സി എച്ച് എം കെ എസ് ജി എച്ച് എസ് എസ് മാട്ടൂൽ/അക്ഷരവൃക്ഷം/ഞാൻ എന്ന വില്ലൻ

Schoolwiki സംരംഭത്തിൽ നിന്ന്
‍ഞാൻ എന്ന വില്ലൻ
     വ‍ുഹാൻ നഗരം വൃദ്ധൻമാർ കൂടുതലുള്ള നഗരം .അവിടെ നിന്ന് പെട്ടെന്ന് ആളുകൾ മരിച്ചു വീഴുന്നു. എന്താണ് എന്ന് അവിടുത്തെ ജനങ്ങൾക്കോ സർക്കാറിനോ മനസ്സിലാവുന്നില്ല. മരണ നിരക്ക് കൂടുന്നു എന്നല്ലാതെ അത് തടയാനോ കണ്ടുപിടിക്കാനോ അവർക്ക് കഴിയില്ല. പിന്നീടുള്ള അന്വേഷണത്തിൽ അവർ കണ്ടെത്തി ഞാൻ മൃഗങ്ങളിൽ നിന്ന് പടരുന്ന ഒരു വൈറസ് ആണെന്ന്. അത് എവിടുന്ന് നിന്നാണ് എന്ന് കണ്ടെത്തുമ്പോഴേക്കും  ഞാൻ ഒരുപാട് പേരുടെ ജീവൻ എടുത്തിരുന്നു.
    ചൈനയിലെ വ‍ുഹാൻ നഗരത്തിലെ പ്രസിദ്ധമായ വന്യജീവി മാർക്കറ്റണ്. അവിടെ എല്ലാവിധ ഇറച്ചികളും ലഭിക്കും. അവിടെയാണ് എന്റെ ഉത്ഭവം  എന്ന് അവർ കണ്ടെത്തി. അപ്പോഴേക്കും ഞാൻ വലിയ മഹാമാരിയായി ചൈനയെ വിറപ്പിച്ചു കൊണ്ടിരിക്കുകയാണ്. അവർ എന്നെ കണ്ടുപിടിച്ചു. എനിക്ക് അവർ ഒരു പേരും ഇട്ടു. കോവിഡ് 19 എന്ന ചെല്ലപേരിൽ വിളിക്കുന്ന കൊറോണ. നിങ്ങൾ ലോകരാജ്യങ്ങൾ ആദ്യം എന്നെ കാര്യമാക്കിയില്ല. ചൈനയുടെ ഭക്ഷണ രീതിയെ നിങ്ങൾ കളിയാക്കി പരിഹസിച്ചു ഞാൻ അവിടെ മാത്രം ഒതുങ്ങുമെന്ന്  നിങ്ങൾ കരുതി. ഇല്ല ഞാൻ അങ്ങനെ അങ്ങ് പോകാൻ വന്നതല്ല. നിങ്ങളുടെ അഹങ്കാരം. ഞാൻ മനുഷ്യൻ ,എല്ലാം കീഴടക്കി എന്നുള്ള അഹങ്കാരം കളയാൻ എന്നെ പോലുള്ള ചെറിയ ഒരു വൈറസിന് കഴിഞ്ഞു. 

      ഇപ്പോൾ ലോകരാജ്യങ്ങൾ എന്റെ കാൽകീഴിലാണ് .  ഞാൻ എന്ന മഹാമാരി നിങ്ങൾക്ക് മുന്നിൽ താണ്ഡവമാടി നിങ്ങൾക്ക് നഷ്ട്ടപ്പെട്ട ജീവനുകൾ വെറും ചില്ലറയല്ല .ഒരു ലക്ഷത്തി മുപ്പതിനാരായിരത്തോളമാണ്. എനിക്ക് മനുഷ്യനോടുള്ള കൊതി തീർന്നിട്ടില്ല. ആഘോഷങ്ങളില്ല, പ്രാർത്ഥനകളില്ല, ഒരുമിച്ചു കൂടലുകളില്ല, യുദ്ധങ്ങളില്ല, പീഡനമില്ല നിങ്ങൾക്ക് ഇങ്ങനെയും ജീവിക്കാം എന്ന് ഞാൻ പഠിപ്പിച്ചു.           നിങ്ങൾ മലിനമാക്കിയ പുഴ, കടൽ, അന്തരീക്ഷം എല്ലാം ഞാൻ എന്ന വില്ലൻ വന്നതോടെ മാലിന്യ വിമുക്തമായി. സോഷ്യൽ ദിസ്റ്റൻസ് എന്ന് പറഞ്ഞു നിങ്ങൾ ഇപ്പോൾ അകന്നു നിൽക്കുന്നു. 1.3 ലക്ഷത്തിൽ കൂടുതൽ ആളുകൾ രോഗബാധിതരാണ്. നിങ്ങൾ എന്നെ പറഞ്ഞയക്കാൻ പാടുപെടുന്നു .മാസ്ക്, ഹാൻഡ് വാഷ്  ഉപയോഗിച്ച് കൈ കഴുകിയാൽ തീരാവുന്നതെ ഉള്ളു ഞാൻ .എന്നിട്ടും നിങ്ങൾ എന്നെ ഭയപ്പെടുന്നു. മരുന്നിനു വേണ്ടി നിങ്ങൾ നെട്ടോട്ടമോടുന്നു,  വെല്ലുവിളിക്കുന്നു. എന്നിട്ടും മനുഷ്യാ.... നിങ്ങളുടെ അഹങ്കാരം തീർന്നില്ലയോ...   നിങ്ങൾ എനിക്കെതിരെയുള്ള മരുന്ന് കണ്ടുപിടിക്കും വരെ ഞാൻ നിങ്ങൾക്ക് മുന്നിൽ താണ്ഡവമാടും.         ഞാൻ ഇനി ഭൂമിയിൽ വരാതെ സൂക്ഷിക്കേണ്ടത് മനുഷ്യരായ നിങ്ങളുടെ കടമയാണ്..

സഹ്‍ല അഷ്‍റഫ്. ടി.വി
9 ബി സി.എച്ച്.എം.കെ.എസ്.ജി എച്ച് .എസ്.എസ്.മാട്ടൂൽ
മാടായി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കഥ