സി. എം. എസ്. എൽ. പി. എസ്. ഊരകം/അക്ഷരവൃക്ഷം/ അപ്പുവിന്റെ അവധിക്കാലം
അപ്പുവിന്റെ അവധിക്കാലം
ഒരിടത്ത് അപ്പു എന്ന് പേരുള്ള കുട്ടി ഉണ്ടായിരുന്നു . ഭക്ഷണംകഴിക്കണം , കളിക്കണം എന്ന ചിന്ത മാത്രമേ അവന് ഉണ്ടായിരുന്നുള്ളൂ. വ്യക്തി ശുചിത്വം തീരെ ഉണ്ടായിരുന്നില്ല .അമ്മ എത്ര നിർബന്ധിച്ചാലും അവന്റെ ഈ സ്വഭാവത്തിന് യാതൊരു മാറ്റവും ഉണ്ടായില്ല. അമ്മ ടീച്ചറെ വിളിച്ച് കാര്യം പറഞ്ഞു . അപ്പുവിനെ ടീച്ചർ ഫോണിൽ വിളിച്ചു ചോദിച്ചു. " അപ്പു നീ എന്താ കുളിക്കുവാനും പല്ലുതേക്കാനും നഖം വെട്ടുവാനും മടി കാണിക്കുന്നത്. "ഇതു കേട്ട അപ്പു ടീച്ചറോട് ചോദിച്ചു. "എന്തിനാ ടീച്ചർ എന്നും കുളിക്കുകയുംപല്ലുതേക്കുകയുമൊക്കെ ചെയ്യുന്നത്. ടീച്ചർ പറഞ്ഞു.അപ്പു ഇത് കൊറോണക്കാലമാണ് . വളരെയധികം ശ്രദ്ധിക്കേണ്ട കാലമാണിത്. രണ്ടു നേരം കുളിക്കണം , രണ്ടു നേരം പല്ലു തേക്കണം, ആഴ്ചയിൽ ഒരു പ്രാവശ്യം നഖം വെട്ടണം , പുറത്തു പോയി വന്നാൽ കൈയും മുഖവും സോപ്പിട്ടു കഴുകുകയോ,കുളിക്കുകയോ ചെയ്യണം . കൂടാതെ ഈ സമയത്ത് മാസ്ക് ധരിച്ച് മാത്രം പുറത്തു പോവുക. അല്ലെ ങ്കിൽ കൊറോണ വൈറസ് പിടിപെടുകയും അസുഖം വരുകയും, മറ്റുള്ളവർക്കും അസുഖം വരികയും ചെയ്യും . മറ്റുള്ളവരിൽ നിന്നും ദിവസങ്ങളോളം അകന്നു കഴിയുകയും, ചിലപ്പോൾ മരണം വരെ സംഭവിക്കുകയും ചെയ്യും. അതിനാൽ ശുചിത്വത്തിൽ നാം വളരെയധികം ശ്രദ്ധിക്കണം .അപ്പുവിന് ടീച്ചർ പറഞ്ഞത് മനസിലായോ? ഇതു കേട്ട അപ്പു പിന്നീട് വൃത്തിയുള്ള കുട്ടിയായി മാറി .
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചേർപ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചേർപ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തൃശ്ശൂർ ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ