Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി സംരക്ഷണം
(1 ) ലോകത്തിലെ ഏതൊരു അത്ഭുതത്തെക്കാളും മഹത്തായ അത്ഭുതമാണ് പ്രകൃതി അഥവാ പരിസ്ഥിതി. നഷ്ടപ്പെടുത്തിയാൽ പിന്നീടൊരിക്കലും തിരിച്ചുകിട്ടാത്ത അപൂർവ്വ സമ്പത്തിന്റെ കലവറയാണ് പരിസ്ഥിതി.എന്നാൽ എറ്റവും പരിഷ്കൃതർ എന്നവകാശപ്പെടുന്ന നാം തന്നെയാണ് പരിസ്ഥിതിയെ ഏറ്റവുമധികം നശിപ്പിച്ചു കൊണ്ടിരിക്കുന്നത് പ്രകൃതിയുടെ സന്തുലിതാവസ്ഥ തകർന്നാൽ ഒരു ജീവിക്കും ഭൂമിയിൽ നിലനിൽക്കുവാനാവില്ല.
(2)വനനശീകരണം, ജലമലിനീകരണം, കൃത്രിമ വളങ്ങൾ, കീടനാശിനികൾ, വ്യവസായശാലകളിൽ നിന്നു പുറത്തു വിടുന്ന മാലിന്യങ്ങൾ ,പ്ലാസ്റ്റിക്, അമിത ശബ്ദം ,അന്തരീക്ഷത്തിൽ പു ക സൃഷ്ടിക്കുന്ന പ്രശ്ങ്ങൾ ഇവയെല്ലാം പരിസ്ഥിതിക്ക് ഹാനി വരുത്തുന്നു. ഇന്ന് ആരും തന്നെ പ്രകൃതിയെ സ്നേഹിക്കുന്നില്ല. വികസനത്തിന്റെ പേരിൽ പ്രഞ്ചത്തിന്റെ സുസ്ഥിതി തന്നെ തകർക്കുന്ന ആധുനിക മനഷ്യൻ പല മാരക രോഗങ്ങളും വിളിച്ചു വരുത്തുന്നു.കാലം തെറ്റിയ മഴയും കടുത്ത വരൾച്ചയുമെല്ലാം അതിന്റെ ഭാഗമാണ്. പരിസ്ഥിതിയുടെ താളം മനുഷ്യൻ തെറ്റിക്കുന്നു. സ്വാർത്ഥ ലാഭത്തിനായി മനുഷ്യൻ ചിന്താരഹിതമായി പ്രവർത്തിക്കുന്ന കാര്യങ്ങൾ പ്രകൃതിക്ക് വിപത്തായി മാറുന്നു. . (3)അന്തരീക്ഷ മലിനീകരണം ഭീകരമായി മാറുന്നു.വ്യവസായ ശാലകളും ആസൂത്രിതമല്ലാത്ത പദ്ധതികളും അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുന്നു. പല രാസമാലിന്യങ്ങളും വായുവിലേക്ക് കലരുമ്പോൾ അന്തരീക്ഷം വിഷമയമായി തീരുന്നു. മലിന വായു ശ്വസിക്കുന്നത് ശ്വാസകോശ ക്യാൻസർ അടക്കമുള്ള പല മാരക രോഗങ്ങൾക്കും കാരണമാവുന്നു. അന്തരീക്ഷവായുവിന്റെ സ്വാഭാവിക സന്തുലിതാവസ്ഥ തകിടം മറിക്കുന്ന തരത്തിൽ മറ്റു പദാർത്ഥങ്ങൾ കൂടിയ അളവിൽ അന്തരീക്ഷത്തിൽ എത്തുമ്പോഴാണ് വായു മലിനമാവുന്നത്.വ്യസായ വിപ്ലവത്തിൻ ശേഷം വലിയതും ഗുരുതരമായ മലിനീകരണ പ്രശ്നങ്ങൾക്കാണ് ലോകം സാക്ഷ്യം വഹിക്കുന്നത്. (4)നദികൾ ,കിണറുകൾ ,തടാകങ്ങൾ, സമുദ്രങ്ങൾ എന്നിവയിലെ ജലം മലിനമായിരിക്കുന്നു. ശുദ്ധജലം ഇന്ന് ഒരു സങ്കൽപ്പം മാത്രമായി മാറിക്കൊണ്ടിരിക്കുന്നു.സൾഫറിന്റെയും നൈട്രജന്റെയും ഓക്സൈഡുകൾ അമ്ലമഴയ്ക്കു കാരണമാവുന്നു. ഓസോൺ പാളിയിലെ വിള്ളൽ മൂലം സൂര്യനിൽ നിന്നു അൾട്രാവയലറ്റ് രശ്മികൾ മാരകമായി ഭൂമിയിലെത്തുന്നു. അൾട്രാവയലറ്റ് രശ്മികൾ ഏൽക്കുന്നതു കൊണ്ട് ത്വക്ക് രോഗങ്ങൾ, കാഴ്ച മങ്ങൽ ,കാലാവസ്ഥാ വ്യതിയാനം, ചെടികളുടെ വളർച്ച മുരടിക്കൽ എന്നിങ്ങനെ പല പ്രശ്നങ്ങൾക്കും ഇത് കാരണം ഉണ്ടാക്കുന്നു. (5)ആഗോള താപനം വർദ്ധിക്കുന്നത് അന്തരീക്ഷത്തിൽ കാർബൺ ഡൈ ഓക്സൈഡ് വർദ്ധിക്കുന്നതു കൊണ്ടാണ്. ഓക്സിജന്റെ അളവ് കുറയുന്നു. അന്തരീക്ഷം മലിനമായതോടെ ഗ്രീൻ ഹൗസ് വാതകങ്ങളുടെ അളവ് ക്രമാതീതമായി വർദ്ധിച്ചു.ഇതിന്റെ ഫലമായി അവ വലിച്ചെടുക്കുന്ന ചൂടിന്റെ അളവു കൂടി.ഇത് അന്തരീക്ഷത്തിൽ താനില ഉയരാൻ കാരണമായി. ആഗോള താപനത്തിനു പിന്നിലെ പ്രധാന വില്ലനാണ് ഈ ഗ്രീൻ ഹൗസ് ഇഫക്ട്.ആഗോള താപനം തടയാൻ മരങ്ങൾ വച്ചുപിടിപ്പിക്കുന്നതാണ് ഏറ്റവും ഫലപ്രദമായ മാർഗ്ഗം. മലിനീകരണം ഏതു രീതിയിലായാലും അത് ഭൂമിക്കും ഭൂമി ഉൾപ്പെടുന്ന പരിസ്ഥിതിക്കും വൻ നാശനഷ്ടങ്ങൾ വരുത്തും. .
(6) എല്ലാ ജീവജാലങ്ങളുടേയും സംരക്ഷണം ഉപ്പു വരുത്തേണ്ടത് മനുഷ്യന്റെ മാത്രമല്ല; ഭൂമി മുഴുവന്റെയും നിലനിൽപ്പിനും അത്യാവശ്യമാണ്. ജൈവവൈവിധ്യത്തെ നിധിപോലെ കാക്കേണ്ടിയിരിക്കുന്നു. ഗാന്ധിജിയുടെ വാക്കുകൾ ഇങ്ങനെയാണ്: 'മനുഷ്യന്റെ ആവശ്യത്തിനുള്ള തെല്ലാം ഈ ഭൂമിയിലുണ്ട്. എന്നാൽ അത്യാഗ്രഹത്തിനുള്ളതില്ല'. ഈ ബോധ്യമില്ലാതായപ്പോഴാണ് ആഗോള താപനവും മറ്റനേകം വിപത്തുകളും മൂലം ഭൂമിയിൽ മനുഷ്യന്റെ നിലനിൽപ്പ് അപകടത്തിലായത്. കാലാവസ്ഥയെ സംരക്ഷിക്കുന്ന എന്നതാണ് പരിസ്ഥിതിയെ രക്ഷിക്കാനള്ള മാർഗ്ഗം. (7 )റഫ്രിജറേറ്റർ ,എയർക്കണ്ടിഷണർ പോലുള്ളവയുടെ വാതകങ്ങളുടെ പിന്തള്ളൽ കുറയ്ക്കണം ഓസോൺ സൗഹൃദ ജീവിതം നയിക്കണം. മാലിന്യങ്ങൾ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾക്കു പരിഹാരം കാണണം. പരിസ്ഥിതി സൗഹൃദ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുക്കണം. കടലിലെയും നദിയിലെയും മലിനീകരണം തടയാൻ കഴിയണം. കീടനാശിനികളുടേയും മറ്റും പ്രയോഗം കുറച്ചു കൊണ്ടുവരുണം. പ്ലാസ്റ്റിക് പോലുള്ളവയുടെ ഉപയോഗം ലഘൂകരിക്കണം ( 8 ) വീട്ടുവളപ്പിലും വഴിയരികിലും പൊതുസ്ഥലങ്ങളിലും മരങ്ങൾ വച്ചുപിടിപ്പിക്കണം. പരിസ്ഥിതിയെ സംരക്ഷിക്കുക എന്നതിനുള്ള പ്രധാന രീതി ജൈവ വൈവിധ്യത്തെ ഒരു പോറൽ പോലും ഏൽപ്പിക്കാതിരിക്കുകയാണ് .പി രിസ്ഥിതിയുടെ തകർച്ച പ്രാപഞ്ചിക ജീവിതത്തിന്റെ തകർച്ചയാണെന്ന മനസ്സിലാക്കി നാം ഊർജ്ജസ്വലതയോടെ പ്രകൃതിയെ സംരക്ഷിക്കുന്നതിനു വേണ്ടി പ്രവർത്തിക്കേണ്ടിയിരിക്കുന്നു. വിദ്യാലയങ്ങളിലും കലാലയങ്ങളിലും പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് ബോധവത്ക്കരണം നടത്തണം. മലിനീകരണത്തിൽ നിന്ന മുക്തി നേടുവാൻ ഓരോ വ്യക്തിയും ശ്രമിക്കണം. പരിസ്ഥിതിയുടെ താളം തെറ്റിയാൽ മനുഷ്യന്റെ അടിത്തറയ്ക്ക് കോട്ടം സംഭവിക്കുമെന്ന കാര്യം എല്ലാവരെയും ഓർമ്മപ്പെടുത്തണം. ധനമോഹത്താൽ പ്രകൃതി നാശം വരുത്തില്ലെന്നും അന്തരീക്ഷം വിഷമയമാക്കി നമുക്കൊരു നേട്ടവും വേണ്ടെന്ന് ഓരോ പൗരനും പ്രതിജ്ഞയെടുക്കണം. (9 )ഇപ്പോഴത്തെയും ഭാവിതലമുറകളുടേയും നന്മക്കായി പരിസ്ഥിതി സംരക്ഷിക്കുന്നതിൽ നമുക്ക് ഒന്നിച്ച് കൈകോർക്കാം. ശാസ്ത്രവും സാങ്കേതികതയും ശരിയായ രീതിയിൽ ഉപയോഗിക്കാൻ നമുക്ക് ശ്രമിക്കണം.അങ്ങനെ പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്താം. പ്രകൃതിയോടിണങ്ങി ജീവിക്കാം. വികസനം ഭൂമിയെ നോവിക്കാതെ തന്നെയാവട്ടെ .എല്ലാ ജീവജാലങ്ങളെയും നമുക്ക് സ്നേഹിക്കാനും സംരക്ഷിക്കാനും പഠിക്കാം.ഇനി ഭൂമിയെ നോവിക്കില്ലെന്നു പ്രതിജ്ഞ എടുക്കാം.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|