സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം നമ്മുടെ ആവശ്യം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി സംരക്ഷണം നമ്മുടെ ആവശ്യം

ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിന്റെ ഉൽഭവം. ഇതിൽ നിന്നാണ് 1972 ജൂൺ 5 ന് സ്റ്റോക്ക് ഹോമിൽ ചേർന്ന ഐക്യരാഷ്ട്ര സംഘടന പരിസ്ഥിതി ദിനമായി ആചരിക്കാൻ തീരുമാനിച്ചത്. ഇതിന് പിന്നിലെ ലക്ഷ്യം ഇതാണ് പരിസ്ഥിതി മലിനീകരണത്തിനെതിരെ ലോകമനസ്സാക്ഷിയെ ഉണർത്താനും ലോകരാഷ്ട്രങ്ങളോട് ആഹ്വാനം ചെയ്യാനുമാണ്. പരിസ്ഥിതിക്ക് ആഘാതം ഏൽപ്പിക്കാത്ത ബദൽ സാങ്കേതികവിദ്യ കളിലേക്ക് ലോക ശ്രദ്ധ തിരിച്ചു വിടണം എന്നായിരുന്നു ആ യോഗത്തിന്റെ പ്രധാന നിർദ്ദേശം.

ആധുനിക മനുഷ്യൻ കെട്ടിടങ്ങളും വ്യവസായങ്ങളും മറ്റും കെട്ടിപ്പെടുക്കുകയും യന്ത്രങ്ങൾ ഒക്കെയും കണ്ടു പിടിക്കുന്നത് മൂലം വായു, ജല ഭൂമണ്ഡലങ്ങളിലെ രാസ സന്തുലനത്തിന് വളരെയധികം മാറ്റങ്ങൾ വന്നു കൊണ്ടിരിക്കുന്നു. കൽക്കരിയും, എണ്ണയും മറ്റു പ്രകൃതി വാതകങ്ങളും വിറകും മറ്റും കത്തിക്കുമ്പോൾ കാർബൺ ഡൈ ഓക്സൈഡ് എന്ന വാതകം അന്തരീക്ഷത്തിൽ അമിതമായി വ്യാപിക്കുന്നു. ഇത് അന്തരീക്ഷത്തിൽ ചൂട് വർദ്ധിക്കുന്നതിനും വായു മലിനീകരണത്തിന്നും കാരണമാകുന്നു. ആണവനിലയങ്ങൾ പുറംതള്ളുന്ന വാതകങ്ങൾ ഭൂമിയെ വിഷലിപ്തം ആക്കുന്നു.

സമുദ്ര ഉപരിതലം എണ്ണപ്പാട കൊണ്ട്മൂടപ്പെട്ടിരിക്കുന്നതിനാൽ അന്തരീക്ഷത്തിലെ 70 ശതമാനവും ഓക്സിജൻ ഉൽപാദിപ്പിക്കപ്പെടുന്ന സമുദ്ര സസ്യങ്ങളുടെ പ്രകാശസംശ്ലേഷണത്തെ ബാധിക്കുന്നു. ഇത് മനുഷ്യവംശത്തിന് നാശത്തിന് കാരണമാകുന്നു.

വർഷത്തിൽ ഓണവും ക്രിസ്തുമസും വിഷുവും വരുന്നതുപോലെ ഇപ്പോൾ കേരളത്തിൽ ഒരു സംഭവം" പ്രളയം". കഴിഞ്ഞ രണ്ടു വർഷങ്ങളിലും പ്രളയം കേരളത്തെ കാർന്നു തിന്നുവാൻ ശ്രമിച്ചു. പ്രളയത്തിന് കാരണം ഇതൊക്കെയാണ് പാടശേഖരങ്ങളും കുന്നുകളും തോടുകളും മറ്റും ഇടിച്ചു നികത്തി കെട്ടിടങ്ങൾ നിർമ്മിക്കുന്നത്. നമ്മൾ ശ്വസിക്കുന്ന ഓക്സിജൻ നൽകുന്ന മരങ്ങളെ വെട്ടി നശിപ്പിച്ച മനുഷ്യൻ പ്രളയത്തെ വിളിച്ചു വരുത്തുകയും പ്രകൃതിയെ ചൂഷണം ചെയ്യുകയും ചെയ്യുന്നു. പ്രളയം വന്നപ്പോൾ ഒറ്റക്കെട്ടായി നിന്നത് പോലെ പ്രകൃതി നശീകരണത്തിന് എതിരായി നാം ഒറ്റക്കെട്ടായി നിൽക്കണം "ഒരു പക്ഷിയും സ്വന്തം കൂട് വൃത്തികേട് ആക്കാറില്ല" എന്നൊരു ചൊല്ലുണ്ട്. പക്ഷേ ബുദ്ധിമാനായ മനുഷ്യൻ അത് ചെയ്തു കൊണ്ടിരിക്കുകയാണ്. തന്റെ മക്കൾക്ക് വേണ്ടി സ്വന്തം ജീവിതം തരാൻ തയ്യാറായ പ്രകൃതിയെ ഒരിക്കലും നമ്മൾ ചൂഷണം ചെയ്യരുത്. ഇനി ഒരു പ്രളയത്തിനും ദൈവത്തിന്റെ സ്വന്തം നാടിനെ നശിപ്പിക്കാൻ ഇടവരുത്തരുത്.

മെറിൻ എലിസബത്ത് സജീവ്
3 B സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം