സെന്റ്തോമസ് എച്ച്എസ്എസ് നടവയൽ/മറ്റ്ക്ലബ്ബുകൾ-17

Schoolwiki സംരംഭത്തിൽ നിന്ന്

ഐടി ക്ലബ്ബ്

2018 - 19 വർഷത്തെ ഐ. ടി. ക്ളബ് ജൂൺ ആദ്യവാരം തന്നെ രൂപീകരിച്ചു. സ്കൂൾ തല ഐ. ടി. മേള ജൂലൈ ആദ്യവാരം തന്നെ വിവിധ മത്സരങ്ങളോടെ നടത്തി. ഹൈസ്കൂൾ വിഭാഗത്തിൽ 6 ഇനങ്ങളിലും യു. പി. വിഭാഗത്തിൽ 3 ഇനങ്ങളിലുമായി നടത്തിയ മത്സരങ്ങളിൽ ധാരാളം കുട്ടികൾ പങ്കെടുത്തു. മികവ്‌ പുലർത്തുന്ന കുട്ടികൾക്ക് നിരന്തര പരിശീലനം നൽകി വരുന്നു.

ഹിന്ദി ക്ലബ്ബ്

യു. പി., ഹൈ സ്കൂൾ കൂട്ടികളെ ഉൾപ്പെടുത്തി ഹിന്ദി ക്ളബ് രൂപീകരിച്ചു. ത്രി ഭാഷാ ബോർഡ് (മലയാളം, ഇംഗ്ളീഷ്, ഹിന്ദി) സ്ഥാപിച്ച് ഉപകാരപ്പെടുന്ന വാക്കുകൾ എഴുതിയിട്ട് കുട്ടികൾക്ക് പഠിക്കാൻ അവസരം നൽകുന്നു.

സംസ്കൃത ക്ലബ്ബ്

ക്ളബ് രൂപീകരിച്ചു. സംസ്കൃതം സ്കോളർഷിപ്പ് പരീക്ഷ, സംസ്കൃതോത് സവം എന്നിവയ്ക്കുള്ള ഒരുക്കങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു.

ഹെൽത്ത് ക്ലബ്ബ്

ഉദ്ഘാടനം ജൂൺ ആദ്യവാരം തന്നെ നടത്തി. സ്കൂൾ പരിസരം വൃത്തിയാക്കി സൂക്ഷിക്കുന്ന പ്രവൃത്തിഹെൽത്ത് ക്ളബ് ഭംഗിയായി നിർവഹിക്കുന്നു. ഡ്രൈഡെ ആചരിച്ചു. 8,9, 10 കാസ്സുകളിലെ പെൺകുട്ടികൾക്ക് ബോധ വൽക്കരണവും വ്യക്തിശുചിത്വത്തെ കുറിച്ച് ക്ളാസും നൽകി. എല്ലാ തിങ്കളാഴ്ചകളിലും ഉച്ച ഭക്ഷണശേഷം കുട്ടികൾക്ക് അയൺ ഗുളികകൾ നൽകി വരുന്നു. ആവശ്യഘട്ടങ്ങളിൽ കട്ടികൾക്ക് പ്രഥമ ശുശ്രൂഷ നൽകി വരുന്നു. അർഹരായ കുട്ടികളെ വിവിധ മെഡിക്കൽ കാംപുകളിൽ പങ്കെടുപ്പിക്കുന്നു.

പ്രവൃത്തി പരിചയ ക്ലബ്ബ്

ക്ളബിന്റെ നേതൃത്വത്തിൽ പ്രവ്യത്തി പരിചയ മേളയ്ക്കുള്ള ഒരുക്കങ്ങൾ നടത്തിക്കൊണ്ടിരിയ്ക്കുന്നു.

ബയോ ഡൈവേഴ്സിറ്റി ക്ലബ്

ക്ളബിന്റെ നേതൃത്വത്തിൽ സ്കൂൾ പരിസരത്ത് വിവിധയിനം തൈകൾ നട്ടു പരിപാലിച്ചു കൊണ്ടിരിക്കുന്നു.

ഔഷധ ക്ലബ്

ക്ളബ് രൂപീകരിക്കുകയും ക്ളബിന്റെ നേതൃത്വത്തിൽ സ്കൂളിന് പിൻ ഭാഗത്തായി വിവിധയിനം ഔഷധ തൈകൾ നട്ട് വളർത്തുന്നു.