സെന്റ്,ജോർജ്ജ്സ്എൽ പി എസ് ആരക്കുന്നം/അക്ഷരവൃക്ഷം/COVID - 19

Schoolwiki സംരംഭത്തിൽ നിന്ന്
COVID - 19

ഒരിടത്തു ഒരു കൊച്ചു കുടുംബം ഉണ്ടായിരുന്നു. അച്ഛനും, അമ്മയും രണ്ടു മക്കളും. അവർ സന്തോഷം ആയി ജീവിച്ചു വരിക യായിരുന്നു. അച്ഛന് ലോട്ടറി കച്ചവടം ആയിരുന്നു. അമ്മ കൂലി പണിയും ആയിരുന്നു. മകൾ അനന്യ, മകൻ മനു. അച്ഛനും അമ്മയും വളരെ കഷ്ടപ്പെട്ട് പഠിപ്പിച്ചു അവരെ നല്ല നിലയിൽ എത്തിച്ചു. മനു പഠിച്ചു നല്ല ജോലി കിട്ടി വിദേശത്ത് പോയി. അനന്യ യെ വിവാഹം കഴിച്ചു അയച്ചു. മകൻ വിദേശത്ത് പോയി നല്ല സാമ്പത്തിക നിലയിൽ എത്തിയിടും അച്ഛൻ ലോട്ടറി കച്ചവടം നിർത്തി ഇല്ല. അമ്മ കൂലി പണിക്കും പോകുമായിരുന്നു. മനു പറഞ്ഞു നിങ്ങൾ ഇനി കഷ്ട പെടേണ്ട, എന്റെ സമ്പാദ്യം കൊണ്ട് നിങ്ങളെ സംരക്ഷിച്ചു കൊള്ളാം എന്ന്. അവർ പക്ഷേ അത് കൂട്ടആക്കി യില്ല. അങ്ങനെ ഇരിക്കുമ്പോൾ ആണ് നമ്മുടെ രാജ്യത്തു കോറൊണാ എന്ന വൈറസ് കടന്നു കൂടുന്നത്. അത് മനുഷ്യ നെ കൊന്നു കൊണ്ടിരിക്കുന്നു. ദാരിദ്ര്യം എന്നത് ജനങ്ങൾ അറിയാൻ തുടങ്ങി യത് അപ്പോൾ ആണ്. പിന്നീട് അങ്ങോട്ട്‌ സംഭവിച്ചത് കഷ്ട പാടും ദുരിതവും നിറഞ്ഞ ജീവിതം ആയിരുന്നു മനുഷ്യർകു. സർക്കാർ ലോട്ടറി കച്ചവടം നിർത്തി. കൂലി പണിക്കു പോകാൻ പറ്റാത്ത സ്ഥിതി യും വന്നു. മനു വിദേശത്ത് നിന്നും അയച്ച പണം എടുത്തു അവർ കഴിഞ്ഞു കൂടി. പെട്ടന്ന് മനു വിദേശത്ത് നിന്നും മടങ്ങി എത്തി. ആ സമയത്തു ആണ് പ്രധാന മന്ത്രി ലോക്ക് ഡൌൺ നിർദേശങ്ങൾ അറിയിച്ചത്. 14 ദിവസം എല്ലാവരും വീടിനുള്ളിൽ തന്നെ ഇരിക്കുക. അഞ്ചാറ് വർഷങ്ങൾക്കു ശേഷം നാട്ടിൽ വന്ന മനുവിന് സന്തോഷം ആയി. അവൻ വീടിന്റെ ഉള്ളിൽ ഇരികതെ നാട് കറങ്ങാൻ ഇറങ്ങി. പോയ വഴിക്കു അവനെ പോലീസ് പിടിച്ചു. കറങ്ങി നടക്കഅരുത് വീട്ടിൽ തന്നെ ഇരിക്കാൻ അവർ പറഞ്ഞു. അവൻ ആരും കാണാതെ വീണ്ടും പുറത്തിറങ്ങി. അവനു കുറച്ചു ദിവസം കഴിഞ്ഞപ്പോൾ പനിയും തൊണ്ടവേദന യും, തുടങ്ങി. അവന്റ ശരീരത്തിൽ covid 19 എന്ന രോഗം കടന്നു കൂടി, അധികം കഴിയുന്നതിനു മുൻപ് അവൻ മരണത്തിനു കീഴടങ്ങി. ഇതിൽ നിന്നും നമുക്ക് എന്ത് മനസ്സിൽ ആകും കുട്ടുകാരെ? നമ്മുടെ ജീവന് വേണ്ടി സർക്കാർ ഉം, പോലീസ് കാരും പറയുന്നത് അനുസരിച്ച് ജീവിക്കുക. അവർ നമ്മുടെ ജീവന് വേണ്ടി ആണ് പറയുന്നത്, കഷ്ട പെടുന്നത്, അത് നമ്മൾ അക്ഷരം പ്രതി അനുസരിച്ച് ജീവിക്കുക. ഇടക്ക് ഇടക്ക് കയ്യും, മുഖവും സോപ്പ് ഉപയോഗിച്ചു കഴുകകുക, വീട്ടിൽ തന്നെ ഇരിക്കുക.

അർജുൻ പി എസ്
4 A സെന്റ്‌ ജോർജസ് എൽ പി എസ് ആരക്കുന്നം
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ