സെന്റ്ജോസഫ്സ് എച്ച്എസ്എസ് കല്ലോടി/അക്ഷരവൃക്ഷം/‍‍മനുഷ്യനൊരു സുഷുപ്തി കാലം

Schoolwiki സംരംഭത്തിൽ നിന്ന്
മനുഷ്യനൊരു സുഷുപ്തി കാലം

മർത്ത്യ ജന്മങ്ങളുടെ കോലാഹലങ്ങൾ
നേർതിരിക്കുന്നു ,
കൊറോണ അവൻറ
അത്യാഗ്രഹങ്ങളെ ഇല്ലാതാക്കിയിരിക്കുന്നു,
ഒരു പൂമ്പാറ്റ ആവാൻ മനുഷ്യന് ഒരു സുഷുപ്തി കാലം,

അവൻറെ അധിഘോഷങ്ങൾ ഇല്ലാതെ
പ്രകൃതി ഒന്നു പരിലസിക്കട്ടെ,
ഒരു പൂമ്പാറ്റയെ പോലെ പറക്കാൻ,
മനുഷ്യന് സുഷുപ്തി കാലങ്ങൾ അനിവാര്യം തന്നെ.

പക്ഷിമൃഗാദികൾ ഒന്ന് പുഞ്ചിരിക്കട്ടെ,
താരും തളിരിലകളും ആലോലമാടട്ടെ,
തെളിഞ്ഞ ഒഴുകട്ടെ അരുവികൾ.

നാം തെളിച്ച ദീപത്തിൻ,
പ്രകാശവലങ്ങൾ പരന്നൊഴുകട്ടെ,
രോഗവിമുക്തമായിടട്ട ഈ ലോകം,
ആരോഗ്യപ്രഥമായിടട്ടെ ജീവിതങ്ങൾ,
ഒരു പൂമ്പാറ്റയെ പോലെ പറക്കാൻ,
മനുഷ്യൻ ഒരു സുഷുപ്തി കാലം.
 

എയ്ഞ്ചൽ മരിയ ഷാജി
9 E സെൻറ്.ജോസഫ്‌സ് എച്ച്.എസ്.എസ്.കല്ലോടി
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത