത്തിനു ഒരു വർഷം കൂടി കാത്തിരികണമല്ലോ.......

ജിയാ മരിയ ജോബിൻ
5 E സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ