സഹായം Reading Problems? Click here


സി എം എസ് എൽ പി എസ് മുല്ലയ്‍ക്കൽ/അക്ഷരവൃക്ഷം/പരിസ്ഥിതി - ജീവന്റെ നിലനിൽപ്പിന്

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
പരിസ്ഥിതി - ജീവന്റെ നിലനിൽപ്പിന്

 പ്രപഞ്ചത്തിൽ ഭൂമിയിൽ മാത്രമാണ് ജീവൻ നിലനിൽക്കാൻ ആവശ്യമായ ജലം, വായു, സൂര്യപ്രകാശം എന്നിവയുള്ളത്..എല്ലാ ജീവനുള്ള വസ്തുക്കളും പ്രകൃതിയിൽ നിന്നാണ് ഉത്ഭവിക്കുന്നത്. കാറ്റ്, മനുഷ്യർ, വെളിച്ചം, മൃഗങ്ങൾ, കാട്,കടൽ, മരങ്ങൾ,ചെടികൾ,മണ്ണ്,പർവ്വതങ്ങൾ തുടങ്ങിയ നാം ഈ പ്രകൃതിയിൽ കാണുന്നതെല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. എല്ലാ ജീവജാലങ്ങളും പ്രകൃതിയെ ആശ്രയിച്ചാണ് നിലനില്ക്കുന്നത്.പരിസ്ഥിതിയിൽ ഉള്ളതെല്ലാം അതിന്റേതായ തുലനാവസ്ഥയിൽ നിലനിന്നില്ലെങ്കിൽ ഭൂമിയിൽ ജീവന്റെ നിലനിൽപ് ആസാദ്ധ്യമാകും...
          പരിസ്ഥിതിയെ സംരക്ഷിച്ച് നില നിർത്തേണ്ടത് നാം ഒാരോരുത്തരുടെയും കടമയാണ്. മാലിന്യങ്ങൾ നല്ല രീതിയിൽ സംസ്ക്കരിച്ചും, ജലാശയങ്ങൾ മലിനമാക്കാതെയും, മരങ്ങൾ നട്ട് വളർത്തിയും..പ്രകൃതിയെ സംരക്ഷിച്ച് കൊണ്ടുള്ള വികസന പ്രവർത്തനങ്ങളിൽ പങ്കാളികളായും നമ്മുക്ക് പ്രകൃതിയെ സംരക്ഷിക്കാം.. മനുഷ്യന്റെ സ്വാർത്ഥതാൽപര്യങ്ങൾക്ക് വേണ്ടി പ്രകൃതിയെ ദുരുപയോഗം ചെയ്യുന്നതിന്റെ ഫലങ്ങളാണ് നാം ഇപ്പോൾ അനുഭവിച്ച് കൊണ്ടിരിക്കുന്നത് " നാം എന്താണോ പ്രകൃതിക്ക് കൊടുക്കുന്നത് തന്നെയാണ് പ്രകൃതിയിൽ നിന്ന് നമ്മുക്ക് തിരിച്ച് കിട്ടുന്നത് "..ഇത് മനസ്സിലാക്കി കൊണ്ടുള്ള ജീവിത രീതിയും പ്രവർത്തനങ്ങളുമാകട്ടെ ഇനിയുള്ള നാം ഒാരോരുത്തരുടെയും ജീവിതം...!!!

 

അസ്മിൽ മുനീർ
4 A സി എം എസ് എൽ പി എസ് മുല്ലയ്‍ക്കൽ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം