സി. എൻ. എൻ. ജി. എൽ. പി. എസ്. ചേർപ്പ്/അക്ഷരവൃക്ഷം/കൊറോണ ബാധിച്ച സ്വപ്നങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ ബാധിച്ച സ്വപ്നങ്ങൾ

ഞാൻ കാത്തിരിക്കുകയാണ് വേനൽക്കാലം ആകാൻ. എന്തുകൊണ്ടെന്നാൽ പരീക്ഷ വരുന്നു. പരീക്ഷയിൽ മുഴുവൻ മാർക്ക് വാങ്ങിക്കണം. പിന്നെ വിഷുവാണ്. വിഷുവിന് അച്ഛൻ ഗൾഫിൽ നിന്ന് വരുന്നു . ഏപ്രിൽ ആണ് എൻറെ പിറന്നാൾ . നന്നായി ആഘോഷിക്കണം എന്നിവയൊക്കെ ആയിരുന്നു എൻറെ വേനൽ കിനാക്കൾ. പരീക്ഷ വരികയാണ് അപ്പോൾ അതാ എൻറെ എല്ലാ സ്വപ്നങ്ങളും തട്ടിത്തെറിപ്പിച്ചു കൊണ്ട് പുതിയ ഒരാൾ .അതൊരു വൈറസ് ആണ് .കോവിഡ് എന്ന് വിളിപ്പേരുള്ള മഹാഭീകരൻ. പിറന്നാൾ ആഘോഷിക്കാൻ കഴിഞ്ഞില്ല. പരീക്ഷ നടന്നില്ല. അച്ഛൻ വന്ന് ക്വാറൻറയിനിൽ പെട്ടു. എനിക്ക് വിഷു ആഘോഷിക്കാൻ കഴിഞ്ഞില്ല .കാരണം ഗവൺമെൻറ് പറഞ്ഞു "ഗൾഫിൽനിന്ന് വന്നവരുടെ വീട്ടിൽ നിന്നും ആരും പുറത്തിറങ്ങരുത്." വീടുകളിൽ കുട്ടികൾ വിഷു ആഘോഷിക്കുന്നത് ഞാൻ ജനാലയിലൂടെ കണ്ടു. പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചും അവർ ആഘോഷിച്ചു. വിഷു പോയി ഓണം വരാറായി. അപ്പോഴാണ് ഗവൺമെൻറ് ലോക്ഡൗൺ പ്രഖ്യാപിച്ചത്. അങ്ങനെ അതും നടന്നില്ല. ദിവസങ്ങൾ എല്ലാം പോയി കൊറോണ മാത്രം പോയില്ല. അതുകാരണം അച്ഛന് തിരികെ ഗൾഫിൽ പോകാൻ കഴിഞ്ഞില്ല. മാത്രമല്ല കുടുംബവുമായുളള വിനോദയാത്രകൾ മുതൽ വീക്കെൻഡിൽ പോകുന്ന ഷോപ്പിംഗ് യാത്രകൾവരെ നടന്നില്ല. എന്നാലും കുഴപ്പമില്ല. എല്ലാവരും ഒരുമിച്ച് വീട്ടിലുണ്ടല്ലോ തൽക്കാലം അങ്ങനെയെങ്കിലും ആശ്വാസിക്കാം, ഇപ്പോഴും ഞാൻ കാത്തിരിക്കുകയാണ്. ഈ കൊറോണ എന്ന മഹാമാരിയെ ചവിട്ടി പുറത്താക്കുന്ന ആ ദിവസത്തിനുവേണ്ടി...


അദ്വൈക.എൻ.എസ്
4B സി.എൻ.എൻ.ജി.എൽ.പി.എസ് ചേർപ്പ്
ചേർപ്പ് ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ