സി. കെ. എച്ച്. എം. ജി. എച്ച്. എസ് എടപ്പറ്റ/അക്ഷരവൃക്ഷം/ഒപ്പമുണ്ട്

Schoolwiki സംരംഭത്തിൽ നിന്ന്
ഒപ്പമുണ്ട്

തല്ലല്ലേ ഏമാനേ തല്ലല്ലേ ഏമാനേ
തല്ലാതെ എന്നോമനയേ.
    തല്ലാതെ എങ്ങനെ റോഡിലിറങ്ങാതെ
    വീട്ടിലിരിപ്പാൻ പറ‍‍‍ഞ്ഞത് കേട്ടില്ലേ
    കിട്ടുന്ന കൂലിക്ക് കള്ള് കുടിച്ചിട്ടി വേലയുമില്ല
    കൂലിയുമില്ല തിന്നാനുമില്ലിക്കാലം
    കിട്ടുന്ന കൂലിക്ക് കെട്ട്യോളെ നോക്കാതെ
    കള്ളുകുടിച്ചോന് ഇക്കാലം കൂലിയില്ലാകാലം
    രാപ്പകലില്ലാതെ ‍ഞങ്ങളീ പായുന്നേ
    നിങ്ങൾക്കു വേണ്ടിയെന്നോർകേണ്ടേ
    വണ്ടിയുമായി റോഡിലിറങ്ങലും കൂട്ടം കൂടി-
    യും നിങ്ങൾക്കീ കാലം പൊടിപൂരം
    കണ്ടുപഠിക്കാത്തോൻ കൊണ്ടു പഠിക്കും
    എന്നതു നേരല്ലേ ഏമാനെ
    കണ്ടുപഠിക്കാത്തോൻ കൊണ്ടു പഠിക്കണമെന്നല്ല
    കൊള്ളാതെ നോക്കണം പൊന്നമ്മേ
    കൈകൾ നന്നായ് ഉരച്ചിടാം വായും മൂക്കും മൂടിടാം
    കൊണ്ടാലോ ഓടേണം മാലാഖയെത്തേടി
    കൂട്ടം കൂടാതോടേണം.
ഇങ്ങനെയെങ്കി ഞാനുമെൻ കെട്ട്യോനും
കുട്ട്യോളും പട്ടിണിയില്ലല്ലോ
തിന്നാനുമില്ല കുടിക്കാനുമില്ല എൻകാര്യം
വല്ലാത്ത കഷ്ടകാലം
    ഭീരുവാകാതെ ഞങ്ങളും സർക്കാരു ഒപ്പമുണ്ടീ-
    ക്കാലം പട്ടിണിയില്ലാതെ സ്നേഹമുള്ളീകാലം
    ഒന്നിച്ചു നിന്നാൽ നിപ്പയെപോലെ
    കൊറോണയും നമ്മോട് വിടപറയും
തല്ലല്ലേ ഏമാനേ തല്ലല്ലേ ഏമാനെ
തല്ലാതെ എന്നോമനയേ
    തല്ലാതെ എങ്ങനെ റോഡിലിറങ്ങാതെ
    വീട്ടിലിരിപ്പാൻ പറ‍ഞ്ഞത് കേട്ടില്ലേ.

ഫാത്തിമ സുമയ്യ കെ കെ
6 A ജി എച്ച് എസ് എടപ്പറ്റ
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 17/ 02/ 2022 >> രചനാവിഭാഗം - കവിത