സി. പി. എച്ച് എസ്സ് എസ്സ് കുറ്റിക്കാട്/അക്ഷരവൃക്ഷം/തളരാത്ത ആത്മാവുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
തളരാത്ത ആത്മാവുകൾ


പെട്ടന്ന് പൊട്ടിപ്പുറപ്പെട്ടൊരീ മഹാമാരി യാൽ വിങ്ങുന്നു
 കരയു നിതാ സ്വർഗ ഭൂമി,
കരയാതെ പിടയാതെ നിൽക്കേണ്ടവർ നാം
കരയാൻ ജനിച്ചവര ല്ല നമ്മൾ,
 തോക്കല്ല വാള ല്ല നമ്മുടെ ആയുധം
 കഠിന മല്ല തി സരളമായായുധം.
  ശുചിത്വമാം വജ്രായുധം.
നൂറു ജീവൻ കക്കുന്ന നൂറു നിറ തോക്ക് അല്ല
 നൂറു ജീവൻ കാക്കുന്ന സോപ്പ് താൻ ആയുധം.
വജ്രായുധം പോലെ ബ്രഹ്മഅസ്ത്രം പോലെ
വീര്യമുള്ളാ യുധം സുശക്തമാം ആയുധം.
 ലോകാ സമസ്ത സുഖിനോ ഭവന്തു
 വെന്നു രുവിട്ടു മനസ്സുകൊണ്ടൊ രുമിച്ചു നമ്മൾ
 കൊടുങ്കാറ്റിലുലയാത്ത ഹിമവാൻ ആയി
 കൊടുംവേനലിൽ വാടാത്ത ഉങ്ങു മരമായി
 കഴിയുന്നു നാല് ഇഷ്ടിക ചുമരുകൾക്കുള്ളിൽ.
 വസൂരിയും തോറ്റോടി കോളറ തിരിഞ്ഞോടി
 നിന്നെയും തോൽപ്പിക്കും ഞങ്ങൾ സുനിശ്ചിതം.

സൂര്യപുത്രി ഡി ബി
9 സി പി എച്ച് എസ് കുറ്റിക്കാട്
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത