സീ വ്യൂ എസ്റ്റേറ്റ് യു.പി.എസ്. പറത്താനം/അക്ഷരവൃക്ഷം/ കൊറോണ നിനക്ക് നന്ദി

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ നിനക്ക് നന്ദി  

അപ്പുവിൻ്റെ ഏകാന്തതയ്ക്കു വിരാമമിട്ടു ....... അച്ഛൻ്റെയും അമ്മയുടെയും ഏകമകനാണ് അപ്പു. പട്ടണത്തിലെ ഒരു വീട്ടിലാണ്‌ അപ്പുവും അവൻ്റെ മാതാപിതാക്കളും താമസിക്കുന്നത്. ജോലി തിരക്കുകൾക്കിടയിൽ അപ്പുവിനെ ശ്രദ്ധിക്കാൻ അവർ തീരെ സമയം കണ്ടെത്തിയിരുന്നില്ല. അപ്പു സ്കൂളിലെ വിശേഷങ്ങൾ പറഞ്ഞ് അമ്മയുടെ അടുത്തു ചെല്ലുമ്പോൾ അമ്മ അവനെ ഓടിക്കുവായിരുന്നു. രാവിലെ താമസിച്ച എണീറ്റു വരുന്ന അപ്പു അമ്മയുടെ മുഖം പലപ്പോഴും കാണുക പോലുമില്ല.വേലക്കാരിയാണ്  അവനെ നോക്കിയിരുന്നത്.  അമ്മും അച്ഛനും പറയുന്ന കഥകൾ കേൾക്കാൻ അവന് വളരെ ഇഷ്ടമായിരുന്നു. അവൻ അതിന് അവസരം കിട്ടിയതുമില്ല. അവർ വീട്ടിലിരുന്ന് ദിവസവും രാത്രി കരയവുമായിരുന്നു. അവന് കഥ പറഞ്ഞ് ഉറക്കാനും, താരാട്ടു പാടാനും ആരും ഉണ്ടായിരുന്നില്ല. പുറത്തു പോയി കുട്ടുകാരുടെ കൂടെ കളിക്കാനും അനുവദിച്ചിരുന്നില്ല. മുത്തച്ഛനും, മുത്തശ്ശിയുമൊന്നും അവന് ഉണ്ടായിരുന്നില്ല. എന്നാൽ കൊറോണ ആയപ്പോഴേക്കും അമ്മയും, അച്ഛനും വീട്ടിലിരുന്ന് അവനോട് സംസാരിക്കാൻ സമയം കണ്ടെത്തി.അച്ഛൻ അവനെയും കൂട്ടിമുറ്റത്ത് പച്ചക്കറികൾ വിത്തുകൾ നടാനും, കൂടെ കളിക്കാനും സമയം കണ്ടെത്തി.കഥകളും പാട്ടുകളും അച്ഛനും അമ്മയും പറഞ്ഞു കൊടുക്കാൻ തുടങ്ങി. അമ്മ അവന് ഇഷ്ടമുള്ള ഭക്ഷണ സാധനങ്ങൾ ഉണ്ടാക്കി കൊടുത്തു.അപ്പുവിന് വളരെ സന്തോഷമായി. അവൻ തുള്ളിച്ചാടി.....

അൽഫോൻസ സജി
6 A സീ വ്യൂ എസ്റ്റേറ്റ് യു.പി സ്കൂൾ പറത്താനം
കാഞ്ഞിരപ്പള്ളി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കഥ