സി ബി എം എച്ച് എസ് നൂറനാട്/അക്ഷരവൃക്ഷം/കിരീടം എന്ന കൊറോണയെ ഭയന്ന് മഹാലോകം
കിരീടം എന്ന കൊറോണയെ ഭയന്ന് മഹാലോകം
2019 ചൈനയുടെ മധ്യഭാഗത്തുള്ള വുഹാനിൽനിന്ന് ഇന്ന് ആദ്യമായി SARS- COV2 റിപ്പോർട്ട് ചെയ്യപ്പെട്ടു. ഡിസംബർ 31ന് തുടങ്ങിയ ഈ കൊറോണ വൈറസ് ലോകം മുഴുവനും പടർന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ പടർന്നുകൊണ്ടിരിക്കുന്ന കൊറോണ വൈറസ് മൂന്നാമത്തെ ഘടന ഉൾക്കൊള്ളുന്നതാണ്. ഇത്തരം വൈറസുകൾ ഏറ്റവും ഭയപ്പെടുത്തുന്നവയാണ്. കൊറോണാ വൈറസുകളുടെ കൂട്ടത്തിൽ മനുഷ്യരാശിക്ക് ഏറ്റവും പരിചയമുള്ള എട്ട് എണ്ണമാണ് . അതിൽ ആദ്യത്തെ നാലെണ്ണം വലിയ കുഴപ്പം ഒന്നും ഇല്ലാത്ത തരത്തിലുള്ളതാണ്. മറ്റുള്ള മൂന്നെണ്ണത്തിൽ ആദ്യത്തേത് 2002 ൽ GUANGDONG എന്ന വടക്കേ ചൈനയുടെ ഭാഗത്താണ് കണ്ടെത്തിയത് .ഇതിൽ 8000 പേർരോഗബാധിതരായി 800 പേർ മരണപ്പെട്ടു. ഇതിനു SARS COV അഥവാ Severe Acute Respiratory Syndrome Corona Virus എന്നാണ് പേര് നൽകിയത്. രണ്ടാമത്തേത് MERS COVഎന്നാണ് അറിയപ്പെടുന്നത്. കണ്ടെത്തിയത് 2012 ൽ സൗദി അറേബ്യയിൽ ആണ് . 2500 ജനങ്ങളെ ബാധിക്കുകയും 850പേർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തു. ഇതിന്റെ മുഴുവൻ പേര് The Middle east Respiratory Sundrome Corona Virusഎന്നാണ്. അടുത്തത് ഏറ്റവും മാരകമായതും ഇപ്പോൾ കണ്ടു വരുന്നതുമായ COVID 19 ആണ്. ഇതിന്റെ മറ്റൊരു പേര് 2019 Novel Corona virusഎന്നാണ്. ഇപ്പോൾ ലോകം മുഴുവൻ പത്തുലക്ഷത്തിലേറെ പേരിൽ രോഗം സ്ഥിതീകരിച്ചിട്ടുണ്ട് ഒരുലക്ഷത്തിലേറെ പേർക്ക് ജീവൻ നഷ്‍ടപ്പെട്ടു. കൊറോണ വൈറസ് എന്ന പേര് കിട്ടാൻ കാരണം അതിന്റെ ആകൃതിയാണ്. ചുറ്റം നാര് പോലെ ഉള്ള ഒരു രൂപം. ഈ രൂപം ഒരു കിരീടാവരണം പോലെയാണ് ഇരിക്കുന്നത്. കൊറോണ എന്ന വാക്കിന്റെ അർത്ഥം കിരീടമെന്നു തന്നെയാണ്. ഈ കൊറോണയെ എതിർക്കാൻ കുറച്ചു മാർഗ്ഗം മാത്രമേ ഉള്ളു. അതിൽ ഒന്ന് പൊതുസ്ഥലങ്ങളിൽ കൂടി നിൽക്കാൻ പാടില്ല, സമ്പർക്കത്തിൽ ഏർപ്പെടാതിരിക്കുക. വീടിന് പുറത്തിറങ്ങുകയാണെങ്കിൽ മാസ്‍ക്കും സാനിറ്റൈസറും എപ്പോഴും കയ്യിൽ കരുതണം. തുമ്മുമ്പോഴും ചുമയ്‍ക്കുമ്പോഴും ടിഷ്യൂപേപ്പർ കൊണ്ടോ തുവാലകൊണ്ടോ വായ മറയ്‍ക്കുക ഇത് രോഗം മറ്റുള്ളവരിലേക്ക് പകരാതിരിക്കാൻ സഹായിക്കും. കൈകൾ 20 സെക്കൻഡ് എടുത്ത് സോപ്പുപയോഗിച്ചു കഴുകുക പ്രത്യേകിച്ച് ഭക്ഷണം കഴിക്കുന്നതിനു മുൻപും ബാത്റൂമിൽ പോയതിനു ശേഷവും. കൈകൾ കൊണ്ട് വായും മൂക്കും കണ്ണും തൊടാതിരിക്കുക. രോഗലക്ഷണം കാണിക്കുന്നവരുമായി സമ്പർക്കത്തിൽ ഏർപ്പെടരുത്. സ്വയം രോഗലക്ഷണം കാണിക്കുകയാണെങ്കിൽ പുറത്തിറങ്ങാതിരിക്കുക. രോഗലക്ഷണങ്ങൾ ചെറിയ പനി, ചുമ, തുമ്മൽ, ശ്വാസതടസ്സം എന്നിവയാണ്. ഈ അസുഖം കൂടുതലായി ബാധിക്കുന്നത് പ്രത്യേകിച്ചും ശരീരത്തിന് പ്രതിരോധശക്തി നഷ്‍ടപ്പെട്ടവരിലാണ്.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാവേലിക്കര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാവേലിക്കര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 07/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം