സെന്റ്.അലോഷ്യസ്.എച്ച്.എസ്.എൻ.പറവൂർ/അക്ഷരവൃക്ഷം/വീട്ടിലിരുന്ന് ജയം നേടാം

Schoolwiki സംരംഭത്തിൽ നിന്ന്
വീട്ടിലിരുന്ന് ജയം നേടാം

ഓടിക്കളിക്കുന്നെരന്റെ ബാല്യം
ഓർമകളായി മാഞ്ഞുപോയി
തൊടിയിലും പറമ്പിലും പാറിപറക്കുന്ന
പൂമ്പാറ്റയെപോലെ ആണ് അന്നു ഞാൻ

സൂക്ഷ്മജീവി പരത്തുന്ന ഭീതിയിൽ
ബന്ധനമാക്കുന്നു എന്റെ ബാല്യം
മുഖപടം എന്റെ ചിരിമറയ്ക്കുന്നു

മണ്ണപ്പം ചുട്ടുകളിക്കാൽ കൊതിക്കുന്നു
കൈകൾ ഞാൻ തുടരെ തുടരെ കഴുകിടുന്നു
ഭയമല്ല വേണ്ടത് ജാഗ്രതയെന്നു ഞാൻ
നാമജപം പോലേ‍ ഉരിവിടുന്നു

പണവും പ്രതാപവും ജാതിയും മതവും
രാഷ്ട്രീയവും എല്ലാം മുട്ടു മടക്കിടുന്നു
എന്റെയും നിന്റെയും ഇടയ്ക്കുള്ള അകലം
മറക്കാതെ കാത്തീടുക കൂട്ടുകാരെ

സൂക്ഷ്മജീവിയെ തുരത്തീടുവാൻ
ഒരു മതമോടെ സാമൂഹ്യഅകലം പാലിച്ച്
മുന്നേറാം
വീട്ടിലിരുന്ന് ജയം നേടാം...
 

കൃഷ്ണപ്രിയ.ടി.എസ്
6 ബി സെൻ്റെ.അലോഷ്യസ്.എച്ച്.എസ്.എൻ.പറവൂർ
വടക്കൻ പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത