സഹായം Reading Problems? Click here


സി എം എസ് എൽ പി എസ് മുല്ലയ്‍ക്കൽ/അക്ഷരവൃക്ഷം/കൊറോണയിലൂടെ നാടിന് കിട്ടിയ ഗുണം

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
കൊറോണയിലൂടെ നാടിന് കിട്ടിയ ഗുണം

ശുചിത്വം...

  ഇന്നു നമ്മുടെ ജീവിതത്തിൽ വളരെ പ്രാധാന്യമുള്ളതാണ് ശുചിത്വം. ശുചിത്വം വ്യക്തികളുടെയും, സമൂഹത്തിന്റെയും കൂടിയാണ്.വ്യക്തിശുചിത്വം പാലിക്കുന്നതോടൊപ്പം സാമൂഹിക ശുചിത്വവും നാം പാലിക്കേണ്ടതുണ്ട്..നാം മലയാളിയാണ്, മലയാളി മറ്റുള്ള ദേശക്കാരെക്കാളും ശുചിത്വം ഉള്ളവരാണ്..നാം നമ്മുടെ ശരീരം ശുചിത്വമാക്കുന്നതോടൊപ്പം, പരിസരവും ശുചിത്വം ആക്കണം..നമ്മുടെ ഭക്ഷണവും,ജലവും, വായുവും പൊതുവേ മലിനമായിരിക്കുന്നു.അതുകൊണ്ട് നമ്മുടെ ജീവിതത്തിൽ ശുചിത്വം പാലിക്കേണ്ടത് യാഥാർത്ഥ്യമാക്കണം..

വ്യകതി ശുചിത്വം..

രാവിലെ എഴുന്നേൽക്കണം, പല്ല് തേക്കണം, നഖം വെട്ടണം , പ്രഭാതകർമ്മം ചെയ്യണം, കുളിക്കണം ,നല്ല വൃത്തിയുള്ള വസ്ത്രംധരിക്കണം.ആഹാരം കഴിക്കുന്നതിന് മുമ്പും ശേഷവും കെെ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകണം. പരിസരം വൃത്തിയായി സൂക്ഷിക്കണം.പ്ലാസ്റ്റിക്ക് വസ്തുക്കൾ കത്തിക്കരുത്..മലിനജലം കെട്ടികിടക്കാൻ അനുവദിക്കരുത്. ചുട്ടയിലെ ശീലം ചുടലവരെ - ചെറുപ്പത്തിലെ ശീലം നമ്മുടെ മരണം വരെ കൂടെ ഉണ്ടാകും എന്നാണ് . അതിനാൽ നാം ശുചിത്വശീലം കുട്ടിക്കാലം മുതൽ ശീലമാക്കണം..നമ്മുക്ക് ശുദ്ധിയുണ്ടങ്കിൽ മാത്രമേ നമ്മുടെ പരിസരവും ശുചിത്വമുള്ളതാകൂ..അങ്ങനെ നമ്മുടെ നാടിനെ കൊറോണപ്പോലെയുള്ള വെെറസിനെ തുരത്തി പുർണ്ണ ആരോഗ്യമുള്ള ജനതയുടെ നാടാക്കിമാറ്റാൻ സാധിക്കു...

കൊറോണയിലൂടെ നാടിന് കിട്ടിയ ഗുണം....

■ ശുചിത്വം കൂടുതലായി ജനങ്ങൾ സ്വീകരിച്ചു..
■ ആഡംബര ജീവിതത്തിന് അറുതിവന്നു..
■ നമ്മളേക്കാൾ താഴ്ന്ന ആളുകളുടെ ജീവിതം അറിയാൻ സാധിച്ചു.
■ ശുചിത്വം ജീവിതത്തിൽ എത്രത്തോളം പങ്ക് വഹിക്കുന്നു എന്ന് മനസ്സിലായി..
■ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് നമ്മുടെ നാട്ടിലെ ഭരണകർത്താക്കളും, ആരോഗ്യപ്രവർത്തകരും, നിയമപാലകരും ജനങ്ങളുടെ സുരക്ഷയുടെ കാര്യത്തിൽ എത്രത്തോളം ജാഗ്രത പാലിക്കുന്നുണ്ട് എന്ന് മനസ്സിലാക്കാൻ സാധിച്ചു...!!

 

അൽ അമീൻ. എൻ
1 A സി എം എസ് എൽ പി എസ് മുല്ലയ്‍ക്കൽ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം