സി എം എസ് എൽ പി എസ് മുല്ലയ്‍ക്കൽ/അക്ഷരവൃക്ഷം/ഞാൻ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
ഞാൻ കൊറോണ

ഹിന്ദുവെന്നെനിക്കില്ല മുസൽമാനും
ക്രിസ്ത്യനും ഒന്നുപോലെ
നിൻ കരങ്ങളിൽ ശുദ്ധിയില്ലേ
എന്നു മാത്രമാണെന്റെ ചോദ്യം

നിന്റെ അശുദ്ധ കരങ്ങളിൽഞാൻ
കോട്ട കെട്ടി പടുത്തിരിക്കും
നിൻ വൃത്തിഹീന ശരീരത്തിൽ
ഞാൻ കോട്ട കെട്ടി പടുത്തിരിക്കും

നിൻ ചുമ നിന്റൊരോ സുഹൃത്തിലേക്കെൻ
പാത നീ തെളിക്കും പിന്നെ നിൻ സഹവാസം
കൊണ്ടവർക്കെല്ലാം ഓരോ കെണിയൊരുക്കും
അയ്യോ...... ഇതെന്താണ് നിൻ കരങ്ങൾക്കുള്ളിൽ

പതയുന്ന രാസവസ്തു അവ ഞാൻ ഉയർത്തിയ
കോട്ടതൻ ചുമരുകൾ മെല്ലെ പൊളിച്ചിടുന്നു
നീ വീട്ടിലൊറ്റെക്കിരുന്നത് കൊണ്ടെൻ സ്വപ്നങ്ങൾ ചത്തു പോയി.
നിന്നെ സംരക്ഷിച്ച നിൻ നാടെനിക്കെന്റെ തലമുറ നഷ്ടമാക്കി...!!!


 

സുലേഖ സജീബ്
4 A സി എം എസ് എൽ പി എസ് മുല്ലയ്‍ക്കൽ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത