സെന്റ്കാതറിൻസ് എച്ച്എസ് പയ്യമ്പള്ളി/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

ഡിജിറ്റൽ മാഗസിൻ 2019

2018 ൽ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ കേരളത്തിൽ ആരംഭിച്ചതു മുതൽ ഈ വിദ്യാലയത്തിലും നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്നു. ഒ‍ാരോ ബാച്ചിലും നാൽപത് കുട്ടികൾക്കാണ് പ്രവേശനം . ഒ‍ാൺലൈനായി നടക്കുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. ആനിമേഷൻ,പ്രോഗ്രാമിംഗ്, മലയാളം ടൈപ്പിംഗ് ,മൊബൈൽ ആപ്പ് ഇൻവെന്റർ,റോബോട്ടിക്സ് ഈമേഖലകളിലെല്ലാം കുട്ടികൾക്ക് വിദഗ്ദപരിശീലനം നൽകുന്നു. കൂടാതെ ഫീൽഡ് വിസിറ്റ് ,ഇൻട്രസ്റ്റി സന്ദർശനം ,വിദഗ്ദരുടെ ക്ലാസുകൾ,അഭിമുഖങ്ങൾ ,വെബിനാറുകൾ തുടങ്ങിയവയെല്ലാം ഇതിന്റെ ഭാഗമായി നടക്കുന്നു.എ ഗ്രേഡ് സർട്ടിഫിക്കറ്റ് നേടുന്നവർക്ക് ഗ്രേസ് മാർക്കും പ്ലസ് വൺ പ്രവേശനത്തിന് ഗ്രേസ് പോയിന്റും ലഭിക്കുന്നു. സ്കൂളിലെ ഐടി ഉപകരണങ്ങൾ പരിപാലിക്കേണ്ട ഉത്തരവാദിത്വം ലിറ്റിൽകൈറ്റ്സ് കുട്ടികൾക്കാണ്. സ്കൂളിൽ നടക്കുന്ന എല്ലാ പരിപാടികളും ഡോക്യുമെന്റ് ചെയ്യേണ്ട ഉത്തരവാദിത്വം ലിറ്റിൽകൈറ്റ്സ് കുട്ടികൾക്കാണ്. മികവ് പുലർത്തുന്ന കുട്ടികൾക്കായി സബ്‍ജില്ല, ജില്ല, സംസ്ഥാന തല ക്യാബുകളും ശിൽപശാലകളും സംഘടിപ്പിക്കുന്നു.ഇന്ത്യയിലെ തന്നെ കുട്ടികളുടെ ഏറ്റവും വലിയ ഐടി കൂട്ടായ്മാണ് ലിറ്റിൽകൈറ്റ്സ്.