സി. എം. സി ഗേൾസ് എച്ച്. എസ് എലത്തൂർ/അക്ഷരവൃക്ഷം/ഭയമല്ല ശ്രദ്ധയാണ് അത്യാവശ്യം

Schoolwiki സംരംഭത്തിൽ നിന്ന്
ഭയമല്ല ശ്രദ്ധയാണ് അത്യാവശ്യം


കേരളത്തിൽ വീണ്ടും കൊറോണ വൈറസ് സ്‌ഥിതീകരിച്ചു കഴിഞ്ഞു. ലോകം ഭീതിയിലാണ്. ആളുകളെ കാർന്നു തിന്നുന്ന പുതിയൊരു വൈറസ് ആളുകളിൽ നിന്ന് ആളുകളിലേക്ക്‌ പടരുകയാണ്. ചൈനയിലെ വുഹാൻ നഗരത്തിൽ റിപ്പോർട്ട്‌ ചെയ്‌ത കൊറോണ വൈറസ് രാജ്യങ്ങളിൽ നിന്ന് രാജ്യങ്ങളിലേക്ക് പടർന്നു പിടിക്കുകയാണ്. ഇതിനകം നിരവധി പേരാണ് ഈ വൈറസിനു ഇരയായിരിക്കുന്നത്. നൂറ്റിഅറുപതിലധികം രാജ്യങ്ങളിൽ വൈറസ് സ്ഥിതീകരിച്ചിരിക്കുന്നു. ലക്ഷക്കണക്കിന് പേർ ലോകം മുഴുവൻ നിരീക്ഷണത്തിലുമാണ്‌.മരണസംഖ്യ ഇനിയും ഉയർന്നേൽക്കാമെന്നാണ് ആരോഗ്യസംഘടനകൾ വ്യക്തമാക്കുന്നത്.ഇനിയൊരു സാഹചര്യത്തിൽ എന്തൊക്കെയാണ് വൈറസ് ബാധയുടെ ലക്ഷണങ്ങളെന്നും എന്താണ് പ്രതിവിധി എന്നതും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്‌.


പലർക്കും ആശങ്കയുണ്ടാകും എന്താണ്‌ കൊറോണ വൈറസ് എന്ന്. സാധാരണയായി മൃഗങ്ങൾക്കിടയിൽ കാണപ്പെടുന്ന ഒരു തരം വൈറസ് എന്ന് പറയുന്നതിനേക്കാൾ നല്ലത്‌ വൈറസുകളുടെ ഒരു വലിയ കൂട്ടമാണ് കൊറോണ എന്ന് പറയുന്നതിനേക്കാൾ കൂടുതൽ ഉചിതം.


പനി, ചുമ, ശ്വാസതടസം തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങളായി പറയുന്നത്. പിന്നീട്‌ ഇതു ന്യൂമോണിയയിലേക്ക് നയിക്കും. വൈറസ് ബാധിക്കുന്നതും രോഗം തിരിച്ചറിയുന്നതും നമ്മിലുള്ള ഇടവേള പതിനാലുദിവസമാണ്. പത്തുദിവസത്തിനുള്ളിൽ രോഗലക്ഷണം കണ്ടു തുടങ്ങും.ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന പനി,ചുമ, ജലദോഷം അസാധാരണമായ ക്ഷീണം, ശ്വാസതടസം എന്നിവ കണ്ടെത്തിയാൽ കൊറോണ സ്ഥിതീകരിക്കും.


ഈ വൈറസിന് വാക്‌സിനേഷനോ പ്രതിരോധ ചികിത്സയോ ഇല്ല എന്നത് കൊണ്ട് തന്നെ കൊറോണ പടരുന്ന മേഖലയിലേക്കോ അല്ലെങ്കിൽ ഇത്തരത്തിലുള്ളവരുമായി സമ്പർക്കം പുലർത്തുകയോ ചെയ്യുമ്പോൾ ഏറെ ശ്രെദ്ധിക്കേണ്ടതുണ്ട്.


ആശങ്കവേണ്ട പക്ഷെ ശ്രദ്ധിക്കണം. കൈയിൽ എല്ലായ്പോഴും ഒരു ഹാൻഡ് കർച്ചീഫ് സൂക്ഷിക്കുക. ചുമയ്‌ക്കുമ്പോഴും തുമ്മുമ്പോഴും എല്ലാം അണുക്കൾ പകരാതിരിക്കാനായി മൂക്കും വായയും ഇത് ഉപയോഗിച്ച് മറച്ചു പിടിക്കാം.പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങളും പഴവർഗങ്ങളും കൂടുതൽ കഴിക്കുക.


പരിസരം വൃത്തിയായി സൂക്ഷിക്കുക അതിനോടൊപ്പം വ്യക്തി ശുചിത്വം പാലിക്കുക.

ശ്രദ്ധ. ജി
6.B സി.എം.സി ഗേൾസ് ഹൈസ്‌കൂൾ
ചേവായൂർ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - ലേഖനം