സി. അൽഫോൻസ യു.പി.എസ്. നെടുമണ്ണി/അക്ഷരവൃക്ഷം/ഭൂമിക്കായ് ഒരുദിനം
ഭൂമിക്കായ് ഒരുദിനം
ഏപ്രിൽ 22 ആണ് ലോക ഭൗമദിനമായി ആചരിക്കുന്നത്. ഭൂമിയുടെ സംരക്ഷണമാണ് ഭൗമദിനാചരണത്തിന്റെ ലക്ഷൃം . ജനങ്ങളിൽ പരിസ്ഥിതിയെകുറിച്ച് അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ1970 ഏപ്രിൽ 22നു അമേരിക്കൻ ഐക്യനാടുകളിൽ ആണ് ആദ്യത്തെ ഭൗമദിനം ആചരിച്ചത്. മനുഷ്യന്റെ ഇടപെടലിനെ ആശ്രയിച്ചിരിക്കുന്നു ഭൂമിയുടെ നിലനില്പ് മനുഷ്യൻ അതിനെ സംരക്ഷിക്കുകയോ നശിപ്പിക്കുകയോ ചെയ്യാം. ഈ നൂറ്റാണ്ട് അവസാനിക്കൂമ്പോഴെക്കും ഭൂമിയുടെ 4 ഡിഗ്രി എങ്കിലും ചൂടുകൂടും എന്നാണ് യു.എൻ പഠനസംഘത്തിന്റെ മുന്നറിയിപ്പ് പ്രകൃതിയിലേക്കുള്ള നമ്മുടെ മടക്കമാണ് ഏക പരിഹാരം. മനുഷ്യന്റെ ഇടപെടൽ മൂലം ഭൂമിയുടെ ചൂട് കൂടുന്നത്, കാലാവസ്ഥാ വൃതിയാനങ്ങൾ തുടങ്ങിയ പ്രശ്നങ്ങളെക്കുറിച്ച് ആഗോള തലത്തിൽ അവബോധം വളർത്തുക, ഭൂമിശാസ്ത്ര ഗവേഷണങ്ങൾ പ്രോത്സാഹിപ്പിക്കുക. പുതിയ പ്രകൃതിവിഭവങ്ങൾ കണ്ടെത്തുക. സമുദ്രങ്ങളെകുറിച്ചു കൂടുതൽ പഠിക്കുക എന്നിവയാണ് ഭൗമവർഷാചരണത്തിന്റെ ലക്ഷ്യങ്ങൾ.
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കറുകച്ചാൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കറുകച്ചാൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം