സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/അപ്പു

Schoolwiki സംരംഭത്തിൽ നിന്ന്
അപ്പു

"അപ്പൂ, എണീറ്റ് വാ" നേരം വെളുത്തു. എത്ര നേരമായി നിന്നെ വിളിക്കുന്നു" അമ്മയുടെ വിളി കേട്ടിട്ടും അപ്പു എണീറ്റില്ല.അവധിക്കാലമല്ലേ, സ്ക്കൂളിൽ പോവണ്ടല്ലോ. അപ്പു ഒന്നൂടെ പുതച്ച് കിടന്നു.

അപ്പു, അഞ്ചാം ക്ലാസിൽ പഠിക്കുന്നു. അവന് ഒരനിയത്തി കൂടി ഉണ്ട്- അമ്മു, അവൾ ഒന്നാം ക്ലാസിലാ ......

അമ്മു നേരത്തേ ഉണർന്ന് അമ്മയുടെ പുറകേ നടപ്പുണ്ട്. അച്ഛനും എണീറ്റ് പോയല്ലോ.... എല്ലാരും വീട്ടിലുണ്ടല്ലോ എങ്ങും പോകേം വേണ്ട. പിന്നെ എന്തിനാ അമ്മ ഇത്ര നേരത്തേ വിളിക്കുന്നത്. ആവോ.....

എടാ അപ്പു... അമ്മ വീണ്ടും വിളിക്കുന്നു. അപ്പു ചാടി എണീറ്റു. കണ്ണും തിരുമ്മി നേരെ കിച്ചനിലേക് ചെന്നു...... ഹായ് ദോശേം ചമ്മന്തീം.....അപ്പു ചാടി ഒരു ദോശ എടുത്തു.അതിൻറെ ഒരു ഭാഗം കടിച്ചതും അമ്മ കൈയിൽ പിടിച്ചു....

അപ്പു,,, നീ പല്ല് തേച്ചോ , കൈ കഴുകിയോ? ഇതൊന്നും ചെയ്യാതെ ആണോ ആഹാരം കഴികുന്നെ?

ഇങ്ങ് വന്നെ ഞാൻ കുറച്ചു കാര്യങ്ങളും പറഞ്ഞു തരാം. അമ്മു... നീയും ഇങ്ങ് വാ...അപ്പു നീ കേട്ടിട്ടില്ലേ ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്സ് ഉണ്ടാവൂ എന്ന്. നീ ഇപ്പോ കൈ കഴുകാതെയും പല്ലു തേക്കാതെയും ആഹാരം കഴിച്ചാൽ എന്ത് സംഭവിക്കും? നിന്റെ കയ്യിലും മറ്റും ഉള്ള അണുക്കൾ നിന്റെ ശരീരത്തിൻ കടക്കും.അത് പലവിധ രോഗങ്ങൾക്കും കാരണമാകും.

ഇപ്പോ ലോകമെമ്പാടും പടർന്ന രോഗം ഏതാ ? കൊറോണ. അമ്മു ചാടിപ്പറഞ്ഞു. മിടുക്കി ......മോൾക്കറിയാമല്ലോ...ഇപ്പോ എന്തു ചെയ്യണമെന്നാ നമ്മളോടു പറഞ്ഞരിക്കുന്നേ? എല്ലാരോടും വീട്ടിലിരിക്കണം. പുറത്ത് ഇറങ്ങരുത്. കൈയും മുഖവുമെല്ലാം സോപ്പ് ഉപയോഗിച്ച് കഴുകണം... : അപ്പു പറഞ്ഞു

ആഹാ നിനക്കെല്ലാം അറിയാല്ലോ.... ശരി ... എന്തിനാ ഇങ്ങനെ പറയുന്നത്? ഈ രോഗം പരത്തുന്നത് കൊറോണ എന്ന വൈറസാണ്... അത് നമ്മുടെ ശരീരത്തിൽ കടക്കാതിരിക്കാനാണ് എപ്പോഴും വൃത്തിയാക്കണം എന്നു പറയുന്നത്.. കേട്ടോ ... പോയീ കൈകഴുകി വൃത്തിയായി വാ...' അമ്മ ആഹാരം എടുത്ത് വെക്കാം' അച്ഛൻ എവിടെ അമ്മേ ?

അച്ഛൻ സാധനങ്ങൾ വാങ്ങാൻ പുറത്ത് പോയിരിക്കുകയാണ്.

അപ്പു ചേട്ടാ ദേ അച്ഛൻ വന്നു. അപ്പു ഓടി ചെന്നു. അച്ഛാ വേഗം കൈ കഴുകിക്കേ.. ദാ സോപ്പ്....പുറത്ത് പോയിട്ടു വരുമ്പോൾ കൈയും മുഖവുമെല്ലാം വൃത്തിയായി കഴുകണം.

ആഹാ..... ന്റെ മോൻ മിടുക്കനാട്ടോ....

സേറാ തെരേസ് അനീഷ്
4 A സെന്റ്മേരീസ് എൽ പി എസ് ളാലം പാല
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ