സി എം എസ് എൽ പി സ്കൂൾ, കായിപ്പുറം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

1816 ൽ കേരളത്തിൽ ഒരു നിയോഗമെന്നവണ്ണം ഇംഗ്ലണ്ടിൽ നിന്ന് സി എം എസ് മിഷണറിമാർ എത്തിച്ചേർന്നു.അവരുടെ ആഗമനം കേരളത്തിൽ സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ പരിവർത്തനത്തിനു കാരണമായി.1871 ൽ സി എം  എസ് മിഷനറിമാരാൽ സ്ഥാപിക്കപ്പെട്ട ഈ വിദ്യാലയത്തിന് ആവശ്യമായ 50 സെന്റ് സ്ഥലം നൽകിയത് ശ്രീമതി കിളിയംവെളി കാർത്യായനിയമ്മയാണ്.ഡബ്യു .ജെ റിച്ചാർഡ് സായിപ്പിന്റെ മേൽനോട്ടത്തിൽ പ്രഥമ ഹെഡ്മാസ്റ്ററായിരുന്ന കളരിയ്ക്കൽ മാർക്കോ തോമസ് സാറിന്റെ നേതൃത്വത്തിൽ പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം അസമത്വം നിലനിന്നിരുന്ന ആ കാലഘട്ടത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട ജനങ്ങൾക്ക് ഭക്ഷണം,വസ്ത്രം,വൈദ്യസഹായം  എന്നിവ നൽകികൊണ്ട്, മാതൃകാപരമായ വിദ്യാഭ്യാസ സമ്പ്രദായം നടപ്പിലാക്കി.

മതേതരത്വത്തിന്റെ   പുത്തൻഗാഥകൾ രചിച്ച ശ്രീനാരായണഗുരുവിന്റെ പാദസ്പര്ശമേറ്റ ക്ഷേത്രാങ്കണത്തിൽ തന്നെയാണ് ഈ വിദ്യാലയം നിലകൊള്ളുന്നത്."ഇന്ത്യയുടെ തെക്കൻ കടലോരപ്രദേശത്തു ഒരു ഹിന്ദു സന്യാസിയായി യേശുക്രിസ്തു സഞ്ചരിച്ചുകൊണ്ടിരിക്കുന്നു".എന്ന് ദീനബന്ധു സി.എഫ് ആൻഡ്‌റൂസ് ടാഗോറിനോടൊപ്പം കേരളത്തിലെത്തി,വർക്കല ശിവഗിരിയിൽ വച്ച് ശ്രീനാരായണഗുരുവിനെ കണ്ടപ്പോൾ റെമെൻ റോളണ്ടിനെ ഇങ്ങനെ എഴുതി അറിയിച്ചു.(I had seen our Christ walking through the shores of Arabian sea in the attire of a Hindu Sanyasin).മുമ്പേ നടന്നുപോയവർ തുറന്നിട്ട വഴിയിലൂടെ, പകർന്നു നൽകിയ മൂല്യങ്ങൾ മുഖമുദ്രയാക്കി മാനേജ്മെന്റിന്റെയും തുടർന്ന് നേതൃത്വത്തിലെത്തിയ പ്രഥമാധ്യാപകരുടെയും മേൽനോട്ടത്തിൽ അധ്യാപകരും രക്ഷകർത്താക്കളും സാമൂഹ്യനേതാക്കളും ഒത്തുചേർന്നു മികച്ച പഠന നിലവാരത്തോടെ ദീർഘകാലമായി വിദ്യാലയത്തെ നയിച്ചുവരുന്നു.  

  

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം