സഹായം Reading Problems? Click here


സി എം എസ് എൽ പി എസ് മുല്ലയ്‍ക്കൽ/അക്ഷരവൃക്ഷം/ശുചിത്വം നിത്യജീവിതത്തിൽ

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ശുചിത്വം നിത്യജീവിതത്തിൽ

 ഇന്നു വളരെ പ്രാധാന്യമുള്ള ഒരു വിഷയമാണല്ലോ ശുചിത്വം. മലയാളികളായ നാം ശുചിത്വ ശീലത്ത് പണ്ടേ പ്രസിദ്ധമാണല്ലോ..ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്സ് കാണുകയുള്ളൂ എന്ന് നമുക്കറിയാം നമ്മുടെ ശരീരം പോലെ തന്നേ നമ്മുടെ വീടും, പരിസരവും വൃത്തിയായി സൂക്ഷിക്കണം...
നമ്മൾ കുടിക്കുന്ന വെള്ളത്തിലും, കഴിക്കുന്ന ഭക്ഷണത്തിലും, ശ്വസിക്കുന്ന വായുവിലും എല്ലാം മാലിന്യം അടങ്ങിയിരിക്കുന്നു..അതിനാൾ പല മാരകരോഗങ്ങളും നമ്മളെകീഴ്പ്പെടുത്തുന്നു..ഇതിൽ നിന്നെല്ലാം മോചനം നേടണമെങ്കിൽ നാം ശുചിത്വം ജീവിതത്തിന്റെ ഭാഗമാക്കണം..ചെറുപ്പം തൊട്ടേ കുട്ടികൾ ശുചിത്വ ശീലം പാലിക്കേണ്ടതാണ്..
 ചെറുപ്പ കാലങ്ങളിലുള്ള ശീലം മറക്കുവോ മാനുഷനുള്ള കാലം.. എന്നാണല്ലോ ചൊല്ല്...
             നാം രാവിലെയും വെെകിട്ടും കുളിക്കണം..പല്ലുതേക്കണം, നഖം വെട്ടണം, മുടി മുറിക്കണം, വൃത്തിയുള്ള വസ്ത്രം ധരിക്കണം, ഭക്ഷണത്തിനു മുൻപും, പിൻപും, കെെയും വായും കഴുകണം..ഇതൊക്കെ വ്യക്തിശുചിത്വത്തിന്റെ ഭാഗമാകണം..വ്യക്തി ശുചിത്വമാണ് കൊറോണയ്ക്കെതിരെ നമുക്ക് സ്വീകരിക്കാവുന്ന ഏറ്റവും നല്ല പ്രതിരോധം..ഇടയ്ക്കിടെ കെെകൾ സോപ്പോ, സാനിറ്റെെസറോ ഉപയോഗിച്ചു കഴുകുക..
           നാം നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം, ചപ്പുചവറുകൾ വലിച്ചെറിയരുത്.. പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയുകയോ, കത്തിക്കുകയോ, ചെയ്യരുത്..മലിനജലം കെട്ടികിടക്കാൻ അനുവദിക്കരുത് ഇങ്ങനെ നമുക്ക് പരിസര ശുചിത്വം പാലിക്കാവുന്നതാണ്..
       ശുചിത്വം ആരംഭിക്കേണ്ടത് നമ്മുടെ വീടുകളിൽ തന്നെയാണ്..അത് നമ്മുടെ നാടിന്റെയും, സംസ്ഥാനത്തിന്റെയും ശുചിത്വമായി മാറണം..പരിസരം ശുചിയായാൽ മാത്രമേ നമ്മുടെ നാട്ടിൽ ഒരു നല്ലകാലം ഉണ്ടാകുകയുള്ളൂ..അതിനായി നാം വ്യക്തി ശുചിത്വവും, പരിസരശുചിത്വവും ഉള്ളവരായി ജീവിക്കണം...!!!

 

റോഹൻ കോശി
2 A മുല്ലയ്ക്കൽ CMS LPS
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം