സി എച്ച് എം കെ എസ് ജി എച്ച് എസ് എസ് മാട്ടൂൽ/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വവും രോഗപ്രതിരോധവും
പരിസ്ഥിതി ശുചിത്വവും രോഗപ്രതിരോധവും
പരിസ്ഥിതി ശുചിത്വവും രോഗപ്രതിരോധവും പരിസ്ഥിതി ഇന്ന് വളരെ മോശമായിരിക്കുന്നു. പണ്ടു കാലത്തെ പോലെയല്ല, ഇന്ന് പരിസ്ഥിതിയെ നമ്മൾ വേട്ടയാടിക്കൊണ്ടിരിക്കുന്നു. കാടുകൾ വെട്ടിയും വനങ്ങൾ നശിപ്പിച്ചും പരിസ്ഥിതി യുടെ ലോല സന്തുലനം നമ്മൾ താറുമാറാക്കി. എന്തിനാണ് നമ്മൾ പരിസ്ഥിതി യെ നശിപ്പിക്കുന്നതെന്ന ചോദ്യം ഇക്കാലത്ത് വളരെ പ്രസക്തമാണ്. വികസനം എന്ന പേരു പറഞ്ഞാണ് ഇപ്പോൾ പരിസ്ഥിതി നശിപ്പിക്കപ്പെടുന്നത്. അതുകൊണ്ടുള്ള പ്രത്യാഘാതങ്ങൾ നമ്മൾ ഇപ്പോൾ നേരിടുകയാണ്. ആഗോള താപനം, കാലാവസ്ഥാ മാറ്റം, പ്രളയം , ഉരുൾ പൊട്ടൽ എന്നിവ ഇപ്പോൾ സ്ഥിരം കാഴ്ചകളായി മാറുകയാണ്. പരിസ്ഥിതി നമുക്ക് നിരവധി അനുഗ്രഹങ്ങൾ നൽകുന്നുണ്ട്. പക്ഷെ നമ്മൾ പരിസ്ഥിതിയെ സംരക്ഷിക്കുന്നില്ല എന്നതും നമ്മുടെ വീഴ്ചയാണ്. വ്യക്തി ശുചിത്വത്തിൽ നമ്മൾ കൃത്യമായ അച്ചടക്കം പാലിക്കുന്നുണ്ട്. സ്വന്തം പരിസരം ശുചിയാക്കുന്നതിൽ ആർക്കും താല്പര്യമില്ല. ശുചിത്വവും നമ്മുടെ ജീവിതത്തിൽ പ്രധാനപ്പെട്ട ഒരു ഘടകം തന്നെയാണ്. അത് കൃത്യമായി പാലിച്ചില്ലെങ്കിൽ പലതരം രോഗങ്ങളും നമ്മുടെ ശരീരത്തിൽ ഉടലെടുക്കും. നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയും ശുചിത്വത്തിന്റെ മഹത്വത്തെപ്പറ്റി ഒരുപാട് പറഞ്ഞിട്ടുണ്ട്. ശുചിത്വത്തിന്റെ അഭാവം മൂലമാണ് പലസ്ഥലങ്ങളിലും പല രോഗങ്ങളും രൂപം പ്രാപിക്കുന്നത്. ഇപ്പോൾ നമ്മൾ വലിയൊരു ദുരന്തത്തിലാണുള്ളത് കോവിഡ് -19, കൊറോണ എന്ന വൈറസ് പരത്തുന്ന പുതിയൊരു രോഗം ലോകത്ത് പടർന്നിരിക്കുകയാണ്. ചില രാജ്യങ്ങൾ (അമേരിക്ക, സ്പെയിൻ, ഫ്രാൻസ് ) വൈറസിന്റെ ആക്രമണത്തിൽ കീഴ്‌പ്പെട്ടുകൊണ്ടിരിക്കുകയാണ്. രോഗങ്ങളെ പ്രതിരോധിക്കാൻ ഭയമല്ല വേണ്ടത്, ജാഗ്രത എന്ന ആയുധമാണ് . ശുചിത്വം കൃത്യമായി പാലിച്ചാൽ രോഗത്തെ നമുക്ക് പ്രതിരോധിക്കാം. നമ്മൾ നമ്മളെത്തന്നെയും സമൂഹത്തിനെയും സംരക്ഷിക്കണം. രോഗം വന്നിട്ട് ചികിൽസിക്കുകയല്ല അത് വരാതിരിക്കാനാണ് നാം ശ്രദ്ധിക്കേണ്ടത്. നമ്മൾ ജാഗ്രത പാലിച്ചാൽ നമുക്ക് രോഗം വരില്ല. എല്ലാവരും പാലിച്ചാൽ ആർക്കും വരില്ല. അതുകൊണ്ട് ഏതു രോഗ ത്തെയും പ്രതിരോധിക്കാനുള്ള ഉത്തമമായ മാർഗ്ഗമാണ് ശുചിത്വവും ജാഗ്രതയും.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം |