സെന്റ്,ജോർജ്ജ്സ്എൽ പി എസ് ആരക്കുന്നം/അക്ഷരവൃക്ഷം/കാട്ടിലും ജാഗ്രത..

Schoolwiki സംരംഭത്തിൽ നിന്ന്
കാട്ടിലും ജാഗ്രത..

COVID 19 ന്റെ പശ്ചാത്തലത്തിൽ ഏഴിമല കാട്ടിൽ നടന്ന കാനന സമ്മേളനത്തിൽ മൃഗരാജൻ ചിങ്ങൻ സിംഹം സംസാരിക്കുന്നു..

   നമസ്കാരം.. ആദ്യമായി എനിക്ക് നിങ്ങളോട് പറയുവാനുള്ളത് നിങ്ങൾ എല്ലാവരും ഇപ്പോൾ ഇരിക്കുന്ന ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റ് അഞ്ചു മീറ്റർ അകലം പാലിച്ച് ഇരിക്കുക. 
   വളരെ അടിയന്തിരമായി ഇങ്ങനെ ഒരു സമ്മേളനം വിളിച്ചുകൂട്ടിയത് ഒരുപക്ഷേ, നിങ്ങളിൽ പലരും അറിഞ്ഞിട്ടുണ്ടാകും.. COVID 19 എന്ന മഹാമാരി ഇപ്പോൾ മൃഗങ്ങളിലേക്കും വ്യാപിച്ചു തുടങ്ങിയിരിക്കുന്നു. വിദേശത്തെ ഒരു മൃഗശാലയിൽ നാലു കടുവകൾക്കും മൂന്നു സിംഹങ്ങൾക്കും ഒരു വീട്ടിലെ രണ്ടു വളർത്തു പൂച്ചകൾക്കും COVID 19  സ്ഥിരീകരിച്ചു കഴിഞ്ഞു. മനുഷ്യരിൽ നിന്നാണ് രോഗം പകർന്നത് എന്നാണ് അറിയുന്നത്. സംസ്ഥാന അതിർത്തികൾ അടച്ചതിനാൽ ഇപ്പോൾ മനുഷ്യർ ഈ കാട്ടിലെ ഊടുവഴികളിലൂടെ ഒളിച്ചു  സഞ്ചരിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ നമ്മൾ അതീവ ജാഗ്രതയോടെ ഇരിക്കേണ്ടത് വളരെ അത്യാവശ്യമാണ്. ഇനി പുറത്തുനിന്ന് ആരും ഈ കാട്ടിലേക്ക് പ്രവേശിക്കാൻ അനുവദിച്ചുകൂടാ. ഏഴിമല കാട്ടിലേക്കുള്ള എല്ലാ വഴികളും ഒരു വർഷത്തേക്ക് നമ്മൾ അടച്ചു പൂട്ടുകയാണ്. അടുത്തയിടെ നാട്ടിലിറങ്ങി ചുറ്റിക്കറങ്ങി തിരിച്ചെത്തിയിട്ടുള്ള ചീരൻ പുലിയെ 100 ദിവസത്തേക്ക് മാറ്റിപ്പാർപ്പിച്ചു രോഗബാധ ഉണ്ടോയെന്ന് നിരീക്ഷിക്കുന്നതാണ്. രോഗ പ്രതിരോധത്തിനായി ഇന്നുമുതൽ എല്ലാവരും മുഖാവരണം ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. ഇലകൾ തുന്നിച്ചേർത്ത മുഖാവരണം നിർമ്മിക്കുന്നതിന് തുന്നൽക്കാരൻ കിളി യുടെ സഹായം തേടാവുന്നതാണ്. കാട്ടിൽ അനാവശ്യമായി കറങ്ങി നടക്കാതെ എല്ലാവരും അവരവരുടെ ഗുഹകളിൽ തന്നെ കഴിഞ്ഞുകൂടുക. ലോക്ക് ഡൗൺ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ മുഖം നോക്കാതെ കർശന നടപടി സ്വീകരിക്കുന്നതാണ്. 
രോഗം ബാധിച്ച് വിദേശത്ത് കഴിയുന്ന സിംഹം, കടുവ, പൂച്ച എന്നിവർ കാട്ടിലേക്ക് തിരിച്ചുവരാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഇവിടെ കൊണ്ടുവന്നു ചികിത്സിക്കാനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഏഴിമല കാട്ടിൽ രോഗവ്യാപനം ഉണ്ടാകാതിരിക്കാൻ എല്ലാവരുടെയും സഹകരണം അഭ്യർത്ഥിക്കുന്നു.. നന്ദി.
മരിയ പ്രിൻസ്
4 A സെന്റ്‌ ജോർജസ് എൽ പി എസ് ആരക്കുന്നം
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ