സെന്റ്.ജോസഫസ് എച്ച്.എസ്.എസ് പൈങ്ങോട്ടുർ/അക്ഷരവൃക്ഷം/കോവിഡ് മാറ്റിമറിച്ച എന്റെ അവധിക്കാലം ......

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് മാറ്റിമറിച്ച എന്റെ അവധിക്കാലം ......

കോവിഡ്- 19 , ലോകജനതയെ തന്നെ നടുക്കിയ മഹാമാരി ചൈനയിൽ നിന്ന് തുടങ്ങി , ലോകത്തെയാകെ അത് പേടിയുടെ മുൾമുനയിൽ നിർത്തി. പ്രളയത്തിലും നിപ്പയിലും തോൽക്കാത്ത കേരളം ഇതിനെയും അതിജീവിക്കും എന്നത് തീർച്ചയാണ്. ഒരു അധ്യായന വർഷം കഴിഞ്ഞ് വരുന്ന വേനലവധി, ഒരു പാട് പ്രതീക്ഷകളോടെ ഞാൻ കാത്തിരുന്ന എന്റെ വേനലവധി കാലം. മതപഠന പരീക്ഷകൾ നേരത്തെ തീരുമാനിച്ചിരുന്നതിനാൽ , അതും കഴിഞ്ഞ് അമ്മയുടെ വീട്ടിൽ പോകാൻ ഞാൻ കാത്തിരുന്നു. ഇത്തവണ വേനലവധി നേരത്തെ വന്നു . എന്നാൽ അത് ദു:ഖകരമായ ഒരു അവധിക്കാലമായി തീർന്നു . കോവിഡ് ഞങ്ങളുടെ അവധിക്കാലം തട്ടി എടുത്തു എന്നും പറയാം. ഭൂമിയിൽ ചവിട്ടി പാറി പറന്ന് നടക്കേണ്ട എന്റെ അവധിക്കാലം വീടിന്റെ നാലു ചുവരുകൾക്കുള്ളിലായി തീർന്നു. ഈ അകത്തിരിപ്പ് മടുപ്പുള്ളവയാണ്. എന്നാൽ രാജ്യത്തിന് വേണ്ടി നമുക്കിപ്പോൾ ചെയ്യാൻ കഴിയുന്നതിൽ വെച്ച് ഒരു വലിയ സഹായമാണീ വീടിന്റെ അകത്തിരിക്കൽ. സാധാരണ എന്റെ അവധിക്കാലം അമ്മയുടെ വീട്ടിൽ സഹോദരങ്ങളുമൊത്ത് പാറി പറന്ന് നടക്കാറാണ് പതിവ്. പുതിയ പരീക്ഷണങ്ങളും നാടൻ കളികളും രസകരമാക്കി തീർക്കാറുള്ള എന്റെ അവധിക്കാലം ഇപ്പോൾ വെറും നാലു ചുവരുകൾക്കുള്ളിലായി തീർന്നു...ഞാൻ കൂടി ഉൾപ്പെടുന്ന കേരള സമൂഹം ഇതിൽ നിന്നും അതിജീവിച്ചു വരുന്നത് വളരെ സന്തോഷമുണ്ടാക്കുന്നതാണ്. ലോകത്തിൽ നിന്നും ഈ മഹാവിപത്തിനെതുടച്ചു നീക്കാൻ നമുക്ക് ദൈവത്തോട് പ്രാർത്ഥിക്കാം.

നഹിത മുജീബ്
8 എ സെന്റ് ജോസഫ്‍സ് എച്ച്. എസ് .എസ് പൈങ്ങോട്ടൂർ
കോതമംഗലം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം