സി. എം. ജി. എച്ച്. എസ്. പൂജപ്പുര/അക്ഷരവൃക്ഷം/അമ്മയാകുന്ന പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
അമ്മയാകുന്ന പ്രകൃതി




മനോഹരമായ ഒരു ഗ്രാമത്തിൽ പാർത്ഥസാരഥി എന്ന വീട്ടിലെ കുസൃതിക്കാരനായ കുട്ടിയാണ് ഉണ്ണി. അവൻ എപ്പോഴും അച്ഛനോട് ഓരോ സംശയങ്ങൾ ചോദിച്ച് കൊണ്ടിരിക്കും. ഒരു ദിവസം രാവിലെ അച്ഛൻ പത്രം വായിച്ചുകൊണ്ട് ഇരിക്കുകയായിരുന്നു. ഉണ്ണി അച്ഛനോട് ഒരു സംശയം ചോദിക്കാനായി ഓടി വന്നു. അച്ഛനപ്പോൾ തന്നെ പത്രം മാറ്റി വച്ച് ഉണ്ണിയെ മടിയിൽ പിടിച്ചിരുത്തിയതിനുശേഷം അവനോടായി ചോദിച്ചു "ഉണ്ണി ഇന്നെന്താണ് നിന്റെ സംശയം"അപ്പോൾ അവൻ ചോദിച്ചു. "അച്ഛാ ഈ പ്രകൃതി ദുരന്തങ്ങൾ എന്നാൽ എന്താണ്. ഇത് എങ്ങനെയാണ് ഉണ്ടാകുന്നത് ". അപ്പോൾ അച്ഛൻ പറഞ്ഞു. "ഉണ്ണി ഈ വൃക്ഷങ്ങളൊക്കെ വീഴാതെ നിൽക്കുന്നില്ലേ" അത് എന്തുകൊണ്ടാണ് അപ്പോൾ ഉണ്ണി പറഞ്ഞു. "അവയ്ക്ക് ഭൂമിയിൽ വേരുണ്ട് അതുകൊണ്ട് അവ ഉറച്ചു നിൽക്കുന്നു". അപ്പോൾ ഉണ്ണി തന്നെ ചോദിച്ചു. "അച്ഛാ അപ്പോൾ നമ്മുടെ വേരുകളോ"അപ്പോൾ അച്ഛൻ പറഞ്ഞു. "അതും ഈ അമ്മയായ ഭൂമിയിൽ തന്നെ. ഈ അമ്മയായ ഭൂമിയെ നമ്മൾ ക്രൂരമായി വേദനിപ്പിക്കുന്നു. എന്നാൽ അമ്മയ്ക്കത് താങ്ങാൻ കഴിയില്ല. "ഉണ്ണി നീ തെറ്റ് ചെയ്യുമ്പോൾ ഞാൻ തിരുത്തി തരുകയോ വഴക്കു പറഞ്ഞു മാറ്റി തരുകയോഭ ചിലപ്പോൾ സംസാരിച്ച് ആ പ്രശ്നങ്ങൾ ഞാൻ മാറ്റി തരാറുണ്ട്. എന്നാൽ പ്രകൃതിയാകുന്ന അമ്മയ്ക്ക് ഇതൊന്നും പറഞ്ഞു തരാനുള്ള കഴിവില്ല അതിനാൽ അമ്മ കാണിച്ചു തരികയാണ് ചെയ്യുന്നത്. അങ്ങനെയാണ് ഈ പ്രകൃതിക്ഷോഭങ്ങൾ ഉണ്ടാകുന്നത്". ഇത്രയൊക്കെയുണ്ടായിട്ടും ചില ആളുകൾ അഹങ്കാരം മൂത്ത് പ്രകൃതിയെ നശിപ്പിച്ച് കൊണ്ടിരിക്കുന്നു. ചിലതൊക്കെ പിടിച്ചു നിൽക്കുമെങ്കിലും ചിലത് താങ്ങാൻ കഴിയാത്ത വേദനയായി മാറുന്നു. ഇതിനാലാണ് അമ്മയോട് ക്രൂരമായി പെരുമാറുന്നവരോട് അമ്മയും ക്രൂരമായി പെരുമാറുന്നത്. "നിന്റെ സംശയം തീർന്നോ ഉണ്ണി". അച്ഛാ എനിക്ക് ഒരു സംശയം കൂടി ബാക്കിയുണ്ട്. " അപ്പോൾ എന്റെ അമ്മയോ". അപ്പോൾ അച്ഛൻ കൊടുത്ത മറുപടി ഇതായിരുന്നു. "ഈ പ്രകൃതി തന്നെയാണ് നിനക്ക് ഈ ഭൂമിയിൽ ജന്മം തന്ന അമ്മ". അപ്പോൾ കണ്ണീരോടെ ഉണ്ണി അച്ഛനെ സ്നേഹപൂർവ്വം കെട്ടി പുണരുകയും അപ്പോൾ തന്നെ അച്ഛൻ ഉണ്ണിയുടെ നെറ്റിയിൽ സ്നേഹപൂർവ്വം ഒരു ചുംബനം കൊടുക്കൂകയും ചെയ്തു. അമ്മയുടെ സ്നേഹം പോലെ വിലപ്പെട്ടതാണ് പ്രകൃതിയുടെ സ്നേഹം.
 

സുപർണ്ണ റ്റി എസ്
9 സി.എം.ജി.എച്ച്.എസ്.പൂജപ്പുര
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - കഥ