സി ജെ എം എ എച്ച് എസ് എസ് വരന്തരപ്പിള്ളി/അക്ഷരവൃക്ഷം/എന്റെ ലോക്ഡൗൺ ചിന്തകൾ
എന്റെ ലോക്ഡൗൺ ചിന്തകൾ
തീരെ പ്രതീക്ഷിക്കാതെയാണ് ഈ ലോക്ഡൗൺ എന്ന വാക്ക് നമ്മുടെ ഇടയിലേക്ക് കടന്നു വന്നത്. ഒരു പക്ഷേ നമ്മളിൽ പലരും ഈ വാക്ക് ആദ്യമായിട്ടായിരിക്കും കേൾക്കുന്നതും. എന്നിരുന്നാലും ഈ കാലം നമ്മുക്ക് ആഘോഷിക്കാനും അലസമായി ചിലവഴിക്കാനും പറ്റിയ സമയമായി ആരും ചിന്തിക്കരുത്. നമ്മുടെ ലോകം ഏറെ പ്രതിസന്ധിയിൽ കൂടെ കടന്നു പോവുന്ന സമയമാണെന്നു നാം എല്ലാവരും ഓർക്കണം . ടി.വിയും മൊബൈലുംമാത്രമായി നമ്മൾ ഒതുങ്ങിപ്പോകരുത്. ഈ ദിവസങ്ങളിൽ നമ്മുക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ പലതാണ്. ഒരു പക്ഷേ സ്കൂൾ ദിനങ്ങളിൽ നമുക്ക് ചെയ്യാൻ കഴിയാത്ത പല കാര്യങ്ങൾക്കും ഇപ്പോൾ സമയം കണ്ടെത്താൻ കഴിയും. ഞാൻ ഈ സമയം പച്ചക്കറിതോട്ടനിർമ്മാണത്തിലേക്കാണ് തിരിഞ്ഞിരിക്കുന്നത്. വീട്ടിലിരിപ്പുണ്ടായിരുന്ന പച്ചക്കറിവിത്തുകൾ എല്ലാം പാകി മുളപ്പിച്ചു. മണ്ണ് കിളച്ച് ചെറിയൊരു തോട്ടം ഒരുക്കി. ചീര, വെണ്ട, വഴുതന, പയർ, മുളക്,പടവലം, വെള്ളരി എന്നിവ നട്ടു മൂന്ന് നാലു ദിവസം വിത്ത് മുളക്കാൻ കാത്തിരുന്നു. അവ മുളച്ച് കണ്ടപ്പോഴുള്ള സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ. പിന്നെ പടരുന്ന ചെടികൾക്കെല്ലാം പന്തലിടണം, മറ്റു ചെടികളെയും നന്നായി പരിപാലിക്കണം എന്നെല്ലാമുള്ള ചിന്തകൾ ഈ ലോക്ഡൗൺ വിഷമതകൾക്കി ടയിലും മനസ്സിനു കുളിരായി ഒന്നു രണ്ടു വേനൽമഴകളും ലഭിച്ചു. വീട്ടിൽ ഞങ്ങൾ എല്ലാവരും കൂടിയാണ് ഇക്കാര്യങ്ങളെല്ലാം ചെയ്യുന്നത്. ഇത് എനിക്ക് പുതിയൊരു അനുഭവം കൂടി ആയിരുന്നു. കൂടാതെ ഈ ലോകത്തിനുവേണ്ടി പ്രാർത്ഥിച്ചുകൊണ്ടും ഞങ്ങൾ എല്ലാവരും കൂടി ഈ ലോക്ഡൗൺ ദിനങ്ങൾ നല്ല രീതിയിൽ ചിലവഴിക്കുകയാണ്.
സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചേർപ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചേർപ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തൃശ്ശൂർ ജില്ലയിൽ 26/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം
- അക്ഷരവൃക്ഷം ഒന്നാം വാല്യത്തിൽ പ്രസിദ്ധീകരിച്ച ലേഖനം