സി. എം. എസ്. ഹൈസ്കൂൾ മുണ്ടിയപ്പള്ളി/പ്രവർത്തനങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം

June 1 രാവിലെ 10.00 am ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടത്തപ്പെട്ട പ്രവേശനോത്സവത്തിൽ വിശിഷ്ട വ്യക്തികളും വിദ്യാർത്ഥികളും അധ്യാപരും പങ്കെടുത്തു.പുതിയ കു‍ഞ്ഞുങ്ങൾക്ക് സമ്മാനങ്ങൾ കൊടുത്തു സ്വീകരിച്ചു.സംസ്ഥാന പ്രവേശനോത്സവ പരിപാടികളുടെ തൽസമയ ചടങ്ങുകൾ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സഹായത്താൽ നവാഗതരിൽ എത്തിച്ചു എന്നുള്ളത് സ്കൂളിന്റെ എടുത്തു പറയത്തക്ക നേട്ടമാണ്.

പ്രമാണം:37027 prevesanolsavam1
പ്രവേശനോത്സവം ഉദ്ഘാടനം

യാത്രയപ്പ്

സർവ്വീസിൽ നിന്ന് വിരമിക്കുന്ന ശ്രീമതി ആനിയമ്മ ചെറിയാൻ ടീച്ചർക്കും കോട്ടയം ബേക്കർസ്കൂളിലേക്ക് ട്രാൻസഫർ ആയ ശ്രീമതി.സൂസൻ സ്കറിയ ടീച്ചർക്കും യാത്രയപ്പ് നൽകി.