സി. അൽഫോൻസ യു.പി.എസ്. നെടുമണ്ണി/അക്ഷരവൃക്ഷം/കൊറോണയോടൊരു യാചന

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയോടൊരു യാചന

എങ്ങനെ പിറന്നു നീ, എവിടെ വളർന്നു നീ,
പിന്നെങ്ങനെ പെരുകി നീ പാരിലാകെ...,
ശാസ്ത്രശാലയിൽ പിന്നേതു വീഥിയിൽ വളർന്നതോ...,
പ്രകൃതിയിൽ തന്നെ പിറന്നതോ നീ...,
സൂക്ഷ്മാണു ആയി നീ വന്നൂ..,
മനുഷ്യ ബന്ധത്തെയാകെ അകത്തി
പിന്നെ ബന്ധിച്ചു നീ കൂട്ടിലാക്കി
ലോക സഞ്ചാര ബന്ധങ്ങളൊക്കെ...,

കൂട്ടായതൊക്കെയും കൂട്ടി, കൂട്ടങ്ങളാകെ പിളർത്തി,
ആഗോള ബന്ധങ്ങളൊക്കെ ആകെ തളർത്തി
നീ പാരിൽ,ശക്തി കൊണ്ടോ, ശാസ്ത്ര യുക്തി കൊണ്ടോ
നിന്നെ തുരത്തുവാനായില്ല സത്യം,
പലതും പഠിപ്പിച്ചു നിന്റെയീ വരവിൽ
മനുഷ്യകുലത്തെ ഒന്നാകെ നന്നാകുവാനായ്...,

പാരിടം വിട്ടു നീ പോകൂ, ഞങ്ങൾ
പാരിന്റെ സ്നേഹത്തെ കാക്കാം,
പാരിന്റെ നന്മകൾ നേരാം,
ഞങ്ങൾ പാരിന്റെ സ്നേഹത്തെ കാക്കാം.
 

നൈഫാ നജീം
6 എ സി. അൽഫോൻസ യു.പി.എസ്. നെടുമണ്ണി
കറുകച്ചാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത