സി. എം. ജി. എച്ച്. എസ്. പൂജപ്പുര/അക്ഷരവൃക്ഷം/മാതൃസ്നേഹം

Schoolwiki സംരംഭത്തിൽ നിന്ന്
മാതൃസ്നേഹം

ഒരിടത്ത് അമ്മു അപ്പു എന്നു പേരുള്ള രണ്ട് കുട്ടികൾ ഉണ്ടായിരുന്നു. അപ്പൊ മുത്തച്ഛൻ ഉമ്മറത്തു നിന്നും വിളിച്ചു. അമ്മു അപ്പു എവിടെ എന്തു ചെയ്യുന്നു. എന്താ മുത്തച്ഛാ അപ്പു മുത്തച്ഛന്റെ അടുക്കൽ ചെന്നു. മുത്തച്ഛാ ഞങ്ങൾ അമ്മയ്ക്ക് മാതൃദിനത്തിനുവേണ്ടിയുള്ള കത്ത് തയ്യാറാക്കുകയാണ്. അതിരിക്കട്ടെ ഈ കത്ത് അമ്മയ്ക്ക് ഇഷ്ടപ്പെടുമോ അമ്മു പറഞ്ഞു ആ......അമ്മയ്ക്ക് തീർച്ചയായും ഇഷ്ടപ്പെടും. അപ്പോൾ അമ്മ അടുക്കളയിൽ നിന്ന് വിളിച്ചു അപ്പു അപ്പു‍ു ഒന്നിവിടെ വന്ന് പച്ചക്കറി അരിയാൻ സഹായിച്ചേ. അപ്പോൾ അപ്പു പറഞ്ഞു ഇല്ലമ്മേ എനിക്ക് ഇവിടെ കുറച്ചു ജോലിയുണ്ട്. അപ്പോൾ മുത്തച്ഛൻ അപ്പുവിനെ അടുത്തു വിളിച്ചിട്ടു പറഞ്ഞു. ഒരമ്മയ്ക്ക് മാതൃദിനത്തിൽ കത്തല്ല കൊടുക്കേണ്ടത് സ്നേഹമാണ്. എല്ലാ അമ്മമാരും അവരവരുടെ മക്കൾ അടുത്തുണ്ടാകണം പിന്നെ അവരെ സഹായിക്കണം എന്നാണ് അവരുടെ ആഗ്രഹം.

പക്ഷെ അമ്മമാർ നിങ്ങളുടെ ആഗ്രഹത്തിനുവേണ്ടി അതെല്ലാം മറച്ചു വയ്ക്കുന്നു. ആ അമ്മയ്ക്കു വേണ്ടി നിങ്ങൾക്ക് ഇത്തിരി സമയം അമ്മയെ സഹായിച്ചുകൂടെ. അപ്പോൾ അപ്പു പറഞ്ഞു എനിക്കെല്ലാം മനസ്സിലായി മുത്തച്ഛാ ഞാൻ പോയി അമ്മയെ സഹായിക്കട്ടെ. അതിനുമുമ്പ് നിങ്ങൾ കുട്ടികൾ ഒന്നു കൂടി അറിയണം നിങ്ങൾ ഇപ്പോഴും കുട്ടികൾ മാതൃദിനത്തിന്റെ അന്ന് ഫേസ്ബുക്കിൽ പോലും ഇല്ലാത്ത അമ്മയ്ക്ക് ഹാപ്പി മദേഴ്സ് ഡേ വിഷ് ചെയ്യുന്നു. ആരു കാണാനാ ഈ വിഷസ് ഇടുന്ന പലരുടെയും അമ്മമാർ കൂടെ പോലും കാണില്ല. ആ പാവം അമ്മമാർ ഏതെങ്കിലും വൃദ്ധസദനത്തിൽ കാണും. അതുകൊണ്ട് കുട്ടികളെ നാം മാതൃദിനത്തിന് ഫേസ്ബുക്കിലും വാട്സ് ആപ്പിലും ഹാപ്പി മദേഴ്സ് ഡേ വിഷ് ചെയ്യുകയല്ല വേണ്ടത് അമ്മയുടെ കൂടെ നിന്ന് അവരെ സന്തോഷിപ്പിക്കുകയും സഹായിക്കുകയുമാണ് വേണ്ടത്.

പാർവതി ബി എസ്
(6 A) സി എം ജി എച്ച് എസ് എസ് പൂജപ്പുര
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - കഥ