സി എച്ച് എം എച്ച് എസ് എളയാവൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

എളയാവൂർ

കണ്ണൂർ നഗരത്തിൽ നിന്ന് 5 കിലോമിറ്റർ അകലെയുള്ള ഒരു ഗ്രാമമാണ് എളയാവൂർ. കണ്ണൂർ ജില്ലയിൽ കണ്ണൂർ താലൂക്കിൽ എടക്കാട് ബ്ളോക്കിലെ എളയാവൂർ ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമം.

ആരാധനാ‍ലയം

ശ്രീ എളയാവൂർ ക്ഷേത്രം

കണ്ണൂർ മട്ടന്നൂർ റോഡിൽ കണ്ണൂര് നിന്നും 6 കിലോമീറ്റര് കഴിയുമ്പോൾ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൻെറ അതിർത്തി ആരംഭിക്കുന്ന ഇടത്തു നിന്ന് വലത്തോട്ട് താഴെ ചൊവ്വയിലേക്ക് എത്തുന്ന റോഡിൽ ഒന്നര കിലോ മീറ്റർ സഞ്ചരിച്ചാൽ ശ്രീ എളയാവൂർ ക്ഷേത്രതിൽ എത്താം .കിഴക്കു ഭാഗം പരന്നു കിടന്നു കിടക്കുന്ന നെൽ വയലിനോട് ചേർന്നു കിടക്കുന്ന പ്രശാന്ത സുന്ദരമായ ഒരു തനി ഗ്രാമീണ ക്ഷേത്രം . ക്ഷേത്രത്തിലെ പൂജ വിധികളും ഉത്സവാദി കാര്യങ്ങളും തന്ത്രിമാരായാ തെക്കിനിയേടത്തു തരുണനെല്ലൂർ പദ്മനാഭനുണ്ണി നമ്പൂതിരിപ്പാട് ,കാട്ടുമാടം ഇളയിടത്തു ഈശാനൻ നമ്പൂതിരി പാട് ,പാമ്പൻമേക്കാട് ശ്രീധരൻ നമ്പൂതിരി പാട് എന്നിവരുടെ ഉപദേശ നിർദേശങ്ങൾക്ക് അനുസരിച്ചാണ് നടത്തി വരുന്നന്ത് .ഭരത സങ്കല്പത്തിലുള്ള മഹാവിഷ്ണുവും ശ്രീ ഭഗവതിയും ശ്രീ കൃഷ്ണനും (വെണ്ണ കയ്യിലേന്തിയ അമ്പാടി കണ്ണൻ ) തൃക്കോത്തപ്പനും മഹാ ഗണപതിയും ഉപദേവതകളായി പ്രതിഷ്ഠയുള്ള ക്ഷേത്രം .ശ്രീ ഭഗവതിയുടെ ശ്രീ കോവിലിനടുത്തായി നാഗ പ്രതിഷ്ഠയും വിഷ്ണു മൂർത്തിയും പ്രതിഷ്ടിക്കപ്പെട്ടിരിക്കുന്നു .മഹാവിഷ്ണുവും ഭഗവതിയും പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങൾ വളരെ കുറച്ചു മാത്രമേ ഉള്ളു . അതിൽ അമ്പാടി കണ്ണൻ കൂടി വരുന്നത് അപൂർവങ്ങളിൽ അപൂർവം മാത്രം . ശ്രീ രാമ സ്വാമിയോട് വനവാസ കാലത്തു ജ്യേഷ്ഠൻെറ പാദുകം വെച്ച് പൂജിച്ചു താപസ വേഷ ധാരിയായി ജപമാലയും ധരിച്ചു രാജ്യം ഭരിച്ച ഭരത സങ്കല്പത്തിലുള്ള പ്രതിഷ്ഠ തൃശൂരിലെ കൂടൽ മാണിക്യം ക്ഷേത്രത്തിലും മലബാറിൽ എളയാവൂർ ക്ഷേത്രത്തിലും മാത്രമേ ഉള്ളു .ഈ അടുത്ത കാലത്താണ് ഭക്ത ജനങ്ങൾ ഈ കാര്യങ്ങൾ മനസ്സിലാക്കുന്നത് .