സി എം എസ് എച്ച് എസ് തലവടി/അക്ഷരവൃക്ഷം/ആരുമില്ലിവിടാരുമില്ല

Schoolwiki സംരംഭത്തിൽ നിന്ന്
ആരുമില്ലിവിടാരുമില്ല 

ആരുമില്ലിവിടാരുമില്ല 
ലോക വീഥിയിൽ ആരുമില്ല 
ഏകനായ് നാം മൂകനായ് 
വീടിനുള്ളിൽ വാഴ്കയോ 

ആഘോഷമില്ല അലങ്കാരമില്ല. 
ഉത്സവമില്ല ആഹ്ലാദമില്ല. 
ആരുമില്ല വീഥികൾ -
ഏകമായ് വെറും ശൂന്യമായ്. 

ഒത്തുചേരാം അകറ്റിടാം 
രോഗമെല്ലാം തുരത്തിടാം
കൈകൾ കോർത്തിടാം ഇനി
നമുക്ക് ശുചിത്വം ശീലമായി മാറ്റിടാം 

പരിസരവും വീടുമെല്ലാം 
സ്വന്തമായി വൃത്തിയാക്കിടം 
എല്ലാമെല്ലാം നശിച്ചിടും 
എല്ലാം രോഗവും നശിച്ചിടും .

പോയിടാം വിടചൊല്ലിടാമി
 ദോഷകാരിയാം രോഗത്തെ
പറന്നിടാം-നമുക്കുയർന്നിടാം -
പുതിയ പുലരിതൻ വീഥിയിൽ

ഇനി വരിലൊരു രോഗവും-
നാം ശുചിത്വം ശീലിച്ചിടുമെങ്കിൽ
എന്നിട്ടൊന്നായ് ചൊല്ലിടാം-പോകൂ
രോഗങ്ങളെ പോയിടൂ

ബി എ പ്രീതിമോൾ
10A സി എം എസ് എച്ച് എസ് തലവടി
തലവടി ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത