2022-23 വരെ2023-242024-25



പ്രവേശനോത്സവം

പത്തനംതിട്ട ജില്ലയിലെ മുണ്ടിയപ്പള്ളി സി.എം എസ് ഹൈസ്കുളിലെ 2024-25 വർഷത്തെ പ്രവേശനോത്സവം 2024 ജൂൺ മൂന്നിന് സ്ക‍ൂളിൽ നടത്തി. സ്ക‍ൂൾ ക്വയറിന്റെ പ്രാർത്ഥനാ ഗാനത്തോടെ ആരംഭിച്ച പ്രവേശനോത്സവത്തിന് സ്വാഗതം പറ‍‍ഞ്ഞു .അദ്ധ്യക്ഷ പ്രസംഗം സ്കൂൾ നിർവഹിച്ചു. പ്രവേശനോത്സവ ഗാനം സ്കൂൾ ഗായകസംഘം ആലപിച്ചു. സംസ്ഥാന പ്രവേശനോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങുകൾ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സംപ്രേഷണം നടത്തി. പ്രവേശനോത്സവ ചടങ്ങുകളുടെ ഉദ്ഘാടനം നിർവഹിച്ചത് . പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം അനുസരിച്ചുള്ള രക്ഷാകർതൃ വിദ്യാഭ്യാസത്തിന്റെ അവതരണം നടത്തിയത് എസ്.ഐ.ടി.സി ആശ പി മാത്യു ആണ്. കുട്ടിയെ അറിയുക, കുട്ടിയുടെ അവകാശങ്ങളും ജാഗ്രത നിയമങ്ങളും,കാലത്തിനൊപ്പം കുട്ടിയും അറിവും, പഠനവും പരീക്ഷയും, സ്നേഹവീട്, രക്ഷിതാവാർജിക്കേണ്ട നൈപണികൾ എന്നീ മേഖലകളെ പറ്റിയുള്ള വിശദമായ അവബോധം രക്ഷിതാക്കൾക്ക് നൽകി. വെ ട്രെയിനിങ് ആൻഡ് എംപവർമെന്റ് ഡയറക്ടർ സന്ദീപ് ആനന്ദൻ ഫോക്കസ് ഔർസെൽസ് വിത്ത് കോൺഫിഡൻസ് എന്ന ലക്ഷ്യത്തോടുകൂടിയ അവബോധനം വിദ്യാർത്ഥികളിൽ സൃഷ്ടിച്ചു. ചെറിയ ഗെയിമോട് കൂടിയ ക്ലാസ് വിദ്യാർത്ഥികളിൽ കൂടുതൽ ഉന്മേഷം സൃഷ്ടിച്ചു. പി.റ്റി.എ പ്രസിണ്ടന്റ് ഡോ. സൈമൺ ജോർജ് ആശംസകൾ അറിയിച്ചു. വഞ്ചിപ്പാട്ടിന്റെ അകമ്പടികളോടുകൂടി വിവിധ യൂണിറ്റുകളുടെ നേതൃത്വത്തിൽ നവാഗതരെ പുതിയ ക്ലാസുകളിലേക്ക് ആനയിച്ചു. പായസവിതരണവും നടത്തി.എല്ലാ പ്രവർത്തനങ്ങളും ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾ ഡോക്കുമെന്റ് ചെയ്തു.

സ്വാതന്ത്ര്യത്തിന്റെ വർണക്കാഴ്ചകൾ

സി.എം എസ് ഹൈ സ്കൂളിൽ രാജ്യത്തിന്റെ എഴുപത്തിയെട്ടാമത് സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു. ഈ ആഘോഷത്തിൽ എൻ.സി.സി., എസ്.പി.സി., ജെ.ആർ.സി., ലിറ്റിൽ കെറ്റ്സ് തുടങ്ങിയ യൂണിറ്റുകളിലെ വിദ്യാർത്ഥികൾ അണിനിരന്ന പരേഡ് ആകർഷകമായിരുന്നു. സ്ക‍ൂൾ ഹെ‍‍ഡ് മിസ് ട്രസ് പ്രിൻസമ്മ ജോസഫ് ടീച്ചർ പതാക ഉയർത്തി.എൻ സി.സി കേഡറ്റ് ഷാലിൻ അന്നാ സുരേഷ് പ്രഭാഷണം നടത്തി. പ്രഥമ അധ്യാപിക അനില സാമുവേൽ നന്ദിയും പ്രകാശിപ്പിച്ചു. സ്കൂൾ ഗായക സംഘം ആലപിച്ച ദേശഭക്തിഗാനങ്ങൾ ഹൃദയങ്ങളെ സ്പർശിച്ചു. വിവിധ സ്വാതന്ത്ര്യ സമര സേനാനികളുടെ വേഷത്തിൽ എത്തിയ കൊച്ചു കുട്ടികൾ ആഘോഷത്തിന് മാറ്റ് കൂട്ടി. സ്വാതന്ത്ര്യം എന്ന അമൂല്യ നിധിയെ നാം എപ്പോഴും വിലമതിക്കുകയും, രാജ്യത്തിന്റെ ഉന്നതിക്കായി പ്രവർത്തിക്കുകയും ചെയ്യണമെന്ന സന്ദേശം ഈ ആഘോഷം നൽകി.

അധ്യാപക ദിനം 2024