സി. എം. ജി. എച്ച്. എസ്. പൂജപ്പുര/അക്ഷരവൃക്ഷം/"ഈ നിമിഷവും കടന്നുപോകും"

Schoolwiki സംരംഭത്തിൽ നിന്ന്
"ഈ നിമിഷവും കടന്നുപോകും"

"ചെമ്പട്ടു പുതച്ചൊരു സൂര്യനേയും നോക്കി
പടിവാതിലിൽ ചാരി ഇരിക്കയാണവൾ
കുഞ്ഞിക്കിളിയുടെ തേങ്ങലും
മന്ദം മന്ദമെത്തുന്ന മരുതനും
തന്നിൽ വന്നു പതിച്ചപ്പോൾ
"ഒറ്റയ്ക്കായിപ്പോയി താൻ" എന്ന ചിന്ത
ദൂരേയ്ക്ക് പോയതായി അവൾക്ക് തോന്നി.
ഈ മഹാമാരിക്കാലത്ത്
തന്റെ ഉറ്റവരോ ഉടയവരോ
അടുത്തില്ല, പക്ഷേ എന്തിനാണവരൊക്കെ
ഈ പ്രകൃതിയുണ്ടല്ലോ എന്നെ തൊട്ടുതലോടുവാൻ......
പ്രകൃതി, ഞാൻ ഇതുവരെ നിന്നെ അറിഞ്ഞിട്ടില്ല.
പിറന്നു വീണത് രാജകൊട്ടാരത്തിൻ മടിത്തട്ടിൽ
പിച്ചവച്ചതോ പട്ടുപരവതാനിയിൽ‍
എല്ലാ സുഖഭോഗങ്ങളോടുകൂടി ഞാൻ വളർന്നു.
എല്ലാം തന്റെ കയ്യിലാണെന്നു കരുതി
"അല്ല, ഞാൻ ഭാഗ്യവാനല്ല" നിന്നെ
അറിയാതെയാണ് ഞാൻ വളർന്നതെന്ന
സത്യം തിരിച്ചറിഞ്ഞപ്പോൾ എൻ
അന്തരംഗത്തിൽ ആരോ പറയുന്നു.
"നീ ഭാഗ്യവാനല്ല"
നിന്നിലെ ഓരോ പരമാണുവിലുമു-
ണ്ടോരോ പാഠങ്ങൾ മനുഷ്യ നീ -
നേരത്തു വിളിച്ചോതുന്ന പരിസര
ശുചിത്വ പാഠാന്യ പാഠങ്ങൾ"......
അവ കാലാകാലങ്ങളായി നിന്റെ
അരുമമകൾ വിളിച്ചോതുകയാണല്ലോ
പെയ്തു കാണിക്കയാണവൾ, മനുഷ്യനായി.....
നീ എന്ന പുസ്തകം മതി
നീ എന്ന ഔഷധം മതി
എല്ലാ പ്രതിസന്ധികളും മറികടക്കാൻ
നിന്നിലെൻ കണ്ണുകൾ അർപ്പിച്ചും
നിന്നിലെൻ കർണ്ണങ്ങൾ കൂർപ്പിച്ചുമിരി-
ക്കുമ്പോൾ, ഞാൻ നേരിടുന്ന സമസ്യ
കൾക്കല്ലാം എനിക്ക് പരിഹാരങ്ങൾ തെളിയുന്നു.
ഉയർന്ന പഠനവും ജോലിയും
വിവരവും വിവേകവും എല്ലാമു-
ണ്ടായിട്ടുകൂട്ടി ഇന്നേവരെ ഞാൻ
പരിസരശുചിത്വത്തിന്റെ പ്രാധാന്യ-
ത്തെക്കുറിച്ച് ചിന്തിച്ചിട്ടില്ല, എന്നാൽ
നിന്റെ അരുമക്കിളിയോ ആ
പാഠങ്ങൾ ചെയ്തു കൊണ്ടിരിപ്പൂ
നിന്നിലെ പകലും രാത്രിയും
സുഖദു:ഖങ്ങളാണെന്നു ഞാൻ തിരി-
ച്ചറിയുന്നു, പകലുമാറി രാത്രിയാകു-
കയും രാത്രി പോയി പകലാകുകയും
ചെയ്യുമ്പോൾ "ഈ നിമിഷവും കടന്നു പോകും"
എന്ന് ഞാൻ മനസ്സിൽ ഊട്ടിയുറപ്പിക്കുന്നു.
ഈ ലോകത്തിലെ സർവ്വചരാചരങ്ങളും
ഒന്നാണെന്നും ഞങ്ങളെല്ലാവരും
ഒന്നിച്ച് നിന്ന് ‍ഈ മഹാമാരിയെ
ശുചിത്വത്തിലൂ‍ടെ പ്രതിരോധം തീർത്ത്
മറികടക്കുമെന്നും ഞാൻ പ്രതിജ്ഞ ചെയ്യുന്നു....."
 

കാവ്യശ്രീ വി കെ
(9 B) സി എം ജി എച്ച് എസ് എസ് പൂജപ്പുര
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - കവിത