സെന്റ്.അലോഷ്യസ്.എച്ച്.എസ്.എൻ.പറവൂർ/അക്ഷരവൃക്ഷം/റോസാപ്പൂ

Schoolwiki സംരംഭത്തിൽ നിന്ന്
റോസാപ്പൂ

ഉദ്യാനത്തിൽ വിടർന്നു വിലസും
അവളുടെ പേരാ റോസാപ്പൂ
നിറങ്ങളാൽ വർണ്ണമനോഹരി
കണ്ണിനേകീടുന്നു കുളിർകാഴ്ച

വിരിയും മുമ്പൊരു മൊട്ടായവൾ
വിരിഞ്ഞു കഴിഞ്ഞാൽ സുഗന്ധമയീ
പല വർണ്ണങ്ങളിൽ വിലസും അവളെ
പലർക്കും നുള്ളിയെടുക്കാൻ തോന്നും

പതിയെ ഇതളുകൾ ഓരോന്നായ്
പാതി കൊഴിയും പിന്നെ തീരും
വെറുമൊരു കമ്പു മാത്രമവശേഷിപ്പൂ
ഒരു നാൾ വിലസിയ സുന്ദരിപ്പൂ
 

ഹാഷിൻ ബീഗം
9 ബി സെൻ്റെ.അലോഷ്യസ്.എച്ച്.എസ്.എൻ.പറവൂർ
വടക്കൻ പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത