സഹായം Reading Problems? Click here


സി എം എസ് എൽ പി എസ് മുല്ലയ്‍ക്കൽ/അക്ഷരവൃക്ഷം/രണ്ടു കൂട്ടുകാർ

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
രണ്ടു കൂട്ടുകാർ


ഒരിടത്തു രാമു എന്ന കൃഷിക്കാരനും, ജോയ് എന്ന ഫാക്ടറി ഉടമയും ഉണ്ടായിരുന്നു. ഒരു നാൾ രാമു കൃഷിക്ക് ആവശ്യമായ ജലമെടുക്കാൻ കുടവുമായി പുഴക്കടവിലേക്കു വന്നു. അപ്പോഴാണ് രാമു ആ കാഴ്ച കണ്ടത് ! പുഴയിലെ മീനുകളെല്ലാം ചത്തു പൊങ്ങിക്കിടക്കുന്നു. ഇത് കണ്ട രാമു എന്താണ് കാര്യമെന്നറിയാതെ അന്തംവിട്ടുനിന്നു.കരണമന്വേഷിച്ചു ചെന്ന രാമു കണ്ടത് ജോയ് തന്റെ ഭാക്ടറിയിൽ നിന്നുള്ള മലിനജലം നദിയിലേക്കൊഴുക്കുന്നതാണ്.. രാമുവിനെ കണ്ട ജോയ് പരിഹസിച്ചു ചിരിച്ചു കൊണ്ട് പറഞ്ഞു എന്നെ ഈ നദിയും നികത്തി ഭാക്ടറി നിർമ്മിക്കും, എന്നിട്ട് ഇവിടെയുള്ള മരമെല്ലാം വെട്ടി നശിപ്പിക്കും.രാമു നിശബ്ദനായി നിന്നുപോയി. കുറച്ചു സമയം കഴിഞ്ഞപ്പോൾ രാമു ജോയിയോടു പറഞ്ഞു. ഈ നദി നികത്തിയാൽ ഈ ഗ്രാമത്തിലെ ജനങ്ങളെല്ലാം വെള്ളം കിട്ടാതെ മരിക്കും. ഈ ഗ്രാമത്തിനു വെള്ളം കിട്ടുന്ന ഒരേ ഒരു നദി ഇതാണ് അത് നിങ്ങൾ ഓർക്കുക. ഈ മരങ്ങൾ വെട്ടുന്നതിലൂടെ ഇവിടെയുള്ള ജീവജാലങ്ങളും നശിക്കും.. പ്രകൃതിയെ നശിപ്പിച്ചാൽ പ്രളയമെന്ന മഹാദുരന്തം നമ്മെത്തേടി വരുമെന്നു നീ കണ്ടതല്ലേ. ഇപ്പോൾ നോക്കു കൊറോണയെന്ന ഈ മഹാമാരിയിൽ ലോകം മുഴുവൻ ഭയന്ന് നിൽക്കുകയാണ്. അതുകൊണ്ട് നീ നിന്റെ തീരുമാനം ഉപേക്ഷിക്കണം.രാമുവിന്റെ വാക്ക് കേട്ടു തന്റെ പ്രവർത്തികൾ തെറ്റാണെന്നു മനസിലായി. എന്നെ നമുക്കൊരുമിച്ചു നമ്മുടെ നാടിനുവേണ്ടി പ്രയത്‌നിക്കാം.!!!

 

ഷിവാനന്ദ് ജെ.ഷേണായ്
2 A സി എം എസ് എൽ പി എസ് മുല്ലയ്‍ക്കൽ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ