സി.സി.പി.എൽ.എം.എ.ഐ.എച്ച്.എസ്. പെരുമാനൂർ/അക്ഷരവൃക്ഷം/നവ യുഗം

Schoolwiki സംരംഭത്തിൽ നിന്ന്
നവ യുഗം

'താൻ താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ... താൻ താൻ അനുഭവിച്ചീടുമെ ന്നേ വരൂ...' എന്ന് കേട്ടിട്ടുണ്ടല്ലോ! ഈ വരികളില്ലാതെ ഇന്നത്തെ മനുഷ്യനെ വർണ്ണിക്കുക അസാധ്യമാണ്. കാരണം, മനുഷ്യൻ പ്രകൃതിയോടു ചെയ്യുന്ന കൊടും ക്രൂരതകൾക്ക് ഇതൊരു മുന്നറിയിപ്പ് ആണ്. ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു. അവയെല്ലാംതന്നെ മനുഷ്യന് അവിടുന്ന് ദാനമായി നൽകി. എന്നാൽ, അവിടുത്തെ കല്പന ലംഘിച്ചതോടെ അവിടുന്ന് അവരെ പറുദീസയിൽ നിന്ന് പുറത്താക്കി. ഈ വചനങ്ങൾ ബൈബിളിൽ പറഞ്ഞിട്ടുള്ളവയാണ്. ഇതുതന്നെയല്ലേ, ഇന്നത്തെയും അവസ്ഥ?? വലിയ വ്യത്യാസം ഒന്നും തന്നെയില്ല. എല്ലാം ദാനമായി കിട്ടിയപ്പോൾ, മനുഷ്യനു തന്റെ അഹങ്കാരം അവയെല്ലാം നഷ്ടപ്പെടുത്തിക്കൊടുക്കുന്നു. എന്നാൽ അവയൊന്നും വക വയ്ക്കാതെ മനുഷ്യൻ തന്റെ ക്രയവിക്രയങ്ങൾ തുടർന്നുകൊണ്ടിരിക്കുന്നു. അതിന്റെ ഫലമായി വിരുന്നുകാരായി വരുന്നത് പ്രളയവും ഓഘിയും നിപ്പയും പോലുള്ളവയാണ്. ഇപ്പോൾ ഇതാ കൊറോണയും.ഇന്നിതാ വീട്ടിലുമിരിക്കണം. പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥ. അധികം സുഖസൗകര്യങ്ങളൊന്നുമില്ലാതെ ആർഭാടമോ ആഡംബരമോ ഇല്ലാതെ വീടിനുള്ളിൽ തന്നെ. ഇപ്പോൾഎങ്ങനെജീവിക്കുന്നുഅതിനർത്ഥംഇങ്ങനെയുംജീവിക്കാൻസാധിക്കും.പ്രളയകാലത്ത്ഉണർന്നുപ്രവർത്തിച്ചത്മത്സ്യതൊഴിലാളികളാണെങ്കിൽ,ഈകൊറോണക്കാലത്ത്ആരോഗ്യപ്രവർത്തകരാണ്രക്ഷകരയി അവതരിച്ചത്. സ്വന്തം ജീവൻ പോലും പണയം വച്ച് ഓരോ പ്രവർത്തകനും രോഗികളെ ശുശ്രൂഷിക്കുന്നു. ഇന്നലെവരെ, നമുക്ക് ജാതിയുണ്ടായിരുന്നുമതമുണ്ടായിരുന്നു രാഷ്ട്രീയമുണ്ടായിരുന്നു.... എന്നാൽ ഇന്ന് ആരും അവയെക്കുറിച്ച്ചോദിക്കാറില്ല, പറയാറില്ല, ഓർക്കാറില്ല. ജാതിയുമില്ല; മതവുമില്ല. ആകെയുള്ളത് രണ്ടു വിഭാഗങ്ങൾ മാത്രം;രോഗബാധിതരും അവരെ ശു- ശ്രൂഷിക്കുന്നവരും.ഒരൊറ്റ വൈറസ് ലോകത്തിന്റെ താളം മുഴുവൻ തെറ്റിച്ചു. ചാറ്റൽ മഴ പോലെ ചാറിയങ്ങ് പോകുമെന്ന് സമാധാനിക്കുമ്പോഴേക്കും ഇതാ, അത് പെരുമഴയായി മാറിയിരിക്കുന്നു. കയറി നിൽക്കാൻ ഇടമില്ലാതെ നമ്മളാകെ പരക്കം പായുകയാണ്. ലോകത്തിലെ വമ്പൻ ശക്തികളായ യൂറോപ്യൻ രാജ്യങ്ങളും അതു പോലെതന്നെ അമേരിക്കൻ രാജ്യ ങ്ങളും ഈ നിസ്സാരനായ വൈറസിന് മുന്നിൽ വിറങ്ങലിച്ചു നിൽക്കുകയാണ്. അതിനർത്ഥം ഈ വൈറസ് അത്ര നിസ്സാരനല്ല. മനുഷ്യൻ പ്രകൃതിയോട് ചെയ്യു ന്ന ക്രൂരതകൾ ഇനിയെങ്കിലും അവ-സാനിപ്പിച്ചില്ലെങ്കിൽ, ഇനിയും ഇതിലും ഭീകരമായവ പ്രതീക്ഷിക്കാം.

ഈ കൊറോണ കാലവും നമ്മൾ മറികടക്കും. അതി നു ശേഷവും നമ്മുടെ നല്ല മനസ്സും നല്ല ശീലങ്ങളും കൈവിടാതെ പിന്തുടരാം........