സി എച്ച് എം എയിഡഡ് എൽ പി സ്കൂൾ, തളിപ്പറമ്പ/അക്ഷരവൃക്ഷം/അമ്മക്കിളിയും കൊറോണയും

Schoolwiki സംരംഭത്തിൽ നിന്ന്
അമ്മക്കിളിയും കൊറോണയും

ഒരു ദിവസം അമ്മക്കിളി തന്റെ കുഞ്ഞുങ്ങൾക്ക് ഭക്ഷണം തേടി ഇറങ്ങിയതായിരുന്നു . ഇതെന്താ വായുവിന് ഒരു പ്രത്യേകത ? അവൾ ചിന്തിച്ചു . അവൾ വേഗം അടുത്തുള്ള കിളിയോട് ചോദിച്ചു . കിളി പറഞ്ഞു : " എടീ കിളിപ്പെണ്ണേ .... നീയറിഞ്ഞില്ലേ കൊറോണയെന്ന മഹാമാരിയെ തുടർന്ന് മനുഷ്യരെല്ലാം അവരവരുടെ വീടുകളിലാണ് . അതിനാൽ തന്നെ വായുമലിനീകരണവും അന്തരീക്ഷ മലിനീകരണവും ഒരുപാട് കുറഞ്ഞു .ഇനി കുറച്ചു കാലം നമ്മൾക്ക് ശുദ്ധ വായു ശ്വസിച്ച് പറക്കാലോ ... " അമ്മക്കിളി അതിശയത്തോടെ എല്ലാം കേട്ടതിനു ശേഷം പറഞ്ഞു : " മരങ്ങൾക്കൊക്കെ എന്തൊരു ആശ്വാസമായിരിക്കും അല്ലേ ? " അമ്മക്കിളി തന്റെ തീറ്റയുമായി മക്കളുടെ അടുത്തേക്ക് പറന്നുപോയി . കൂട്ടിലെത്തിയ ശേഷം മക്കളോട് കാര്യം പറഞ്ഞു : " അന്ന് നമ്മെ കൂട്ടിലടച്ച മനുഷ്യർ ഇന്ന് കൂട്ടിലായി " . അത്‌ പറഞ്ഞ് കേട്ടപ്പോൾ കിളിക്കുഞ്ഞുങ്ങൾക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി .

ഷെറിയ സി പി
4 സി സി എച്ച് എം എൽ പി സ്കൂൾ തളിപ്പറമ്പ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 27/ 01/ 2022 >> രചനാവിഭാഗം - കഥ