സി എം എസ് എച്ച് എസ് അരപ്പറ്റ/അക്ഷരവൃക്ഷം/പ്രകൃതിക്ക് വേണ്ടി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിക്ക് വേണ്ടി


                 സമകാലിക രംഗത്ത് വളരെ ചർച്ചയുള്ള വിഷയമാണ് പരിസര ശുചീകരണം. ഇത് നമ്മുടെ ദൈനംദിന ജീവിതത്തെ എങ്ങനെ യൊക്കെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് ആരം ചിന്തിക്കുന്നില്ല. മലിനമായ ചുറ്റ്പാടും അന്തരീക്ഷവും മനുഷ്യൻ്റെ ജീവിതത്തെ താളം തെറ്റിക്കുന്നു. അതിനാൽ ഇതേ കുറിച്ച് നമ്മൾ ചിന്തിക്കേണ്ടതുണ്ട്. ഗ്രാമപ്രദേശങ്ങളെക്കാൾ വളരെ മോശമായ അവസ്ഥയാണ് നഗരപ്രദേശത്തിന്. വൃത്തിഹീനമായി കിടക്കുന്ന പരിസരം ടയർ അതുപോലെ പ്ലാസ്റ്റിക് ഉപകരണങ്ങൾ എന്നിവയിലെല്ലാം കൊതുകുകൾ മുട്ടയിട്ട് പെരുകുന്നു. അതുപോലെ മറ്റ് രോഗം പരത്തുന്ന ജീവികളുടെ വാസസ്ഥലമായി ഇത് മാറുന്നു. ചിക്കുൻ ഗുനിയ, എലിപ്പനി, ഡെങ്കിപ്പനി തുടങ്ങിയ രോഗങ്ങൾ മനുഷ്യനിലേക്ക് വരുന്നു. മലിനമായ ജലവും, വായുവും, മനുഷ്യരിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ വരുത്തുന്നു. അതു കൊണ്ട് തന്നെ പരിസരം വൃത്തിയായി സൂക്ഷിക്കണം. ഇത് ഓരോ പൗരൻ്റേയും കടമയാണ്. പ്ലാസ്റ്റിക് ഉപകരണങ്ങളുടെ ഉപഭോഗം കുറയ്ക്കുക, ജലാശയങ്ങളെ വൃത്തിയാക്കി സൂക്ഷിക്കുക എന്നിങ്ങനെയുള്ള പ്രവൃത്തികളിലൂടെ ഒരു പരിധിവരെ രോഗങ്ങളെ തടയാനാകും. ഒരു നല്ല നാളേയ്ക്കായി വരും തലമുറയ്ക്കായി നമുക്ക് ഒരുമിച്ച് കൈകോർക്കാം.
ഹുസ്ന സുൽത്താന P M
VI B [[|സി. എം.എസ്.എച്ച്.എസ്. അരപ്പറ്റ]]
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - skkkandy തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം