സി. എം. എസ്. എൽ. പി. എസ്. ഊരകം/അക്ഷരവൃക്ഷം/കൊറോണ അഥവാ COVID-19

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ അഥവാ COVID-19

ലോകത്തെയൊക്കെ ഇളക്കി മറിച്ച ഏറ്റവും വലിയ മഹാദുരന്തം ,"കൊറോണ ". കൊറോണ എന്ന വാക്കിന്റെ അർത്ഥം കിരീടം എന്നാണ് . ഈ വൈറസ് ഒരാളിൽനിന്ന് മറ്റൊരാളിലേക്ക് വ്യക്തി സമ്പർക്കംമൂലം പടർന്നുകൊണ്ടിരിക്കുന്നു . ഇതുമൂലം എത്രയെത്ര മരണങ്ങൾ ? ലോകത്തുതന്നെ വെച്ചു നോക്കുമ്പോൾ മരിച്ചവരുടെ എണ്ണം ലക്ഷങ്ങൾ കടന്നു . ഇന്ത്യയിൽ ഏറ്റവും ആദ്യം കൊറോണ ബാധിച്ചത് കേരളത്തിലാണ്.

ചൈനയിലെ വുഹാനിൽ നിന്നു പൊട്ടിപ്പുറപ്പെട്ട മഹാവിപത്തായ കൊറോണക്ക് മറ്റൊരു പേരുകൂടിയുണ്ട് "COVID-19". കൊറോണയുടെ ലക്ഷണങ്ങളാണ് പനി , ചുമ , തുമ്മൽ,ശ്വാസതടസം . ഈ വൈറസിനെ പ്രതിരോധിക്കാൻ വേണ്ടി സർക്കാർ ചില നടപടികൾ എടുത്തു . തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാലയൊ കൈയ്യോ ഉപയോഗിക്കണം. കൈ ഇടക്ക് സോപ്പും വെള്ളവും അല്ലെങ്കിൽ സാനിറ്റൈസറും ഉപയോഗിച്ച് കഴുകണം . പുറത്തുപോകുമ്പോൾ മാസ്ക് ഉറപ്പായും ധരിക്കണം . ആവശ്യമില്ലാതെ പുറത്തു യാത്ര ചെയ്യുകയോ നടക്കാനിറങ്ങുകയോ ചെയ്യരുത് .

"നമ്മുടെ ജാഗ്രതയാണ് നമ്മുടെ രക്ഷ"

അഞ്ജിത .സി .ആർ
1 .A സി .എം .എസ് .എൽ .പി .എസ് .ഊരകം
ചേർപ്പ് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം