സി.സി.പി.എൽ.എം.എ.ഐ.എച്ച്.എസ്. പെരുമാനൂർ/അക്ഷരവൃക്ഷം/അപ്പുവിന്റെ സ്വപ്നം

Schoolwiki സംരംഭത്തിൽ നിന്ന്
അപ്പുവിന്റെ സ്വപ്നം

മഹാ വികൃതി ആണ് അപ്പു. നഗരത്തിലെ ഒരു വലിയ സ്കൂളിൽ ആണ് അവൻ പഠിക്കുന്നത്. അച്ഛനും അമ്മയും വലിയ ഉദ്യോഗസ്ഥരാണ്. ഫ്ലാറ്റിലാണ് താമസം. രാവിലെ സ്കൂളിൽ പോകും വൈകുന്നേരം ഫ്ലാറ്റിൽ എത്തിയാൽ ട്യൂഷൻ, പിന്നെ വീഡിയോ ഗെയിം, ടീവി ഇതാണ് അപ്പുവിന്റെ ലോകം. അച്ഛനും അമ്മയും വൈകിട്ടെത്തും. അവർക്കെന്റെ കൂടെ കാച്ചാലെന്താ? അപ്പു ചിന്തിക്കും.അമ്മ ചോദിക്കാൻ തുടങ്ങും ഇന്ന് ഹോം വർക്ക്‌ ചെയ്തോ ക്ലാസ്സിൽ എന്ത് പഠിപ്പിച്ചു. തന്നു വിടുന്ന ആഹാരം കഴിക്കുന്നുണ്ടോ. വെള്ളം കുടിക്കണേ...... ഇത് മാത്രമാണ് അമ്മേടെ സ്ഥിരം ചോദ്യങ്ങൾ. പിന്നെ അടുക്കളയിൽ തകർത്തു പണിയാണ്. അച്ഛനാണേൽ കുളിച്ചു വന്നു സോഫയിൽ ഇരുന്നു ന്യൂസ്‌ ചാനലും കണ്ടിരിക്കും. എന്നും ഇത് തന്നെ. അയ്യോ !... എന്തൊരു ബോറടിയ ഇവിടെ. അപ്പൂന് ദേഷ്യോം സങ്കടോം സഹിക്കണില്ല. വല്ല്യ വെക്കേഷൻ വരട്ടെ ഞാൻ അമ്മവീട്ടിൽ പോയി നിൽക്കും. അപ്പു പറഞ്ഞു. ഓ അതിനെന്താ 2മാസവും അവിടെ നിന്ന് അടിച്ചു പൊളിച്ചോ.അച്ഛൻ സമ്മതിച്ചു അപ്പൂപ്പനേം അമ്മുമ്മേയെം കഷ്ടപ്പെടുത്തരുതേ... അമ്മേടെ മറുപടി. പിറ്റേന്ന് സ്കൂളിൽ ചെന്നപ്പോൾ കൂട്ടുകാരോടെല്ലാം അവൻ ഈസന്തോഷം പങ്കുവെച്ചു. കിണാശ്ശേരിയാണ് അമ്മവീട്. അവിടെ പുഴയും, പാടവും, മലയും, മാന്തോപ്പും, ശലഭങ്ങളും, ഊഞ്ഞാലും ഹായ് എന്ത് രസാ ! ഇതെല്ലാം പറയുമ്പോൾ അവനു നൂറു നാവാണ്. അങ്ങനെ ആനുവൽ എക്സാം ടൈം ടേബിൾ കിട്ടി. അവനു സന്തോഷം അടക്കാൻ കഴിഞ്ഞില്ല. പഠിക്കാൻ മിടുക്കനായതിനാൽ പരീക്ഷയെ പേടിയില്ലായിരുന്നു. അടുത്ത വർഷം അഞ്ചാം ക്ലാസ്സിലോട്ടാണ്. അങ്ങനെ എക്സാം തുടങ്ങി. പതിവുപോലെ മൂന്നാമത്തെ പരീക്ഷയും കഴിഞ്ഞു. അടുത്ത പരീക്ഷ monday ആണ്. പരീക്ഷ എത്രയും വേഗം ഒന്ന് തീർന്നാൽ മതി. കിണാശ്ശേരിയിൽ വലിയ ഒരു ശിവക്ഷേത്രമുണ്ട് അവിടെ ഉത്സവമാണ്. ഒത്തിരി ആനയും കുടമാറ്റവും വെടിക്കെട്ടും അയ്യോ അതെനിക്ക് പേടിയാണ് അപ്പു ഓർത്തു. എന്തായാലും നല്ല ഫീൽ ആയിരിക്കും. അവൻ ഉറക്കത്തിൽ അതെല്ലാം സ്വപ്നം കണ്ടു. പിറ്റേന്ന് പതിവ് പോലെ അച്ഛൻ ന്യൂസ്‌ ചാനൽ ഓൺ ചെയ്തു. വിദേശരാജ്യത്തു നിന്നും ഒരു വൈറസ് നമ്മുടെ നാട്ടിലും എത്തിയിരിക്കുന്നത്രെ. മനുഷ്യനെ കൊല്ലൻകഴിവുള്ള അവന്റ പേര് കൊറോണയെന്നാണ്. അതിന്റെ വ്യാപനംതടയാനായി പരീക്ഷ കളെല്ലാം മാറ്റിവെച്ചു. അപ്പുവിന്റെ സങ്കടം സഹിക്കാവുന്നതിലും അപ്പുറത്തായിരുന്നു. അവൻ ബെഡിൽ തന്നെ കിടപ്പായി. വൈകിട്ടത്തെ ന്യൂസിൽ പ്രധാന മന്ത്രി സമ്പൂർണ ലോക്കഡോണും നിർദേശിച്ചു. അതിന്റ ഭീകരതയൊന്നും അപ്പുവിന്റെ മനസ്സിൽ ഇല്ല. മനസ്സ് മുഴുവൻ കിണാശ്ശേരിയിലാണ്. പിറ്റേന്ന് അച്ഛനും അമ്മയും ജോലിക്ക് പോയില്ല. അവൻ കാര്യം തിരക്കി. ഇനി കുറച്ചു ദിവസം അവർ വീട്ടിൽ ഉണ്ടാകുമെന്ന് മനസ്സിലായി. അവന്റെ കുഞ്ഞു മനസ്സൊന്നു തണുത്തു. കൂടെ കൂടെ അമ്മ കൈയും മുഖവും സോപ്പിട്ടു കഴുകിക്കും. കൊറോണയെ ചെറുക്കാൻ അതേ ഉള്ളു മാർഗം. പിന്നെ പുറത്തിറങ്ങാൻ പാടില്ല. ഫ്ലാറ്റിലിരുന്ന് ബോറടിച്ച അച്ഛനും അമ്മയും പതിയെ അപ്പുവിന്റെ കൂടെ കളിയ്ക്കാൻ തുടങ്ങി. ബോറടി മാറ്റാൻ അവർ മട്ടുപ്പാവിൽ കൃഷി തുടങ്ങാൻ തീരുമാനിച്ചു .ഫ്ലാറ്റിൽ ഓരോ സംഘടനകൾ അതിനുള്ള സാധനങ്ങൾ എത്തിച്ചു തന്നു.അപ്പു ഭയങ്കര ത്രില്ലിലാണ്. വിത്തുകളെല്ലാം അമ്മ തലേ ദിവസം വെള്ളത്തിലിട്ടുടോവേലിൽ പൊതിഞ്ഞു വെച്ചു. പിറ്റേന്ന് അതിനെല്ലാം മുളപൊട്ടിയത് അച്ഛൻ കാണിച്ചു. അപ്പു ന് കൗതുകം തോന്നി. അവൻ അച്ഛനും അമ്മയും കൂടി വിത്തുകളെല്ലാം നട്ടു. രാവിലെയും വൈകിട്ടും ഇതിന് വെള്ളമൊഴിക്കണം അച്ഛൻ പറഞ്ഞു. നാട്ടിൽ നിന്നും അപ്പൂപ്പന്റെ ഫോൺ വന്നു. അവിടെയും ആരും പുറത്തിറങ്ങുന്നില്ല. ഈ വർഷം പൂരവും ഇല്ലത്രെ. അത് കേട്ടപ്പോൾ അപ്പുവിന് ആശ്വാസമായി. താൻ ചെന്നാലും പൂരമുണ്ടാവില്ലല്ലോ തന്നെയല്ല ഇപ്പോൾ ഇവിടെ തന്നെ യാ നല്ലതെന്ന് അവൻ മനസ്സിൽ പറഞ്ഞു. അങ്ങനെ ചെടികളെല്ലാം വളർന്നു തുടങ്ങി. അവന്റെ സന്തോഷം വർധിച്ചു. പക്ഷെ എന്നും ന്യൂസ്‌ കാണുമ്പോൾ അവനു സങ്കടം വരും. എത്ര പേരാണ് കൊറോണയാൽ കൊല്ലപ്പെടുന്നത്. ഇങ്ങനെ ആയാൽ എന്താവും.രാജ്യത്തിന്റെ സുരക്ഷക്കായി അധികാരികളും,ആരോഗ്യപ്രവർത്തകരും പോലീസുകാരും രാപകലില്ലാതെ ജോലി ചെയ്യുന്നുണ്ട്. അതിൽ നമുക്കഭിമാനിക്കാം. അച്ഛൻ പറഞ്ഞു. ഒരു മാസം കഴിഞ്ഞിട്ടും വീണ്ടും അവധി നീട്ടിയിരുന്നു. അപ്പുവാണെങ്കിൽ അച്ഛനുമമ്മയ്ക്കും ഒപ്പം കിട്ടിയ സുവർണ നാളുകൾ ആസ്വദിച്ചു. അവന്റെ ഒറ്റപ്പെടലിനു കൊറോണഒരു തണലായിമാറി. അത് മൂലം ആർക്കും ആപത്തൊന്നും ഉണ്ടാവരുതേ എന്നവൻ പ്രാർത്ഥിച്ചു. ചെടികളെല്ലാം കായിടാൻ തുടങ്ങി ലോക്കഡോൺ കഴിഞ്ഞാലും കൃഷിയും കളിയുമായി അപ്പുവിനൊപ്പം സന്തോഷമാക്കാൻ അച്ഛനമ്മമാർ തീരുമാനമെടുത്തു. ഇതായിരുന്നു അപ്പു കൊതിച്ചിരുന്ന അവന്റെ ലോകം....

കൃഷണഗാഥ എഎസ്
5 A സി.സി.പി.എൽ.എം.എ.ഐ.എച്ച്.എസ്. പെരുമാനൂർ
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കഥ