സെന്റ്തോമസ് യു.പി.എസ് കല്ലുരുട്ടി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോഴിക്കോട് ജില്ലയിലെ മുക്കം മുനിസിപ്പാലിറ്റി നാലാം ‍ഡിവിഷനിൽ ഇരുവഴിഞ്ഞിപ്പുഴയുടെ ഓരത്ത് കല്ലുരുട്ടി എന്ന മനോഹരമായ കൊച്ചു ഗ്രാമത്തിൽ ദൈവസ്നേഹം, പരസ്നേഹം, അച്ചടക്കം ഇവയെ ജീവിത വ്രതമാക്കി മത സൗഹാർദ്ദം മുഖമുദ്രയാക്കി പഠിച്ചുയരുക, സംസ്കാര സമ്പന്നരാവുക ,എന്നത് ജീവിത ലക്ഷ്യമാക്കി കഴിഞ്ഞ 34 വർഷങ്ങളായി സെന്റ് തോമസ് യു പി സ്കൂൾ പ്രവർത്തിക്കുന്നു.

റവ.ഫാ.ജോർജ്ജ് നെല്ലുവേലിയുടെ നേതൃത്വത്തിൽ കല്ലുരുട്ടി നിവാസികളുടെ അക്ഷീണ പ്രയത്ന ഫലമായി 1982 ജൂലൈ 12 ന് സ്കൂൾ സ്ഥാപിതമായി. 52 വിദ്യാർത്ഥികളും   4  അധ്യാപകരുമായി പ്രധാനാധ്യാപകൻ ശ്രീ. പി.ടി.മാത്യുവിന്റെ നേതൃത്വത്തിൽ സ്കൂൾ പ്രവർത്തനമാരംഭിച്ചു. വിൻസന്റ് മാത്യു മഞ്ചേരി ആയിരുന്നു പ്രധമ വിദ്യാർത്ഥി. തുടർന്നുള്ള വർഷങ്ങളിൽ സ്കൂൾ പടിപടിയായി പുതിയ പുതിയ ഡിവിഷനിലേക്ക് നീങ്ങി. വിശാലമായ  പരിസര പ്രദേശങ്ങളിൽ നിന്നും ഓരോ വർഷവും 400 ൽ അധികം വിദ്യാർത്ഥികൾ ഈ  വിദ്യാലയത്തിൽ വിദ്യ തേടിയെത്തി. കഴി‍ഞ്ഞ 34 വർഷമായി വിവിധ മാനേജർമാരുടെ കീഴിൽ സ്കൂൾ സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചു വരുന്നു. സമീപ കാലത്ത് പരിസര പ്രദേശങ്ങളിൽ ആരംഭിച്ച അൺഎയ്ഡഡ് സ്കൂളുകൾ വിദ്യാർത്ഥികളുടെ എണ്ണത്തിൽ കുറവു വരുത്തിയെങ്കിലും നമ്മുടെ വിദ്യാലയം ഗുണമേൻമയുള്ള വിദ്യാഭ്യാസം നൽകുന്നതിൽ വിട്ടുവീഴ്ചയില്ലാതെ പ്രവർത്തിക്കുന്നു.

ശ്രീമതി പി. കെ മേരി, ശ്രീ.കെ.ടി. ജോസഫ്, ശ്രീമതി. റോസ പി. എം., എം ജെ. ആഗസ്തി ,ശ്രീ.സിബി കുര്യാക്കോസ്,ശ്രീ. റോയ് ഓവലിൽ,ശ്രീ ജിബിൻ പോൾ എന്നിവരുടെ പാ ത പിന്തുടർന്നു കൊണ്ടു കൊണ്ട് ശ്രീ. സജി ലൂക്കോസ് സ്കൂളിനെ വിജയ പാതയിലൂടെ നയിച്ചുകൊണ്ടിരിക്കുന്നു. സർക്കാരിന്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും നമ്മുടെ വിദ്യാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.117 വിദ്യാർത്ഥികളും 7 അധ്യാപകരും ഒരു അനധ്യാപകനുമായി സെന്റ് തോമസ് യു പി സ്കൂൾ അറിവിന്റെ ചക്രവാളത്തിലേക്കുള്ള പ്രയാണം തുടരുന്നു.