സെന്റ്.ആനീസ് സി.യു.പി.എസ് എടത്തിരിത്തി/അക്ഷരവൃക്ഷം/അതീജീവനം

അതീജീവനം

ലോകത്തെയാകെ പിടിച്ചുകുലുക്കി
ആ ഭീകരൻ ഇവിടെ വ്യാപിച്ചുവല്ലോ
മതമില്ല പണമില്ല ജാതിയതോയില്ല
ദരിദ്രനെന്നില്ല വൈകല്യമെന്നില്ല
സകലമാനവും വലിഞ്ഞുമുറുക്കി
ആ ഭീകരൻ ഇവിടെ വ്യാപിച്ചുവല്ലോ
എത്രപേരെത്രപേർ നമുക്ക്‌ തണലായ്
രാവും പകലും കഷ്ടപ്പെടുന്നു
കാക്കിയണിഞ്ഞവരെത്രപേർ എത്രപേർ
എരിയും വെയിലും മഞ്ഞുമേൽക്കുന്നു
വെള്ളയണിഞ്ഞ മാലാഖമാരെത്ര
മർത്യർതൻ ചേതനക്കായ് പൊരുതുന്നു
മഹാമാരിതൻ കെണിയിൽപ്പെടുത്താതെ
ഭരണാധികാരികൾ നെട്ടോട്ടമോടുന്നു
ഏകാം ഒരു നൂറു കൂപ്പുകരങ്ങൾ
നമുക്കായേറേ യത്നിക്കുന്നവർക്ക്
നാം അതിജീവിക്കും ഈ മാരിയിൽനിന്നും
ഐക്യത്തോടെ പൊരുതണമൊന്നിച്ചു
ദൈവമേ കാത്തുകൊൾക ഞങ്ങളെയും
നിൻ തണൽ ഞങ്ങൾക്കു ശാശ്വതമല്ലോ
 

അസ്‌ന കെ എ
7 B സെന്റ്.ആനീസ് സി.യു.പി.എസ് എടത്തിരിത്തി
വലപ്പാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത